പേളിയെ സാബു റൂമിൽ കെട്ടിയിട്ടു!! വടി വീശി , ഇവർക്കിടയിൽ സംഭവിച്ചത് എന്ത്? കാണൂ
കൊലപാതകത്തിന്റെ ഭാഗമായി പേളിയെ ചോദ്യം ചെയ്യുകയും ചെയ്തു
തമ്മിൽ തമ്മിലുള്ള വഴക്കും ബഹളവും മാത്രമല്ല ബിഗ് ബോസ് മലയാളം. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ സംഭവ ബഹുലമായ അപകടം നിറഞ്ഞ വഴികളിലേയ്ക്കാണ് ബിഗ് ബോസ് സഞ്ചരിക്കുന്നത്. ഷോയിൽ ഇങ്ങനെയൊരു ട്വിസ്റ്റിനെ കുറിച്ച് പ്രേക്ഷകർ ഒരിക്കലും ചിന്തിച്ചു കാണില്ലെന്ന് ഉറപ്പാണ്. കളി ചിരിയും നിറഞ്ഞ ആദ്യ ഭാഗത്തിൽ ഭാഗത്തിൽ നിന്ന് അപകടത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്കാമ് ബിഗ് ബോസ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിനെക്കാലും രണ്ടാം ഘട്ടം പേടിക്കണം.
ബിഗ് ബോസിൽ നടന്ന കൊലപാതകമാണ് മത്സാരാർഥികളെ ഭയപ്പെടുത്ത ഒരു വിഷയം . കൊലപാതകത്തിനു പിന്നിൽ ആരാണെന്ന് ഇതു വരെ കണ്ടെത്താൻ കഴിഞ്ഞില്ല. തമ്മിൽ തമ്മിൽ ഇവർ ആരോപണം ഉന്നയിക്കുമ്പോഴും ഇതിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ സംശയം നീളുന്നത് പേളിയിലേയ്ക്കാണ്. ഇതിന്റെ ഭാഗമായി പേളിയെ ചോദ്യം ചെയ്യുകയും ചെയ്തു

പേളിയെ കെട്ടിയിട്ട് ചോദ്യം ചെയ്തു
ബിഗ് ബോസ് അംഗങ്ങളെയെല്ലാം പോലീസുകാരായ ശ്വേത മേനോനും സാബുവും ചേർന്ന് ചോദ്യം ചെയ്തിരുന്നു. എല്ലാ മത്സരാർഥികളു തമ്മിൽ തമ്മിൽ പേരുകൾ പറഞ്ഞിരുന്നു. അവസാനം പേളിയുടെ ഊഴമാകുകയായിരുന്നു. പോളി ശ്രീനീഷിന്റേയും ദീപന്റേയും പേരുകൾ പറഞ്ഞിരുന്നു. കൂടാതെ എനിയ്ക്ക് എന്നെ തന്നെ സംശയമുണ്ടെന്നു പേളി പറഞ്ഞു. കൂടുതൽ തമാശ കളിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും ശ്വേത പേളിയ്ക്ക് മുന്നറിയിപ്പ് നൽകി.

പേളിയുടെ തുറന്നു പറച്ചിൽ
പോലീസ് ഉദ്യോഗസ്ഥരായ സാബുവിനും ശ്വേതയ്ക്കും മുന്നിൽ തന്നെ അറസ്റ്റ് ചെയ്യു എന്ന് പേളി തുറന്നു പറഞ്ഞു. അന്വേണം സംഘം പേളിയെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയയാക്കി. പേളിയെ കെട്ടിയിട്ടാണ് ചോദ്യം ചെയ്തത്. സത്യം പറയിപ്പിക്കാനായി പേളിയ്ക്ക് നേരെ മൂന്നാം മുറയും അന്വേഷണ സംഘം പ്രയോഗിക്കുന്നുണ്ട്. കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെ തന്നെ സംശയിക്കുന്നു. എന്നു പറഞ്ഞതാണ് പേളിയ്ക്ക് ഇവിടെ പാരയായത്.

ബിഗ് ബോസിൽ പേളി
ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് പേളി മാണി. നാവു കൊണ്ട് കൗണ്ടറടിച്ച് എല്ലാവരേയും തറയിലിടുന്ന പേലിയെയാണ് നമ്മൾ കണ്ടു വന്നിരുന്നത്. ഈ പേളിയെയല്ല ബിഗ് ബോസിൽ കണുന്നത്. വളരം സമാധാനത്തോടെ അധികം മിണ്ടാത്ത പേളിയാണ് ബിഗ് ബേസിൽ. ഇത് മത്സരാർഥികളേയും പ്രേക്ഷകരേയും ഒരു പേലെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

പേളിയും ഷിയാസും
ഷിയാസിന്റെ വരവ് ഏറ്റവും വലിയ പാരയാകുന്നത് പേളിയ്ക്കാണ്. ഇവർ തമ്മിൽ ചിലപ്രശ്നങ്ങളൊക്കെ ബിഗ് ബോസിൽ അരങ്ങേറുന്നുണ്ട്. ഷിയാസിന്റെ വരവോടെ മത്സരം ചൂട് പിടിക്കും എന്നതിൽ സംശയമില്ല. വന്നതിന്റെ അന്നു തന്നെ പേളിയുമായി ചില വാക്ക് തർക്കങ്ങൾ ബിഗ് ബോസിൽ നടന്നിരുന്നു. ഷോയിൽ ആരുമായും ബഹളത്തിനും വഴക്കിനു പോകാത്ത് ഒരു ആളായിരുന്നു പോളി.
( ചിത്രം: കടപ്പാട് ബിഗ് ബോസ് ഫേസ്ബുക്ക് പേജ്)


Click it and Unblock the Notifications