For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷിയാസിനെ വാട്ട്‌സ്അപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം പറഞ്ഞ് പേര്‍ളി! കാണൂ

  By Midhun
  |
  ബിഗ്‌ബോസ് വർത്തമാനങ്ങൾ | filmibeat Malayalam

  പ്രേക്ഷരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ബിഗ് ബോസ് മലയാളത്തിന് തുടക്കമായത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നുവെന്നത് തന്നെയായിരുന്നു പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുവാന്‍ കാരണമായത്. ജൂണ്‍ 24ന് തുടങ്ങിയ പരിപാടി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ബിഗ് ബോസിലെ പുതുമയുളള ടാസ്‌ക്കുകള്‍ മല്‍സരാര്‍ത്ഥികള്‍ക്ക് വ്യത്യസ്ഥമാര്‍ന്ന അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

  ഒരു വ്യക്തിയെ മാത്രം ലക്ഷ്യംവെച്ചുളള ആക്രമണമാണിത്! മൈ സ്‌റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗീസ്‌

  മറ്റു ഭാഷകളില്‍ വിജയമായതിനു ശേഷമായിരുന്നു ബിഗ് ബോസിന്റെ മലയാളം പതിപ്പും ആരംഭിച്ചത്. ബിഗ് ബോസിലെ ശ്രദ്ധേയയായ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പേളി മാണി. പേളിയുടെ സാന്നിദ്ധ്യം പലപ്പോഴും ഷോയുടെ മുഖ്യആകര്‍ഷണമായി മാറാറുണ്ട്. കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ഷിയാസിനെ വാട്‌സ് അപ്പില്‍ ബ്ലോക്ക് ചെയ്തതിന്റെ കാരണം പേളി വ്യക്തമാക്കിയിരുന്നു. ഹിമ ശങ്കര്‍, അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കുമുന്നിലായിരുന്നു ബ്ലോക്ക് ചെയ്തതിന്റെ കാരണം ഷിയാസിനോട് പേളി പറഞ്ഞത്

  ബിഗ് ബോസ്

  ബിഗ് ബോസ്

  ആദ്യ ആഴ്ചകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യത ബിഗ് ബോസിന് ഇപ്പോഴും ലഭിക്കുന്നുണ്ട്. ഓരോ എപ്പിസോഡുകളിലും വൈവിധ്യമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കാറുളളത്. മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ ബിഗ്‌ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ ആവേശത്തോടെ ചെയ്തുതീര്‍ക്കാറുണ്ട്. അതേസമയം തന്നെ ആവശ്യത്തിലധികം വിവാദങ്ങളും തര്‍ക്കങ്ങളുമായിട്ടാണ് ഷോ മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ഒരാള്‍ മാത്രമായിരുന്നു എലിമിനേഷന്‍ വഴി പുറത്തായത്. മറ്റൊരാള്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പിന്മാറി. രണ്ടു പേര്‍ പോയെങ്കിലും ആദ്യമുതലുളള ആവേശം തന്നെയാണ് മല്‍സരാര്‍ത്ഥികളില്‍ ഇപ്പോഴുമുളളത്.

  പേളി മാണി

  പേളി മാണി

  അവതാരക,നടി എന്നീ നിലകളില്‍ തിളങ്ങിയിട്ടുളള ആളാണ് പേളിമാണി. പേളിയുടെ സാന്നിദ്ധ്യം ബിഗ് ബോസ് ഷോയുടെ മുഖ്യ ആകര്‍ഷണമാകാറുണ്ട്. റിയാലിറ്റി ഷോകളിലൂടെയായിരുന്നു പേര്‍ളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. ബിഗ് ബോസ് തുടങ്ങുന്നതിനു മുന്‍പായി പേര്‍ളി എറ്റവും കൂടുതല്‍ സംസാരിച്ചത് വീട്ടുകാരെകുറിച്ചായിരുന്നു. വീട്ടുകാരെ വല്ലാതെ മിസ് ചെയ്യുമെന്നും ഇക്കാരണത്താല്‍ പരിപാടിയില്‍ തുടരാന്‍ സാധിക്കുമോ എന്ന ആശങ്കയുമായിരുന്നു പേര്‍ളി പങ്കുവെച്ചത്.എന്നാല്‍ പിന്നീടങ്ങോട്ട് ബിഗ് ബോസ് ഷോയില്‍ എല്ലാ കാര്യങ്ങളിലും പേളി സജീവമായി ഇടപെടാറുണ്ടായിരുന്നു.

  പുതിയ അതിഥി

  പുതിയ അതിഥി

  ബിഗ് ബോസ് ഷോയില്‍ രണ്ടാമത്തെ എലിമിനേഷനു ശേഷമായിരുന്നു പുതിയൊരു മല്‍സരാര്‍ത്ഥി കൂടി എത്തിയിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി മറ്റു മല്‍സരാര്‍ത്ഥികള്‍ ആഘോഷിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി ഷിയാസ് ബിഗ് ബോസ് ഹൗസിനുളളിലേക്ക് കടന്നു വന്നത്.വളരെ കുറച്ചുപേര്‍ക്കു പേര്‍ക്കുമാത്രമേ ഷിയാസിനെ നേരിട്ടു പരിചയമുണ്ടായിരുന്നുളളു. എന്നാല്‍ ബിഗ് ബോസിലെ മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ ഷിയാസിനെ കണ്ടപ്പോള്‍ തന്നെ പരിചയപ്പെടാന്‍ എത്തിയിരുന്നു. അതേസമയം തന്നെ കര്‍ശനമായൊരു നിര്‍ദ്ദേശം മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നു. പുറത്തുനടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ഷിയാസിനോട് ചോദിക്കരുതെന്നായിരുന്നു മല്‍സരാര്‍ത്ഥികളോട് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നത്.

  ഷിയാസിനെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പേര്‍ളി

  ഷിയാസിനെ ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് പേര്‍ളി

  പുതിയ മല്‍സരാര്‍ത്ഥി ഷിയാസിനെ നേരിട്ട് പരിചയമുളളയാളാണ് പേര്‍ളി. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഷിയാസിനെ വാട്ട്‌സ്അപ്പില്‍ നിന്നും ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പേര്‍ളി തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലാണ് ഇക്കാര്യം പേളി ഹിമശങ്കര്‍,അരിസ്‌റ്റോ സുരേഷ് എന്നിവര്‍ക്കുമുന്നില്‍ വെച്ച് ഷിയാസിനോട് പറഞ്ഞത്. ബെസ്റ്റ് ഫ്രണ്ട് ആണെന്ന് മറ്റുളളവരോട് കളളം പറഞ്ഞതും രാത്രിയില്‍ വളരെ വൈകി മെസേജ് അയച്ചതുമാണ് ബ്ലോക്ക് ചെയ്യാനുണ്ടായ കാരണമായി പേളി പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തില്‍ സ്‌കോര്‍ ചെയ്യാന്‍ ഷിയാസ് നോക്കിയെങ്കിലും പേളി പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു ശ്രദ്ധേയമായിരുന്നത്.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍! ആരാണെന്ന് വെളിപ്പെടുത്തി ശ്രീകണ്ഠന്‍ നായര്‍..

  English summary
  Biggboss malayalam: pearly maaney replied to shiyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X