പേളിക്ക് നന്നായിട്ടറിയാം അവന് കാമുകിയുണ്ടെന്ന്! അരിസ്‌റ്റോ സുരേഷിനോട് ദിയ! വീഡിയോ വൈറല്‍

By Midhun

Recommended Video

പേളിക്ക് നന്നായിട്ടറിയാം അവന് കാമുകിയുണ്ടെന്ന് | filmibeat Malayalam

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ഇതുവരെ അഞ്ച് പേരാണ് പുറത്തായിരിക്കുന്നത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഓരോരുത്തരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. കളിചിരിയും തമാശകളുമൊക്കെയായി മുന്നോട്ടു പോവുന്നതിനിടയിലും അപ്രതീക്ഷിത സംഭവങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ നടക്കാറുണ്ട്.

ശ്രീനിഷും പേളിയും തമ്മിലുളള പ്രണയമാണ് ബിഗ് ബോസ് വീട്ടിലെ പുതിയ സംസാര വിഷയം. ഇവരുടെ ഓരോ നീക്കങ്ങളും നീരിക്ഷിച്ചുകൊണ്ടാണ് ഓരോ മല്‍സരാര്‍ത്ഥികളെല്ലാം തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ തന്റെ മോതിരം പേളിക്ക് ശ്രീനിഷ് സമ്മാനിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് തന്നെ മറ്റുളള മല്‍സരാര്‍ത്ഥികള്‍ ഉറപ്പിച്ചത്. കഴിഞ്ഞൊരു എപ്പിസോഡില്‍ ഇക്കാര്യത്തെക്കുറിച്ച് അരിസ്‌റ്റോ സുരേഷും ദിയയും പേളിയോട് ചോദിച്ചിരുന്നു, അവരുടെ ചോദ്യങ്ങള്‍ക്ക് പേര്‍ളി നല്‍കിയ മറുപടി ശ്രദ്ധേയമായി രുന്നു.

പേളിയും ശ്രീനിഷും

പേളിയും ശ്രീനിഷും

ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് ശ്രീനിഷും പേളിയും. രണ്ടു പേരും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ്. ബിഗ് ബോസ് ഹൗസിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുളള മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇവര്‍. അടുത്തിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ പുതിയ വിവരങ്ങള്‍ പ്രചരിച്ചിരുന്നത്. പതിവില്ലാതെ പേളിയുമായി ശ്രീനിഷ് കൂടുതല്‍ സമയം സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റുളള മല്‍സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ സംശയമുണ്ടായി തുടങ്ങിയത്.

മോതിരക്കഥ വിഷയമായി

മോതിരക്കഥ വിഷയമായി

പേളിയുടെ കൈയ്യില്‍ ശ്രീനിഷിന്റെ മോതിരം കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് എല്ലാവരും ഉറപ്പിച്ചത്. ഇതേക്കുറിച്ച് രഹസ്യമായും പരസ്യമായും ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. കാമുകി കാമുകന്‍മാരായി വിശേഷിപ്പിക്കപ്പെടുന്ന പേളിയുടെയും ശ്രീനിഷിന്റെയും ഓരോ നീക്കങ്ങളും മറ്റുളള മല്‍സരാര്‍ത്ഥികള്‍ ശ്രദ്ധയോടെ നീരിക്ഷിക്കുന്നുണ്ടായിരുന്നു. മല്‍സരത്തിലെ ടാസ്‌ക്കുകളിലും മറ്റുളളവരുടെ വിലയിരുത്തലുകളിലും നിരാശയായ പേളി മല്‍സരം അവസാനിപ്പിക്കാന്‍ വരെ ആലോചിച്ച സമയത്താണ് ധൈര്യം നല്‍കാനായി തന്റെ മോതിരം ശ്രീനിഷ് പേളിക്ക് നല്‍കിയിരുന്നത്.

അരിസ്‌റ്റോ സുരേഷ് അറിഞ്ഞത്

അരിസ്‌റ്റോ സുരേഷ് അറിഞ്ഞത്

ബിഗ് ബോസ് ഹൗസില്‍ പേളിയുടെ ഉറ്റ സുഹൃത്താണ് അരിസ്‌റ്റോ സുരേഷെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും പേളിയെ കൂടുതല്‍ പിന്തുണയ്ക്കാറുളളത്. സുരേഷ് തന്നെയായിരുന്നു. രഞ്ജിനി ഹരിദാസ് വഴിയായിരുന്നു പേളിയും ശ്രീനിഷും തമ്മിലുളള പ്രണയം അരിസ്‌റ്റോ സുരേഷ് അറിഞ്ഞത്. അവര്‍ തമ്മില്‍ എന്തോ ഉണ്ടെന്നും, അതുകണ്ട മൂന്ന് പേരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു രഞ്ജിനി സുരേഷിനോട് പറഞ്ഞത്.

പേളിയോട് സുരേഷ് ചോദിച്ചത്

പേളിയോട് സുരേഷ് ചോദിച്ചത്

ശ്രീനിഷുമായുളള പ്രണയത്തക്കുറിച്ച് അരിസ്റ്റോ സുരേഷ് പേളിയോട് ചോദിച്ചിരുന്നു. ദിയ കൂടെയുളള സമയത്താണ് പ്രണയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാനായി പേളിയോട് സുരേഷ് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ലെന്നും ഇതേക്കുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പേളി പറഞ്ഞിരുന്നു.

പേളിയുടെ നിലപാട്

പേളിയുടെ നിലപാട്

ശ്രീനിഷുമായുളള തന്റെ സംസാരം മറ്റുളളവര്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് പേര്‍ളി അരിസ്‌റ്റോ സുരേഷിനും ദിയയ്ക്കും മുന്നില്‍ വെച്ച് പറഞ്ഞിരുന്നത്. ശ്രീനിഷിനെ നല്ലൊരു സുഹൃത്തായി മാത്രമേ ഇതുവരെ കണ്ടിരുന്നുളളു എന്നും പേര്‍ളി പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രണയം തനിക്ക് ഇപ്പോള്‍ ഉപകാരമായെന്നും പേളി പറയുന്നു. ബിഗ് ബോസില്‍ നിലനില്‍ക്കാനായി ഇത് തന്നെ സഹായിക്കുമെന്നാണ് പേളി പറഞ്ഞത്

ദിയ പറഞ്ഞത്

ദിയ പറഞ്ഞത്

അരിസ്റ്റോ സുരേഷിനോട് പേളി പറയുന്ന കാര്യങ്ങള്‍ ദിയയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശ്രീനിഷും പേളിയുമായുളള അടുപ്പത്തെക്കുറിച്ച് ദിയയ്ക്ക് കൂടുതലായി അറിയാമായിരുന്നു. അവനെക്കുറിച്ച് കൂടുതലായി ഇവള്‍ക്ക് അറിയാമെന്നായിരുന്നു അരിസ്റ്റോ സുരേഷിനോട് ദിയ പറഞ്ഞത്. ശ്രീനിഷിന് കാമുകി ഉണ്ടെന്ന കാര്യവും മറ്റും പേര്‍ളിക്ക് അറിയാമെന്നായിരുന്നു ദിയ പറഞ്ഞത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X