ബിഗ് ബോസിൽ പേളിയെ കടന്നാക്രമിച്ച് സാബു!! കരുവാക്കിയത് അഞ്ജലിയെ, ഇത്തവണത്തെ പ്രശ്നം നെറ്റി

പേളി തന്റെ നല്ല സുഹൃത്താണെന്നും സാരി നൽകാതിരുന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും അഞ്ജലി പറഞ്ഞു.

Recommended Video

Big Boss Malayalam : ബിഗ് ബോസ് വിശേഷങ്ങൾ | Pearley Maaney | Filmibeat Malayalam

ബിഗ് ബോസിൽ ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ദിനംപ്രതി നടക്കുന്നത്. എന്തും എപ്പോൾ സംഭവിക്കാം അതാണ് ഇപ്പോഴത്തെ ബിഗ് ബോസ് ഹൗസിന്റെ അവസ്ഥ. മത്സരം 39ാം ദിവസത്തിലേയ്ക്ക് കടക്കുമ്പേൾ വീറും വാശിയോടെയാണ് മത്സരാർഥികൾ തമ്മിൽ പോരാടുന്നത്. സുഹൃത്തുക്കളായിട്ടു പോലും ആരും ആർക്കും വിട്ട് കൊടുക്കില്ല എന്നുളള അവസ്ഥയാണ് ദിനങ്ങൾ പോകുന്തോറും ഇവിടെ കാണാൻ സാധിക്കുന്നത്.

ബിഗ് ബോസിൽ വീണ്ടും ഒരു എലിമിനേഷന് കളമൊരുങ്ങുകയാണ്. അഞ്ച് പേരാണ് എലിമിനേഷനിൽ പെട്ടിരിക്കുന്നത്. പേളി, അർച്ചന, ദിയ, ബഷീർ, ശ്രീനീഷ് എന്നിവരാണ്. പുറത്തു പോകുമോ ബിഗ് ബോസിൽ അകത്താകുമോ എന്ന് തീരുമാനിക്കുന്നത് മത്സാരാർഥികളുടെ പ്രവർത്തിയാണ്. അതു കൊണ്ട് തന്നെ ഇവിടെ വഴക്കിനും അഭിപ്രായ വ്യത്യങ്ങൾക്കും ഒരു പഞ്ഞവുമില്ല. അഞ്ജലി പേളി എന്നിവരോടു കൂടിയാണ് ബിഗ് ബോസിന്റെ പുതിയ എപ്പിസോഡ് ആരംഭിച്ചത്.

 പേളിയും സാബുവും നേർക്ക് നേർ

പേളിയും സാബുവും നേർക്ക് നേർ

പേളിയും സാബുവും തമ്മിലുള്ള പ്രശ്നം ദിനം പ്രതി വഷളായി കൊണ്ടിരിക്കുകയാണ്. ചെരുപ്പേറിനെ തുടർന്ന് നിരവധി പ്രശ്നങ്ങളാണ് ഇവർക്ക് തമ്മിൽ ഉണ്ടാകുന്നത്. അഞ്ജലിയ്ക്കെതിരെ ബിഗ് ബോസ് ഹൗസിൽ വിവേചനം ഉണ്ടാകുന്നുണ്ടെന്ന് സാബു പറ‍ഞ്ഞിരുന്നു. എന്നാൽ അതിനെതിരെ പേളി രംഗത്തെത്തുകയായിരുന്നു. അങ്ങനെ ഒന്നുമില്ലെന്നും അഞ്ജലിയ്ക്കെതിരെ വിവേചനം ഉണ്ടാക്കുന്നത് സാബുവിന്റെ വാക്കുകളാണെന്നും പേളി തിരിച്ചടിച്ചു. തർക്കം കൂടിയപ്പോൾ രഞ്ജിനിയും അരിസ്റ്റോ സുരേഷും അവിടെ എത്തി. തുടർന്ന് പേളിയെ രഞ്ജിനി പുറത്തേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.

പേളി അഞ്ജലിയ്ക്ക് നേരെ  വിവേചനം കാണിച്ചു

പേളി അഞ്ജലിയ്ക്ക് നേരെ വിവേചനം കാണിച്ചു

പോളി അഞ്ജലിയോട് വിവേചനം കാണിച്ചുവെന്ന് സാബു വീണ്ടും ആരോപിച്ചു. അഞ്ജലിയുടെ നൈറ്റി വിഷയമാണ് പേളിയ്ക്കെചതിരെ പ്രയോഗിച്ചത്. അ‍ഞ്ജലിയുടെ നൈറ്റി അനൂപ് ധരിച്ചപ്പോൾ പേളി അയ്യേ എന്ന് ആക്കിയെന്നായിരുന്നു ആരോപണം. എന്നാൽ താൻ അത് മോശമായ രീതിയിൽ അല്ല പറഞ്ഞതെന്നും. തമാശ രൂപേണേയാണ് പറഞ്ഞതെന്നും പളി പറഞ്ഞു. എന്നാൽ അത് അവിടെ തെളിയിക്കാൻ പേളിയ്ക്ക് കഴിഞ്ഞില്ല

തെളിവ് നിരത്തി സാബു‌

തെളിവ് നിരത്തി സാബു‌

പേളിയ്ക്കെതിരെ ശക്തമായ ആറ്റാക്കാണ് സാബു നടത്തുന്നത്. വസ്ത്രത്തിന്റെ വിഷയത്തിൽ അനൂപിനെ കൊണ്ട് പേളിയ്ക്കെതിരെ പറയിപ്പിച്ചിരുന്നു. കൂടാതെ തനിയ്ക്കും ട്രാൻസ് ജെൻഡേഴ്സായ സുഹൃത്തുക്കൾ ഉണ്ടെവന്നും ഒരു തരത്തിലുമുള്ള വേർതിരിവും കാണിച്ചിട്ടില്ലെന്നും പേളി സുരേഷിനോട് പറഞ്ഞ് കരഞ്ഞു. ഇതിനിടെ സാബു എത്തുകയും പേളിയെ നന്മയുടെ നിറകുടം മുതല കണ്ണുനീർ എന്നു പറഞ്ഞ് പരിഹസിച്ചു.

 പേളി വിവേചനം കാണിച്ചു

പേളി വിവേചനം കാണിച്ചു

പ്രശ്നത്തിൽ രഞ്ജിനി ഇടപെട്ടു. വിഷയം അഞ്ജലിയോട് തന്നെ ചോദിച്ചു. സാബുവു അനൂപും തന്നോട് വേർതിരിവ് കാണിച്ചുവെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ ഇല്ലായെന്നായിരുന്നു ഇവരുടെ മറുപടി. ബിഗ്ബോസ് ഹൗസിൽ വേറെയാരെങ്കിലും ഇത്തരത്തിലുള്ള വേർതിരിവ് കാണിച്ചോ എന്ന ചോദ്യത്തിന് പോളിയുടെ പെരുമാറ്റത്തിൽ തോന്നിയെന്നും അഞ്ജലി പറഞ്ഞു.

 അഞ്ജലിയുടെ പ്രശ്നം സാരി

അഞ്ജലിയുടെ പ്രശ്നം സാരി

പേളിയോട് അ‍ഞ്ജലിയുമായി സംസാരിക്കാൻ രഞ്ജിനി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇവർ തമ്മിൽ സംസാരിച്ചു. പേളി തന്റെ നല്ല സുഹൃത്താണെന്നും സാരി നൽകാതിരുന്നത് തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും അഞ്ജലി പറഞ്ഞു. എന്നാൽ അത് തന്റെ മമ്മിയുടെ സാരിയായിരുന്നെന്നും അപ്പോഴത്തെ ഒരു ഇമോഷന്റെ ഭാഗമായി പറഞ്ഞതാണെന്നും പേളി പറഞ്ഞു. എന്നാൽ പേളിയുടെ ഉത്തരം അഞ്ജലിയ്ക്ക് ഉൾകൊള്ളാൻ സാധിച്ചില്ല. പേളി വീണ്ടും അഞ്ജലിയോട് സോറി പറയുകയും ചെയ്തു.

 പേളി ഉണ്ടാക്കുന്ന ആഹാരം വേണ്ട

പേളി ഉണ്ടാക്കുന്ന ആഹാരം വേണ്ട

എന്നാൽ പേളിയും സാബുവും തമ്മിലുള്ള വഴക്ക് ബിഗ് ബോസിൽ നടക്കുന്നുണ്ട്. പേളി കരയുന്നതിനെ സാബു കണക്കിന് പരിഹസിച്ചിരുന്നു. പേളി വിഷമാണെന്നും അവൾ ഉണ്ടാക്കുന്ന ആഹാരം താൻ ഇനി കഴിക്കില്ലെന്നും അത്രയ്ക്ക് വിഷമാണെന്നും സാബു പറഞ്ഞു. എന്നൽ പ്രശ്നം ഒത്തു തീർപ്പാക്കാൻ ശ്രീനീഷും അരിസ്റ്റോ സുരേഷും ശ്രമിച്ചുവെങ്കിലും അത് പാളി പോകുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X