കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യടുളള ഒരാളെ കെട്ടണം! തുറന്ന് പറഞ്ഞ് രഞ്ജിനി

By Midhun

Recommended Video

ആഗ്രഹം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് | filmibeat Malayalam

ബിഗ് ബോസിന്റെ മലയാളം പതിപ്പ് അമ്പതാമത് എപ്പിസോഡിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ബിഗ് ബോസിന്റെ മുന്നേയുളള എപ്പിസോഡുകളിലെല്ലാം തന്നെ നടന്നിരുന്നത്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഷോയില്‍ വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്.

പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ള്‍ കാരണവും എലിമിനേഷന്‍ വഴിയും ചിലര്‍ പുറത്തുപോയിരുന്നു. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയുമായിരുന്നു രഞ്ജിനി പ്രേക്ഷകരുടെ ഇഷ്ട അവതാരകയായി മാറിയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു തന്റെ ഒരു ആഗ്രഹം രഞ്ജിനി മറ്റുളള മല്‍സരാര്‍ത്ഥികളോട് പറഞ്ഞിരുന്നത്. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലുളള ഒരാളെ കെട്ടണമെന്ന കാര്യമായിരുന്നു രഞ്ജിനി പറഞ്ഞിരുന്നത്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും അപ്രതീക്ഷിത സംഭവങ്ങളും ട്വിസ്റ്റുകളുമാണ് നടക്കാറുളളത്. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പോലും ബിഗ് ബോസ് ഹൗസില്‍ വെച്ച് അടിയുണ്ടാക്കിയത് എല്ലാവരും കണ്ടിരുന്നു. സമാധാനപരമായി മുന്നോട്ടു പോകുന്നതിനിടയിലും ഷോയില്‍ തര്‍ക്കമുണ്ടാക്കുക എന്നത് ചിലരുടെ ഹോബിയായി മാറാറുണ്ട്. ഷോയില്‍ നിലനില്‍ക്കാനുളള ആഗ്രഹത്താലാണ് ഒതുക്കത്തോടെ നിന്നവര്‍ പോലും പ്രശ്‌നങ്ങളുണ്ടാവാന്‍ തുടങ്ങിയിരുന്നത്. എന്നാല്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും അവസാനം അത് പറഞ്ഞു പരിഹരിക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. അതേസമയം ചില മല്‍സരാര്‍ത്ഥികളുടെ നിലപാടുകള്‍ അവര്‍ക്ക് തന്നെ പാരയായി മാറുന്ന പതിവും ബിഗ് ബോസ് വീട്ടില്‍ ഉണ്ടാവാറുണ്ട്.

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

ബിഗ് ബോസില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന മല്‍സരാര്‍ത്ഥികളിലൊരാളാണ് രഞ്ജിനി. എലിമിനേഷനില്‍ നിന്നും ബിഗ് ബോസിലേക്കുളള രഞ്ജിനിയുടെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് തുടങ്ങിയ നാളുകളില്‍ കുറച്ചൊന്ന് അഗ്രസീവായിരുന്നെങ്കിലും പിന്നീട് ഒതുങ്ങിയ സ്വഭാവക്കാരിയായി രഞ്ജിനി മാറിയിരുന്നു. എന്നാല്‍ ഏത് കാര്യമായാലും തന്റെ നിലപാടുകള്‍ വ്യക്തമായി പറയാന്‍ രഞ്ജിനി ശ്രമിക്കാറുണ്ട്. തന്റെ ശത്രുക്കളായിരുന്നവരെ പോലും മിത്രങ്ങളാക്കാന്‍ രഞ്ജിനിക്ക് സാധിച്ചിരുന്നു.

അര്‍ച്ചനയും പേളിയും

അര്‍ച്ചനയും പേളിയും

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു അര്‍ച്ചനയും പേളിയും രഞ്ജിനിയും തമ്മിലുളള സംസാരം നടന്നത്. ഇത്തവണ ബിഗ് ബോസിനെക്കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ബിഗ് ബോസ് തരുന്ന ടാസ്‌ക്കുകളെയും മറ്റുളള കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു ഇവരുടെ സംസാരം. ബിഗ് ബോസിനെ പുകഴ്ത്തികൊണ്ടായിരുന്നു എല്ലാവരും സംസാരിച്ചത്. ബിഗ് ബോസിനെക്കുറിച്ചു പറയുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി രഞ്ജിനിയോട് അര്‍ച്ചന ഒരു ചോദ്യം ചോദിച്ചത്

രഞ്ജിനിയുടെ ആഗ്രഹം

രഞ്ജിനിയുടെ ആഗ്രഹം

ബിഗ് ബോസിനെ കെട്ടാന്‍ താല്‍പര്യമുണ്ടോയെന്നായിരുന്നു രഞ്ജിനി ഹരിദാസിനോട് അര്‍ച്ചന ചോദിച്ചിരുന്നത്. അര്‍ച്ചനയുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ രഞ്ജിനിയുടെ മറുപടി വന്നിരുന്നു. തനിക്ക് താല്‍പര്യമുണ്ടെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണമെന്നും രഞ്ജിനി പേര്‍ളിയോടും അര്‍ച്ചനയോടുമായി പറ്ഞ്ഞു.

അര്‍ച്ചനയുടെ മറുപടി

അര്‍ച്ചനയുടെ മറുപടി

രഞ്ജിനി പറഞ്ഞത് കേട്ട് ഉടന്‍തന്നെ അര്‍ച്ചനയുടെ കമന്റ് വന്നിരുന്നു. നമ്മുക്ക് ഇപ്പോള്‍ തന്നെ ബിഗ് ബോസിനെ പ്രൊപ്പോസ് ചെയ്തു നോക്കിയാലോ എന്നാണ് അര്‍ച്ചന പറഞ്ഞത്. ആളെ കണ്ടില്ലെങ്കിലും കുഴപ്പമില്ല, നമ്മുക്ക് ഇപ്പോള്‍ തന്നെ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്നാണ് പേളി പറഞ്ഞത്. എന്നാല്‍ ആദ്യമൊന്ന് ബിഗ് ബോസിനെ കാണട്ടേ എന്നായിരുന്നു ഇതിനു മറുപടിയായി രഞ്ജിനി പറഞ്ഞത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X