ക്യാപ്റ്റന്‍സി എന്നാല്‍ പേര്‍ളിക്ക് കുട്ടിക്കളിയായിരുന്നു! തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

By Midhun

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും കഴിയുന്തോറും അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ തര്‍ക്കങ്ങളും കലഹങ്ങളും ബിഗ് ബോസ് ഹൗസില്‍ സംഭവിക്കാറുണ്ട്. കഴിഞ്ഞ എലിമിനേഷനില്‍ ശ്വേതാ മേനോന്‍ ആയിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നത്. ശ്വേതയുടെ പുറത്താവല്‍ മറ്റു മല്‍സരാര്‍ത്ഥികളില്‍ സങ്കടമുണ്ടാക്കിയിരുന്നു. ശ്വേത പോയതിന് ശേഷം അഞ്ജലി അമീര്‍ എന്ന പുതിയ മല്‍സരാര്‍ത്ഥി ബിഗ് ബോസ് ഷോയിലേക്ക് വന്നിരുന്നു.

പേളി മാണിയെ ആയിരുന്നു ബിഗ് ബോസിലെ ഈ ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞടുത്തിരുന്നത്. എന്നാല്‍ ക്യാപ്റ്റനായതിനു ശേഷം പേര്‍ളിക്കെതിരെ മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ക്യാപ്റ്റനായതിനു ശേഷം പേളി മറ്റൊരു സ്വഭാവമാണ് കാണിക്കുന്നതെന്നാണ് മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചത്. പേളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഇഷ്ടപ്പെടാറില്ലെന്നും മല്‍സരാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. കഴിഞ്ഞാരു എപ്പിസോഡില്‍ പേര്‍ളിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ രഞ്ജിനി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസിലെ തര്‍ക്കങ്ങള്‍

ബിഗ് ബോസിലെ തര്‍ക്കങ്ങള്‍

ബിഗ് ബോസിന്റെ പല എപ്പിസോഡുകളിലും മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവാറുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും ട്വിസ്റ്റുകളുമാണ് ബിഗ് ബോസിന്റെ അധിക എപ്പിസോഡുകളിലും നടക്കാറുളളത്. ഷോയില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടാറുളളത്. പരസ്പരം സൗഹൃദം ഉണ്ടെങ്കിലും എല്ലാവരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പോലും വഴക്കുണ്ടാക്കിയ നിമിഷങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നു.

പേളി മാണിയുടെ ക്യാപ്റ്റന്‍സി

പേളി മാണിയുടെ ക്യാപ്റ്റന്‍സി

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ ക്യാപ്റ്റനായിരുന്നത് പേര്‍ളി മാണിയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു മല്‍സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നും പേര്‍ളിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പേര്‍ളിയുടെ വരവ് ചിലരില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ പേര്‍ളി ചെയ്യുന്ന കാര്യങ്ങളൊന്നും പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ക്യാപ്റ്റനായതിനു ശേഷം പേളി വളരെയധികം മാറിപ്പോയെന്നാണ് എല്ലാവരും ആരോപിച്ചിരുന്നത്. അരിസ്റ്റോ സുരേഷും ശ്രീനിഷും മാത്രമായിരുന്നു പേര്‍ളിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്.

ശ്വേത പറഞ്ഞത്

ശ്വേത പറഞ്ഞത്

പേളി ആര്‍ട്ടിഫിഷ്യലായിട്ടാണ് പെരുമാറുന്നതെന്ന് കഴിഞ്ഞൊരു എപ്പിസോഡില്‍ ശ്വേത സാബുവിനോട് പറഞ്ഞിരുന്നു. ഇനിയൊരു പ്രശ്‌നം ഉണ്ടായാല്‍ പേളിയെ അടച്ച് ചുമരില്‍ കയറ്റുമെന്നും എതെങ്കിലും ഹുക്കിന്റെ മുകളില്‍ താന്‍ തൂക്കിയിടുമെന്നും ശ്വേത പറഞ്ഞിരുന്നു. പേളിയെ സപ്പോര്‍ട്ട് ചെയ്യുന്ന അരിസ്‌റ്റോ സുരേഷിനെ തനിക്കിഷ്ടമല്ലെന്നും ശ്വേത പറഞ്ഞിരുന്നു.

പേര്‍ളിക്കെതിരെ ദിയ പറഞ്ഞത്

പേര്‍ളിക്കെതിരെ ദിയ പറഞ്ഞത്

ശ്രീനിഷിനെതിരെയുളള സൗഹൃദം കാരണമാണ് പേര്‍ളിക്കെതിരെ ദിയ രംഗത്തെത്തിയിരുന്നത്. പേര്‍ളിയില്‍ നിന്നും ശ്രീനിഷിനെ തനിക്ക് സംരക്ഷിക്കണമെന്നായിരുന്നു ദിയ പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു പേര്‍ളിയെ തനിക്കിഷ്ടമല്ലെന്ന കാര്യം ദിയ തുറന്നുപറഞ്ഞിരുന്നത്. പേര്‍ളിയെ സംരക്ഷിക്കുന്ന സുരേഷിനെതിരെയും ദിയ തുറന്നടിച്ചിരുന്നു. നിങ്ങള്‍ക്ക് പേളിയെ ഇഷ്ടമായിരിക്കാം, എന്നാല്‍ തനിയ്ക്ക് അങ്ങനെയൊന്ന് ഇല്ലെന്നാണ് സുരേഷിന്റെ മുഖത്തു നോക്കി ദിയ പറഞ്ഞത്.

രഞ്ജിനി പറഞ്ഞത്

രഞ്ജിനി പറഞ്ഞത്

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേര്‍ളിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് രഞ്ജിനി തുറന്നു പറഞ്ഞത്. പേര്‍ളിയുടെ ക്യാപ്റ്റന്‍സി എങ്ങനെയുണ്ടെന്ന് ലാലേട്ടന്‍ ചോദിച്ചപ്പോഴായിരുന്നു രഞ്ജിനി മനസ് തുറന്ന്. പേര്‍ളിക്ക് ക്യാപ്റ്റന്‍സി കുട്ടിക്കളിയാണെന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. എല്ലാ മല്‍സരാര്‍ത്ഥികള്‍ക്കും മുന്‍പില്‍ വെച്ചായിരുന്നു രഞ്ജിനി ഇക്കാര്യം പറഞ്ഞത്.

പേര്‍ളിക്ക് കുട്ടിക്കളി കൂടുതലാണെന്ന് രഞ്ജിനി

പേര്‍ളിക്ക് കുട്ടിക്കളി കൂടുതലാണെന്ന് രഞ്ജിനി

പേര്‍ളിക്ക് കുട്ടിക്കളി കൂടുതലായിരുന്നുവെന്നും ഒരു ലീഡര്‍ഷിപ്പ് ക്വാളിറ്റിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. കുട്ടിക്കളിയിലൂടെയാണ് ആള്‍ക്കാരെ ഓരോ കാര്യത്തിനായി പേര്‍ളി വിളിക്കാറുളളത്. മനപൂര്‍വ്വമാണ് പേര്‍ളി ഇങ്ങനെ മറ്റുളളവരോട് ഇടപെടുന്നതെന്നും രഞ്ജിനി പറയുന്നു. രണ്ടു മുഖമുളള കുട്ടിയാണ് പേര്‍ളിയെന്ന് ഇപ്പോള്‍ തോന്നിതുടങ്ങുന്നെനും തനിക്കാണ് ഇവിടെയുളള ആളുകളില്‍ കൂടുതല്‍ പേളിയെ അറിയാവുന്നതെന്നും രഞജിനി പറയുന്നു. പേര്‍ളിയെ ഇപ്പോള്‍ നന്നായി മനസിലാക്കിയെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനായാണ് അവള്‍ ഇവിടെ എത്തിയെതെന്നും രഞ്ജിനി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X