അണ്ണന്‍ കോഴി വളര്‍ത്തല്‍ ഒകെ നിര്‍ത്തി കളിയിലേക്ക് വാ! അരിസ്‌റ്റോ സുരേഷിനോട് സാബുമോന്‍! കാണൂ

By Midhun

Recommended Video

അരിസ്‌റ്റോ സുരേഷിനോട് സാബുമോന്‍ പറഞ്ഞത് | filmibeat Malayalam

ബിഗ് ബോസ് മലയാളം ഒരുമാസം പിന്നിട്ടപ്പോള്‍ വിജകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഷോയില്‍ എങ്ങനെയും വിജയിക്കാനുളള തീവ്ര ശ്രമത്തിലാണ് മല്‍സരാര്‍ത്ഥികള്‍ ഉളളത്. പരസ്പര കലഹങ്ങളും തര്‍ക്കങ്ങളും ഷോയില്‍ പതിവാണ്. മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി എല്ലാ ആഴ്ചകളിലും മോഹന്‍ലാല്‍ എത്താറുണ്ട്. അഞ്ചു മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ നിന്നും ഇതുവരെ പുറത്തായിരിക്കുന്നത്.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥിയാണ് അരിസ്‌റ്റോ സുരേഷ്. ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും സുരേഷ് സജീവമായി ഇടപെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ അദ്ദേഹത്തിനെതിരെ മല്‍സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും രംഗത്തെത്തിയിരുന്നു. പേര്‍ളിയുമായുളള അടുപ്പമാണ് മറ്റു മല്‍സരാര്‍ത്ഥികളെ ചൊടിപ്പിച്ചിരുന്നത്. മറ്റു മല്‍സരാര്‍ത്ഥികളെല്ലാം ഷോയില്‍ നിലനില്‍ക്കാനായി ശ്രമിക്കുമ്പോള്‍ സുരേഷ് മാത്രം അത്ര സീരിയസ് അല്ലായിരുന്നു. കഴിഞ്ഞൊരു എപ്പിസോഡില്‍ ഇക്കാര്യത്തെക്കുറിച്ച് സാബുമോന്‍ സുരേഷിനോട് സംസാരിച്ചിരുന്നു.

ബിഗ് ബോസിലെ സുരേഷേട്ടന്‍

ബിഗ് ബോസിലെ സുരേഷേട്ടന്‍

അരിസ്‌റ്റോ സുരേഷിന്റെ സാന്നിദ്ധ്യം ബിഗ് ബോസ് ഷോയില്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. നാടന്‍ പാട്ടുകളും സ്‌നേഹത്തോടെയുളള ഇടപെടലുകളുമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയിരുന്നത്. പലപ്പോഴും വലിയ തര്‍ക്കങ്ങളില്‍ ഒന്നും പെടാതെ ഇരിക്കാന്‍ സുരേഷ് ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ സുരേഷിനെതിരെ മല്‍സരാര്‍ത്ഥികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അപ്രതീക്ഷിതമായ സംഭവ വികാസങ്ങളായിരുന്നു അന്നത്തെ ബിഗ് ബോസ് എപ്പിസോഡില്‍ സംഭവിച്ചിരുന്നത്.

സുരേഷിനെ ആക്രമിച്ച് മല്‍സരാര്‍ത്ഥികള്‍

സുരേഷിനെ ആക്രമിച്ച് മല്‍സരാര്‍ത്ഥികള്‍

സുരേഷിനെതിരെ ആസുത്രിതമായൊരു നീക്കവുമായാണ് മല്‍സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നത്. പേളിയുമായുളള സുരേഷിന്റെ സൗഹൃദം മറ്റുളള മല്‍സരാര്‍ത്ഥികളെ അസ്വസ്ഥരാക്കിയിരുന്നു. ഇക്കാരണത്താലാണ് ബിഗ് ബോസ് അംഗങ്ങളെല്ലാം സുരേഷിനു മുന്‍പാകെ പ്രകോപനവുമായി എത്തിയത്. സാബുവും അനൂപ് ചന്ദ്രനുമായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു അടിക്ക് തുടക്കമിട്ടാല്‍ മറ്റുളളവരും ചേരുമെന്ന് ഉറപ്പുളളതുകൊണ്ടാണ് ഇരുവരും അരിസ്‌റ്റോ സുരേഷിനെതിരെ രംഗത്തെത്തിയിരുന്നത്

പേളിയുടെ രക്ഷിതാവ്

പേളിയുടെ രക്ഷിതാവ്

സുരേഷേട്ടന്‍ എല്ലാ കാര്യങ്ങളിലും പേര്‍ളിയുടെ രക്ഷിതാവാകാന്‍ നോക്കണ്ടെന്നാണ് സാബു പറഞ്ഞത്. അരിസ്‌റ്റോ സുരേഷ് എപ്പോഴും പേര്‍ളിയുടെ രക്ഷിതാവ് കളിക്കുകയാണെന്നായിരുന്നു സാബുമോനും അനൂപ് ചന്ദ്രനും ആരോപിച്ചത്. ഈ വിഷയത്തില്‍ ഇരുവരും സുരേഷേട്ടനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തന്നെക്കുറിച്ച് ബിഗ് ബോസ് ഹൗസില്‍ മോശമായി സംസാരിച്ചുവെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു സുരേഷേട്ടന്റെ മറുപടി വന്നത്. തുടര്‍ന്ന് ദിയ സനയും മറ്റുളള അംഗങ്ങളും ഇരുവര്‍ക്കുമൊപ്പം ചേര്‍ന്ന് സുരേഷേട്ടനെതിരെ സംസാരിച്ചിരുന്നു

എല്ലാവരും പറഞ്ഞത്

എല്ലാവരും പറഞ്ഞത്

തുടര്‍ന്ന് ഇതൊരു നാടകമായിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു. സുരേഷേട്ടനോടുളള ദേശ്യവും പകയുമാണ് ഇതിലൂടെ തീര്ത്തത്. ദിയയായിരുന്നു ഇതൊരു നാടകമായിരുന്നുവെന്ന് എല്ലാവര്‍ക്കു മു്ന്നിലും വിളിച്ചു പറഞ്ഞത്

സാബുവിന്റെ ഉപദേശം

സാബുവിന്റെ ഉപദേശം

കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സുരേഷേട്ടനെ സാബു ഉപദേശിച്ചത്. ഇനിയെങ്കിലും കോഴി വളര്‍ത്തല്‍ ഒകെ നിര്‍ത്തി അണ്ണന്‍ കളിയിലേക്ക് ഇറങ്ങൂവെന്നാണ് അരിസ്‌റ്റോ സുരേഷിനോട് സാബു പറഞ്ഞത്. കുറെ എപ്പിസോഡുകളിലായി അണ്ണന്‍ കോഴികളെ വളര്‍ത്തികൊണ്ടിരിക്കുകയാണ്. ഇനിയെങ്കിലും കളിയിലേക്ക് വാ. ഇനി ഇതുപോലത്തെ ലഡുവും ആലുവയും വാങ്ങിച്ചോണ്ട് വീട്ടിലേക്ക് വന്നേക്കരുത്. സാബു പറഞ്ഞു

സുരേഷ് പറഞ്ഞത്

സുരേഷ് പറഞ്ഞത്

സാബുമോന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാമെന്ന് സുരേഷ് പറഞ്ഞിരുന്നു. താന്‍ മല്‍സരത്തിലേക്ക് തിരിച്ചുവരുമെന്നും ഇനി ഉഷാറാവുമെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞു. തന്റെ പതിവ് നാടന്‍ പാട്ടുകളുമായി എത്തുമെന്നും സുരേഷേട്ടന്‍ സാബുമോനോട് പറഞ്ഞിരുന്നു

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X