ബിഗ് ബോസ് ഹൗസില്‍ ഷിയാസിനെ ട്രോളിക്കൊന്ന് സാബുമോന്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

Recommended Video

ബിഗ് ബോസ് ഹൗസില്‍ ഷിയാസിനെ ട്രോളിക്കൊന്ന് സാബുമോന്‍

ബിഗ് ബോസിന്റെ മലയാളം പതിപ്പ് വിജയകരമായി മുന്നേറുകയാണ്. ഷോ അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും എത്താറുളളത്. എങ്ങനെയെങ്കിലും ഷോയില്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്.

എഴുപതി മൂന്ന് എപ്പിസോഡുകള്‍ പിന്നിട്ടാണ് ഷോ മുന്നോട്ടു പോവുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസില്‍ ഒമ്പത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളിലൊരാളാണ് ഷിയാസ്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഷിയാസിനെ എല്ലാവരും ചേര്‍ന്ന് കളിയാക്കിയിരുന്നു. ടാസ്‌ക്കുകളിലെ പ്രകടനങ്ങളെ ട്രോളികൊണ്ടായിരുന്നു സാബു അടക്കമുളളവര്‍ ഷിയാസിന്റെ നേര്‍ക്കു വന്നത്.

ബിഗ് ബോസിലെ ഷിയാസ്

ബിഗ് ബോസിലെ ഷിയാസ്

ബിഗ് ബോസ് ഹൗസില്‍ ഉഷാറായി ഗെയിം കളിക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷിയാസ്. മുന്‍പ് അനാവശ്യ കാര്യങ്ങളിലെല്ലാം ഇടപെട്ട് വിമര്‍ശനം നേരിട്ടെങ്കിലും പിന്നീട് വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഷിയാസ് മുന്നോട്ടുപോയിരുന്നു. അടുത്തിടെ എതിരെ കളിക്കുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്നും ബിഗ് ബോസ് ഹൗസില്‍ തനിക്ക് ആരെയും ബഹുമാനിക്കേണ്ട കാര്യമൊന്നുമില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി വലിയ ആത്മവിശ്വാസത്തോടെയായിരുന്നു ഷിയാസിനെ ബിഗ് ബോസില്‍ കണ്ടിരുന്നത്.

ഷിയാസിന്റെ കളികള്‍

ഷിയാസിന്റെ കളികള്‍

മണ്ടത്തരങ്ങള്‍ മാത്രമാണ് ഷിയാസ് കാണിക്കാറുളളതെന്ന് മറ്റുളളവര്‍ പറയുമ്പോഴും ഷിയാസ് വാശിയോടെ ഗെയിം കളിക്കാറുണ്ടായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം ബിഗ് ബോസ് ഷോയില്‍ ഷിയാസ് പറയാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ പെട്ടെന്ന് ദേഷ്യവും സങ്കടവും വരുന്ന സ്വഭാവക്കാരന്‍ കൂടിയാണ് ഷിയാസ്. പുറമെ കാണുമ്പോള്‍ ശക്തനാണെന്ന് തോന്നുമെങ്കിലും ശരിക്കും ഷിയാസ് ഒരു പാവമാണെന്ന് മറ്റുളളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.

ഷിയാസിനെ ട്രോളി കുടുംബാംഗങ്ങള്‍

ഷിയാസിനെ ട്രോളി കുടുംബാംഗങ്ങള്‍

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഷിയാസിനെ ട്രോളി കുടുംബാംഗങ്ങള്‍ എല്ലാം രംഗത്തെത്തിയിരുന്നു. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കുകളിലെ ഷിയാസിന്റെ പ്രകടനങ്ങളെ ട്രോളിയാണ് എല്ലാവരും രംഗത്തെത്തിയിരുന്നത്. മണ്ടത്തരമാണ് ഷിയാസ് എപ്പോഴും കാണിക്കാറുളളതെന്ന് പറഞ്ഞായിരുന്നു എല്ലാവരും തുടങ്ങിയത്. ബിഗ് ബോസ് കുടുംബാംഗങ്ങളെല്ലാം കൂടിയിരുന്ന സമയത്തായിരുന്നു ഷിയാസിനെ എല്ലാവരും ട്രോളിക്കൊന്നത്.

ഷിയാസിനെ ട്രോളിക്കൊന്ന് സാബു

ഷിയാസിനെ ട്രോളിക്കൊന്ന് സാബു

കൂട്ടത്തില്‍ സാബുവായിരുന്നു ഷിയാസിനെ കൂടുതല്‍ ട്രോളിയിരുന്നത്, ഷിയാസ് മുന്‍പ് ചെയ്ത കാര്യങ്ങളെയെല്ലാം കളിയാക്കികൊണ്ടാണ് സാബു തുടങ്ങിയത്. ഷിയാസിന സാബു അനുകരിച്ചത് മറ്റുളള മല്‍സരാര്‍ത്ഥികളിലെല്ലം പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. സാബുവിനൊപ്പം പേളി, അതിഥി,ബഷീര്‍,ശ്രീനിഷ് തുടങ്ങിയവരെല്ലാം ഷിയാസിനെതിരെ ട്രോളുമായി എത്തിയിരുന്നു,

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X