For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഴിഞ്ഞ തവണത്തെ പോലെയല്ല, ഈ സീസണിൽ മസാല കുറച്ച് കൂടുതലാണ്, ബിഗ്ബോസ് ഹൗസിനെ കുറിച്ച് അർച്ചന

  |

  അത്രവേഗം പ്രേക്ഷകർക്ക് പിടികിട്ടാത്ത ഒരു റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. രണ്ടാം സീസൺ ആരംഭിച്ചിട്ടും ഷോയുടെ പൂർണ്ണമായ ചിത്രം ഇന്നും കാണികൾക്ക് അവ്യക്തമാണ്. 100 ദിവസം സമൂഹവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു വീട്ടിൽ വ്യത്യസ്ത സ്വഭാവക്കാർക്കൊപ്പം താമസിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. ഇവർക്കിടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ഒരു മണിക്കൂർ ദൈർഘ്യമുളള എപ്പിസോഡായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. എന്താണ് ബിഗ്ബോസ് എന്നും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഹൗസ് അംഗങ്ങൾക്ക് മാത്രമേ കൃത്യമായി പറയാൻ സാധിക്കുകയുള്ളു.

  ബിഗ്ബോസ് സീസൺ 1 ലെ ശക്തമായ ഒരു മത്സരാർഥിയായിരുന്നു അർച്ചന സുശീലൻ. വില്ലത്തിയായി പ്രേക്ഷകരുടെ മുന്നിൽ എത്തി, ഷോയിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ബിഗ്ബോസിന്റെ രണ്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. വീട്ടിലെ ഒരു അംഗമായിരുന്നു എന്ന നിലയിലും ഒരു പ്രേക്ഷക എന്ന നിലയിലും അർച്ചനയ്ക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. ഈ സീസണിൽ മസാല കുറച്ച് കൂടുതലാണെന്നാണ് അർച്ചന പറയുന്നത്.ഏഷ്യനെറ്റ് ഓൺ ലൈനും വേണ്ടി സുനിത ദേവദാസുമായുള്ള സ്പെഷ്യൽ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

  മറ്റുളളവർ ജഡ്ജ് ചെയ്യും പോലെ താൻ ജഡ് ജ് ചെയ്യുന്നില്ല. കാരണം ഇപ്പോഴെ ആരേയും ജഡ്ജ് ചെയ്യാൻ സാധിക്കില്ല. ഇത്തവണത്തെ ബിഗ്ബോസിൽ അൽപം മാസാല കൂടുതലാണ്. കഴിഞ്ഞ പ്രവാശ്യം മുട്ടയുടേയു മറ്റ് ഭക്ഷണ സാധനങ്ങളുടേയും പേരിലായിരുന്നു കൂടുതൽ പ്രശ്നങ്ങൾ നടന്നത്. എന്നാൽ ഇത്തവണ, അത്തരത്തിലുളള ഒരു പ്രശ്നവും ആ വീട്ടിനുള്ളിൽ ഇല്ല. ബിഗ്ബോസ് നൽകിയ പ്രോട്ടീൻ പൗഡർ പോലും വളരെ ലാവിഷായി ഉപയോഗിക്കുകയാണ്. ബിഗ് ബോസ് നമ്മളെ പഠിപ്പിക്കുന്നത് കിട്ടുന്നതിനെ വെച്ച് അഡജസ്റ്റ് ചെയ്ത് പോകുക എന്നതാണ്.

  ബിഗ്ബോസ് ഹൗസിലെ മികച്ച എന്റർടെയ്നറാണ് രജിത് കുമാർ. അദ്ദേഹം നല്ലൊരു പ്ലേയർ കൂടിയാണ്. കളിക്കുന്നതിനോടൊപ്പം ആളുകളെ എന്റർടെയ്നും ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്ന ചില കാര്യങ്ങൾ അപ്പോൾ അംഗീകരിക്കാൻ കഴിയില്ല. എന്നാൽ അൽപം കഴിഞ്ഞ് ഒന്ന് ആലോചിച്ചു നോക്കുമ്പോൾ അതിലെ പോസിറ്റീവ് വശം മനസ്സിലാകും. രജിത് കുമാറുമായും ഇതിനു മുൻപ് യാതൊരു പരിചയവുമില്ല. ഷോയിൽ എത്തിയതിനു ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം ഒരുപാവമായിട്ടാണ് തനിയ്ക്ക് തോന്നിയതെന്നും അർച്ചന പറയുന്നു.

  ബിഗ്ബോസിൽ ഇഷ്ടപ്പെട്ട രണ്ട് മത്സരാർഥികളാണ് എലീനയും ഫുക്രുവും. ആദ്യ സീസൺ കണ്ടതിനു ശേഷമാണ് എല്ലാവരും ബിഗ്ബോസ് ഹൗസിൽ എത്തിയത്. വീട്ടിനുളളിലുളളത് വ്യത്യസ്ത സ്വഭാവക്കാരാണ്. ആരും പുറത്ത് വേറെ അകത്ത് വേറെയായി തോന്നിയിട്ടില്ല. എന്നാൽ എല്ലാവരും കളിക്കുന്ന രീതി എങ്ങനെയാണെന്ന് പറയാൻ സാധിക്കില്ല. എലീനയും കളിക്കുന്നുണ്ട്. അവരുടെ സ്വാഭവം അങ്ങനെയാണ്. അതുപോലെ തന്നെയാണ് ഫുക്രുവും. ആളുമായി അടുത്ത ബന്ധമില്ല. എന്നാൽ ഒരു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഫുക്രുവിന്റെ സ്വാഭാവത്തിലും മാറ്റമൊന്നും കണ്ടിട്ടില്ല. എന്നാൽ ചിരിച്ചു കളിച്ച് നടക്കുന്ന ഫുക്രുവിന്റെ ദേഷ്യം തനിയ്ക്ക് കാണണം. അയാൾ എങ്ങനെയാകും റിയാക്ട് ചെയ്യുക എന്ന് എനിയ്ക്ക് കാണണം എന്നും അർച്ചന പറഞ്ഞു. ബിഗ്ബോസ് ഒരു സൈക്കോളജിക്കൽ ഷോയാണ്. രാവിലെ എഴുന്നേൽക്കുക ആഹാരം കഴിക്കുക, ടാസ്ക്ക് ചെയ്യുക എന്നിവ മാത്രമല്ല. ഇതൊരും സൈക്കോളജിക്കൽ ഷോയാണെന്നും താരം പറയുന്നു.

  Manju Arya and Veena Are The Most Emotional People In The Bigg Boss House | FilmiBeat Malayalam

  അതിമനോഹരമായ വീടാണ് രണ്ടാം സീസണിലുള്ളത്. വീട് കാണുമ്പോൾ ഞങ്ങൾക്ക് ഇതല്ലല്ലോ കിട്ടിയത് എന്ന് ഓർക്കാറുണ്ട്. കിച്ചണിൽ താൻ ശ്രദ്ധിക്കാറുണ്ട്. അവർക്ക് ഇത് ഉണ്ടല്ലോ അവർക്കും ഇതൊക്കെ തന്നെയാണല്ലേ എന്ന് ചിന്തിക്കാറുണ്ട്. ബിഗ്ബോസ് ടാസ്ക്ക് കാണുമ്പോൾ മിസ് ചെയ്യാറുണ്ട്. അത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ അല്ലെങ്കിൽ അങ്ങനെ ചെയ്യാം എന്നൊക്കെ ചിന്തിക്കുമായിരുന്നു. ബിഗ്ബോസിലെ ടാസ്ക്ക് വളരെയധികം മിസ് ചെയ്യുന്നുണ്ടെന്ന് അർച്ചന പറഞ്ഞു. കുറച്ച് സമയത്തിനു ശേഷം മാത്രമേ ആളുകളെ ജഡ്ജ് ചെയ്യാൻ പാടുള്ളു. എന്നുളള ഒരു ഉപദേശവും പ്രേക്ഷകർക്ക് അർച്ചന നൽകുന്നുണ്ട്.

  English summary
  biggboss malayalam season 2 i miss biggboss task says archana suseelan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X