ബിഗ്ബോസ് ഹൗസ് തുറക്കാൻ മണിക്കൂറുകൾ മാത്രം, പുതിയ അംഗങ്ങളെ കുറിച്ചുള്ള സൂചന നൽകി മോഹൻലാൽ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ബീഗ് ബോസ് സീസൺ 2 ന് വേണ്ടി കാത്തിരിക്കുന്നത്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ ബിഗ്ബോസ് ഹൗസ് പ്രേക്ഷകർക്കായി തുറന്നു കൊടുക്കുന്നത്. ആദ്യ സീസണിന്റെ തുടക്കത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ പ്രേക്ഷകർ പ്രകടിപ്പിച്ചെങ്കിലും പിന്നീട് ബിഗ് ബോസിന്റെ രസകരമായ വലിയ കളികൾക്കൊപ്പം പ്രേക്ഷകരും സഞ്ചരിക്കുകയായിരുന്നു.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. ബിഗ് ബോസ് രണ്ടാം ഭാഗം ആരംഭിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങൾ കഴിയുന്തോറും പ്രേക്ഷകരുടെ ആകാംക്ഷ വർധിച്ചു വരുകയാണ്. ബിഗ് ബേസ് ഹൗസിലെ പുതിയ അംഗങ്ങൾ ഇപ്പോഴും ഇരുട്ടിന്റെ മറവിൽ തന്നെയാണ്. ഇപ്പോഴിത മറഞ്ഞിരിക്കുന്ന ബിഗ്ബോസ് ഹൗസ് അംഗങ്ങളെ കുറിച്ചുളള സൂചനയുമായി നടൻ മോഹൻ ലാൽ. പ്രൊമോ വീഡിയോയിലാണ് താരം ഇത് വെളിപ്പെടിത്തിയിരിക്കുന്നത്.

 ജനുവരി 5 ന്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ്ബോസ് വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിൽ എത്തുന്നത്. ആദ്യ സീസണിലേത് പോലെ ലാലേട്ടൻ തന്നെയാണ് രണ്ടാം ഭാഗത്തിലും ബിഗ് ബോസ് ഹൗസിന്റെ കാരണവരായി എത്തുന്നത്. ജനുവരി 5 ന് ആരംഭിക്കുന്ന ഷോ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും ശനിയും ഞായറും 9 മണിക്കുമാണ് സംപ്രേക്ഷണം ചെയ്യുന്നത്.

  പുതിയ അംഗങ്ങൾ

ബിഗ്ബോസ് തുടങ്ങാൻ വെറും രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ ഇതുവരെ വീട്ടിലെ അംഗങ്ങളെ കുറിച്ചുള്ള സൂചന പോലും പുറത്തു വിട്ടിട്ടില്ല. ഇപ്പോഴിത ബിഗ് ബോസ് അംഗങ്ങളെ കുറിച്ചുളള സൂചന നൽകി മോഹൻലാൽ . എന്തായാലും നിസ്സാരക്കാരായിരിക്കില്ല ഇത്തവണ എത്തുന്നതെന്ന് വ്യക്തമാണ്. കൃത്യമായ ചിത്രമറിയാൻ ഇനി മണിക്കൂറുകൾ മത്രമാണ് ശേഷിക്കുന്നത്. ആദ്യ ഭാഗത്തെക്കാലും ഗംഭീരമായിരിക്കും രണ്ടാം ഭാഗം.

കളികള്‍ വേറെ ലെവല്‍

''ഇനി വലിയ കളികളുമല്ല, കളികള്‍ വേറെ ലെവല്‍'' ബിഗ് ബോസ് രണ്ടാം ഭാഗത്തിന്റെ ടാഗ് ലൈൻ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ സീസണിനേക്കാലും കഠിനമായ ഗെയിമുകളു പണികളുമായിരിക്കും ബിഗ്ബോസ് ഹൗസിൽ അംഗങ്ങളെ കാത്തിരിക്കുന്നത്. എന്തായാലും റിയാലിറ്റി ഷോ ഗംഭീരമായിക്കും. പുറത്തു വന്ന പ്രെമോകളും ഇതാണ് സൂചിപ്പിക്കുന്നത്.

 100 ദിവസത്തെ പോരാട്ടം

പുതിയ മത്സരാർഥികൾക്ക് ആശംസയുമായി മുൻ ബിഗ് ബോസ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കനാണ് ആശംസിച്ചിരിക്കുന്നത്. കൂടാതെ ഷോ ഇവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും ഇമേജിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും താരങ്ങൾ തുറന്നടിച്ചു. വ്യത്യസ്ത സ്വഭാവത്തിൽപ്പെട്ട 16 പേർക്കൊപ്പം 100 ദിവസം ഒരു വീട്ടിൽ ചെലവഴിക്കുക എന്ന ബിഗ് ടാസ്ക്കിനോടൊപ്പം ബിഗ് ബോസ് തരുന്ന രസകരമായ പണികളുമാണ് ബിഗ് ബോസ് ഹൗസിൽ കാത്തിരിക്കുന്നത്.

ബിഗ്ബോസ് 2 ലെ പുതിയ അതിഥികൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X