എന്റെ ടെമ്പർ തെറ്റിക്കരുത്, മുന്നറിയിപ്പുമായി സുജോ, ബിഗ്ബോസ് ഹൗസിലെ സൗഹൃദങ്ങളിൽ വിള്ളൽ വീഴുന്നു

Recommended Video

Bigg Boss Malayalam : Sujo Mathew had an argument with Rajith kumar | FilmiBeat Malayalam

ബിഗ്ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ച വിഷയമായ പേരാണ് ഡോക്ടർ രജിത് കുമാറിന്റേത്. തുടക്കം മുതൽ തന്നെ ഇദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളും മറ്റ് അംഗങ്ങളിൽ എതിർപ്പ് സൃഷ്ടിച്ചിരുന്നു. ഇത് ബിഗ് ബോസ് ഹൗസിൽ പലപ്പോഴും ചർച്ചയാവുകയും പൊട്ടിത്തെറികൾക്ക് കളമൊരുങ്ങുകയും ചെയ്തിരുന്നു. വിഷയം മോഹൻലാലിന്റെ മുന്നിൽ വരെ എത്തിയിരുന്നു. ലാലേട്ടൻ അത് രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മോഹൻലാൽ‌ പോയതിനു ശേഷവും ബിഗ് ബോസ് ഹൗസിൽ രജിത് കുമാറിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്. ഇദ്ദേഹത്തിന്റ പദപ്രയോഗങ്ങളാണ് മറ്റ് അംഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ദിവസങ്ങൾ കഴിന്തോറും ബിഗ്ബോസ് ഹൗസിലെ അന്തരീക്ഷം കലുഷിതമായി മാറുകയാണ്

 അടുത്ത സുഹൃത്തുക്കൾ


ബിഗ്ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് സുജോ മാത്യൂവും രജിത് കുമാറും. ബിഗ്ബോസിൽ പലപ്പേഴും ഇരുവരെ ഒരുമിച്ചാണ് കാണാൻ കഴിയുന്നത്. ഇവരുടെ സൗഹൃദത്തെ കുറിച്ച് മോഹൻലാൽ ഉൾപ്പെടെ പറഞ്ഞിരുന്നു. രജിത്-സുജോ സൗഹൃദത്തെ കുറിച്ച് സോഷ്യൽ മീഡിയ പേജുകളിലും ചർച്ചയാകാറുണ്ട് . എന്നാൽ ഇപ്പോൾ ഈ സൗഹൃദം വലിയൊരു പൊട്ടിത്തെറിയുടെ വക്കിൽ എത്തി നിൽക്കുകയാണ്.

സുജോയോടൊരു ചോദ്യം


ഇവർ രണ്ടു പേരുമായി സംസാരിക്കുന്നതിനിടെയായിരുന്നു പ്രശ്നം ആരംഭിച്ചത്. രജിത് കുമാറിന്റെ സാങ്കൽപിക ചേദ്യമാണ് സുജോയെ ചൊടിപ്പിച്ചത്. നിങ്ങൾ വിവാഹിതനാണെന്ന് സങ്കൽപ്പിക്കുക. ഭാര്യയുടെ അടുത്ത ബന്ധുവിന്റെ വിവാഹ ദിനത്തിൽ നിങ്ങൾ പരീസിൽ ഒരു ഫാഷൻ വീക്കിൽ പങ്കെടുക്കേണ്ടതുണ്ട്. കല്യാണത്തിന് പോകണമെന്ന് ഭാര്യയ്ക്ക് , എന്നാൽ നിങ്ങൾ ഏത് തിരഞ്ഞെടുക്കുമെന്നായിരുന്നു ചോദ്യം.

 പ്രകോപിതനായി   സുജോ

ഭാര്യയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സുജോയുടെ മറുപടി. എന്നാൽ അത് ആരും പറയുന്ന മറുപടിയാണെന്നും സ്വന്തമായി ചിന്തിക്കാതിരിക്കാൻ നിങ്ങൾ മന്ദബുദ്ധിയൊന്നുമല്ലല്ലോ എന്നായിരുന്നു രജിത്തിന്റെ മറു ചോദ്യം. എന്നാൽ ഇത് സുജോയെ ചൊടിപ്പിക്കുകയായിരുന്നു. മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും സുജോ പറഞ്ഞതോടെ രജിത് കുമാര്‍ പിന്‍വാങ്ങുകയായിരുന്നു.

 ഡബിൾ ഗെയിം കളിക്കുന്നു

സുഹൃത്തുക്കളാണെങ്കിലും പലപ്പോഴും രജിത്തും -സുജോയും തമ്മിൽ അഭിപ്രായ ഭിന്നതക ഉടലെടുക്കാറുണ്ട്. രജിത് ഷോയിൽ ഡബിൾ ഗെയിം കളിക്കുകയാണെന്ന് ആർജെ രഘുവിനോടും പരിക്കുട്ടിയോടും പറഞ്ഞു. അദ്ദേഹം പറയുന്ന കാര്യങ്ങൾ മിനിറ്റുകൾ കഴിയുമ്പോൾ മാറ്റി പറയുമെന്നും സുജോ പറഞ്ഞു. അദ്ദേഹത്തിന്റെ ഉളളിലുളള കാര്യങ്ങളാണ് വിളിച്ചു പറയുന്നതെന്നും ആർജെ രഘുവും അഭിപ്രായപ്പെട്ടു. ഡോക്ടർ മികച്ച ഗെയിമറാണെന്നാണ പരീക്കുട്ടിയുടെ വാദം.

 മഞ്ജുവുമായിയുളള  വഴക്ക്

മോഹൻലാൽ പോയതിനു പിന്നാലെ ബിഗ്ബോസ് ഹൗസിൽ മറ്റൊരു പ്രശ്നം ആരംഭിക്കുകയായിരുന്നു, മഞ്ജുവു രഘുവും രജിത് കുമാറും സംസാരിക്കവെയായിരുന്നു പ്രശ്നം ഉടലെടുക്കുന്നത്. തന്നോട് മേശം ശൈലിയിൽ സംസാരിച്ചു എന്ന് ആരോപിച്ച് മഢ്ജു രജിത്തിനോട് ചൂടാവുകയായിരുന്നു. എന്നാൽ ഇത്തരത്തിലുളള വാക്ക് താൻ സാധാരണ ഉപയോഗിക്കുന്നതാണെന്നും രജിത് കുമാർ പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ മഞ്ജു തയ്യാറായില്ല. സ്ത്രീ മഹത്വത്തെ കുറിച്ച സംസാരിച്ചതിന്റെ തൊട്ട് പിന്നാലെയായിരുന്നു രജിത്തിന്റെ വായിൽ നിന്ന് ഇത്തരത്തിലുളള ഒരു പരാമർശം ുണ്ടായത്. ഇത് ബിഗ് ബോസ് മത്സരാർഥികളുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X