ഞാന്‍ ഈ വീട്ടിലെ മമ്മൂട്ടിയാണ്! അതിഥിയോട് തുറന്നു പറഞ്ഞ് ഷിയാസ്! വീഡിയോ വൈറല്‍! കാണൂ

By Midhun

ബിഗ് ബോസിന്റെ എല്ലാ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. പതിനാറ് പേരുമായി തുടങ്ങിയ മല്‍സരത്തില്‍ നിന്നും ആറ് പേരാണ് നേരത്തെ പുറത്തുപോയിരുന്നത്. നടി ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ നിന്നും പുറത്തുപോയിരുന്നത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ഷോയുടെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ് കരീം. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് ഷിയാസിന്റെ കടന്നു വരവുണ്ടായത്. ആവശ്യമുളളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളിലും ഷിയാസ് ബിഗ് ബോസ് ഹൗസില്‍ ഇടപെടാറുണ്ട്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ഞാന്‍ ഈ വീട്ടിലെ മമ്മൂട്ടിയാണെന്ന് ഷിയാസ് പറഞ്ഞത്. അഥിഥിയുമായുളള സംസാരത്തിനിടെയായിരുന്നു ഷിയാസ് ഇക്കാര്യം പറഞ്ഞത്.

ബിഗ് ബോസ്

ബിഗ് ബോസ്

ബിഗ് ബോസ് ഷോയില്‍ വിജയിക്കാനുളള തീവ്ര ശ്രമത്തിലാണ് എല്ലാവരുമുളളത്. ബിഗ് ബോസിന്റെ ഓരോ എപ്പിസോഡികളിലും തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് മല്‍സരാര്‍ത്ഥികള്‍ എത്താറുളളത്. പരസ്പരമുളള തര്‍ക്കങ്ങളും കലഹങ്ങളും ഷോയില്‍ പതിവാകാറുണ്ട്. തങ്ങളുടെ കാര്യം നേടിയെടുക്കാനായി ശത്രുക്കള മിത്രമാക്കി മാറ്റാന്‍ നോക്കിയ ആളുകളും ഷോയില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റന്‍സി നേടിയെടുക്കാന്‍ വേണ്ടിയായിരുന്നു ചിലര്‍ അങ്ങനെ ചെയ്തതിരുന്നത്.

ശ്രീനിഷ് പേളി പ്രണയം

ശ്രീനിഷ് പേളി പ്രണയം

പേളിയുമായുളള ശ്രീനിഷിന്റെ സൗഹൃദം മറ്റുളള മല്‍സരാര്‍ത്ഥികളെയെല്ലാം എപ്പോഴും അസ്വസ്ഥരാക്കാറുണ്ട്. തന്റെ കൈയില്‍ കിടന്ന മോതിരം അപ്രതീക്ഷിതമായി ശ്രീനിഷ് പേളിക്ക് സമ്മാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാണെന്ന സംശയം എല്ലാവരിലും ഉണ്ടായി തുടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ഓരോ നീക്കങ്ങളും മറ്റും മല്‍സരാര്‍ത്ഥികള്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നു. ബിഗ് ബോസില്‍ നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇരുവരും പെട്ടെന്ന് പ്രണയത്തിലായതെന്നാണ് എല്ലാവരും പ്‌റഞ്ഞിരുന്നത്. എന്നാല്‍ മറ്റുളള അംഗങ്ങള്‍ പറയുന്നതൊന്നും കാര്യമാക്കാതെയായിരുന്നു ഇരുവരും മുന്നോട്ടുനീങ്ങിയിരുന്നത്

ഷിയാസിന്റെ ഒളിഞ്ഞു നോട്ടം

ഷിയാസിന്റെ ഒളിഞ്ഞു നോട്ടം

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേര്‍ളിയും ശ്രീനിഷും സംസാരിക്കുന്നത് കേള്‍ക്കാനായി ഷിയാസ് പോയത്. ആവശ്യമില്ലാത്ത സ്ഥലത്തു പോയി ഇരിക്കുന്ന തന്റെ സ്ഥിരം സ്വഭാവമാണ് ഷിയാസ് ഇവിടെ കാണിച്ചിരുന്നത്. പേര്‍ളിയുടെയും ശ്രീനിഷിന്റെയും അടുത്തുനിന്ന് ഷിയാസ് ഉരുണ്ടു കളിക്കുന്നത് അതിഥിയായിരുന്നു കണ്ടിരുന്നത്. തന്റെ അടുത്തിരുന്നു കൊണ്ട് സംസാരിക്കുന്ന സമയത്തായിരുന്നു അതിഥി ഇക്കാര്യം ഷിയാസിനോട് ചോദിച്ചിരുന്നത്. പേര്‍ളിയും ശ്രീനിഷും സംസാരിക്കുന്നിടത്തു പോയി നീ ഇരിക്കുന്നത് എന്തിനാണെന്നായിരുന്നു അതിഥി ഷിയാസിനോടായി ചോദിച്ചത്.

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

അവര്‍ വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്നായിരുന്നു അതിഥിയുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് പറഞ്ഞത്. താന്‍ ഈ വീട്ടിലെ മമ്മൂട്ടിയാണെന്നും അതുകൊണ്ടാണ് അവിടെ പോയിരുന്നതെന്നും ഷിയാസ് പറയുന്നു. മമ്മൂക്കയാണ് ഇന്‍ഡസ്ട്രിയിലെ കാര്യങ്ങളില്‍ ഇടപെടാറുളളതെന്നും അതാണ് താന്‍ അവരുടെ അടുത്തേക്ക് പോയതെന്നും ഷിയാസ് പറഞ്ഞു. ഇതൊക്കെ കേട്ട് നിനക്ക് കോമണ്‍ സെന്‍സ് ഇല്ലേയെന്ന് അതിഥി ചോദിച്ചു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X