കലിപ്പിട്ടു വന്ന എന്നെ ഇവരെല്ലാം കൂടി പൊറോട്ട കീറും പോലെ കീറി അളിയാ! തുറന്നു പറഞ്ഞ് ഷിയാസ്! കാണൂ

By Midhun

അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ജൂണ്‍ 24ന് തുടങ്ങിയ പരിപാടി വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പതിനാറ് പേരുണ്ടായിരുന്ന ഷോയില്‍ നിന്നും എഴ് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ദിയ സനയായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ നിന്നും പുറത്തുപോയിരുന്നത്.

ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് ഷിയാസ് എത്തിയിരുന്നത്. ബിഗ് ബോസില്‍ വന്ന ആദ്യ ആഴ്ചയില്‍ ഷിയാസ് തിളങ്ങിനിന്നെങ്കിലും പിന്നീട് ഒതുങ്ങിപ്പോയിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ വിശേഷങ്ങളറിയാനായി ഷിയാസിനെ സുഹൃത്ത് വിളിച്ചിരുന്നു. ഷിയാസ് തന്റെ കൂട്ടുകാരനോട് പറഞ്ഞ ബിഗ് ബോസ് അനുഭവങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ഷിയാസിന്റെ വരവ്

ഷിയാസിന്റെ വരവ്

ബിഗ് ബോസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ആളായിരുന്നു ഷിയാസ്. പെരുമ്പാവൂകാരനായ ഷിയാസ് മോഡലിംഗ് രംഗത്ത് തിളങ്ങിയ ആളായിരുന്നു. ബിഗ് ബോസ് ഹൗസില്‍ വന്ന സമയത്ത് എല്ലാവരോടും ഇടിച്ചുകയറിയായിരുന്നു ഷിയാസ് സംസാരിച്ചിരുന്നത്. പേളി മാണിക്ക് മാത്രമായിരുന്നു ഷിയാസിനെ കുറച്ചെങ്കിലും മുന്‍പ് അറിയാമായിരുന്നത്. എന്നാല്‍ നിമിഷ നേരം കൊണ്ട് എല്ലാവരുമായി സൗഹൃദം നേടിയെടുക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു. ബിഗ് ബോസില്‍ വന്ന ആദ്യ ആഴ്ചയില്‍ ഷിയാസ് കുടുതല്‍ തിളങ്ങിനിന്നിരുന്നു.

ആനാവശ്യ കാര്യങ്ങളിലെ ഇടപെടല്‍

ആനാവശ്യ കാര്യങ്ങളിലെ ഇടപെടല്‍

ബിഗ് ബോസില്‍ ആവശ്യമുളള കാര്യങ്ങള്‍ക്കൊപ്പം തന്നെ അനാവശ്യമായ കാര്യങ്ങളിലും ഇടപെടുന്ന ആളാണ് ഷിയാസ്. മറ്റുളളവര്‍ സംസാരിക്കുന്നതിനിടയ്ക്ക് കയറിയുളള ഷിയാസിന്റെ ഇടപെടല്‍ മല്‍സരാര്‍ത്ഥികളില്‍ അസ്വസ്ഥയുണ്ടാക്കിയിരുന്നു. ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ ഇക്കാര്യത്തില് പരാതിപ്പെടാറുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഷിയാസ് ഇടപെടാറുളളത് കൊണ്ടാണ് എല്ലാവരും കുറ്റം പറയാറുളളത്. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ വായി തോന്നുന്നത് വിളിച്ചു പറയുന്ന സ്വഭാവമാണ് ഷിയാസിനുളളത്.

ഷിയാസിനു കിട്ടിയ പണി

ഷിയാസിനു കിട്ടിയ പണി

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ ഷിയാസിനെ കീറി ഒട്ടിച്ചത്. ബിഗ് ബോസ് കോടതിയില്‍ വെച്ചായിരുന്നു അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്ന ഷിയാസിന്റെ സ്വഭാവത്തിനെിരെ പരാതി ഉയര്‍ന്നത്. ഷിയാസിനെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു മറ്റു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ എത്തിയിരുന്നു. ഈയിടെയായി തന്നേക്കാള്‍ പ്രായം കൂടിയവരോട് ബഹുമാനമില്ലാതെയുളള ഷിയാസിന്റെ പെരുമാറ്റവും എല്ലാവരെയും ചൊടിപ്പിച്ചിരുന്നു.

ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞ് ഷിയാസ്

ഇക്കാര്യം സുഹൃത്തിനോട് പറഞ്ഞ് ഷിയാസ്

ബിഗ് ബോസ് ഹൗസിലേക്ക് അപ്രതീക്ഷിതമായി ഷിയാസിന്റെ സുഹൃത്ത് വിളിച്ചിരുന്നു. സുഹൃത്തിനോടായി അടുത്തിടെ നടന്ന കാര്യങ്ങളെല്ലാം ഷിയാസ് തുറന്നുപറഞ്ഞിരുന്നു. കലിപ്പിട്ടു വന്ന എന്നെ ഇവരെല്ലാം കൂടി പൊറോട്ട കീറും പോലെ കീറി അളിയാ എന്നാണ് ഷിയാസ് പറഞ്ഞത്. ബിഗ് ബോസില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ചെല്ലാം സുഹൃത്തിനോട് ഷിയാസ് പറഞ്ഞിരുന്നു

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X