For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഹൗസിൽ പ്രണയം പൂവിടുന്നു! പ്രണയം തുറന്ന് പറഞ്ഞ് ഷിയാസ്, പിന്നീട് സംഭവിച്ചത്, വീഡിയോ കാണൂ

  |

  സമ്മിശ്ര പ്രതികരണനുമായി ബിഗ് ബോസ് ജൈത്രയാത്ര തുടരുകയാണ്. ആദ്യമൊക്കെ വിമർശനങ്ങളും വിവാദങ്ങളുമാണെങ്കിൽ ഇപ്പോൾ കളി മുറുകുന്ന സാഹചര്യത്തിൽ ആ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്. കളി ചിരികൾക്കൊടുവിൽ പക്ക സീരിയസ് റിയാലിറ്റി ഷോയുടെ ട്രാക്കിലേയ്ക്ക് ബിഗ് ബോസ് നീങ്ങുകയാണ്.

  ശ്രീയുടെ ലിസ്റ്റിൽ പ്രമുഖ നടിമാരും!! താരസുന്ദരിമാരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

  ബിഗ് ബോസിൽ ഏറ്റവും അവസാനമായി വന്ന മത്സരാർഥിയാണ് ഷിയാസ്. ഇയാൾ വന്നതിനു ശേഷം കളി മറ്റൊരു ലെവലിലേയ്ക്കാണ് നീങ്ങുന്നത്. ആദ്യം വന്നപ്പോൾ മുതൽ ഷായസ് തന്റെ നിലപാടുകളും രീതികളും തുറന്നു തന്നെ മറ്റു മത്സരാർഥികളോട് പറഞ്ഞിരുന്നു. ഇപ്പോഴിത ഷിയാസിന്റെ പ്രണയാഭ്യർഥന വീഡിയോ വൈറലാവുകയാണ്.

  അനിയത്തിയുടെ സ്കൂളിൽ പോയ അഹാനയ്ക്ക് കിട്ടിയത് സൂപ്പർ പണി!! വീഡിയോ കാണാം

    സ്ത്രീകളോടൊപ്പം

  സ്ത്രീകളോടൊപ്പം

  ഷിയാസ് ബിഗ് ബോസ് ഹൗസിൽ എത്തിയതു മുതൽ സ്ത്രീ മത്സരാർഥികളോട് വേഗം സൗഹൃദത്തിലായ വ്യക്തിയാണ്. പേളി, ദിയ, ഹിമ അർച്ചന ഒഴികെ എല്ലാവരോടും വളരെ അടുപ്പത്തിൽ അടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അത് ഒരു പരിധിയിൽ കൂടുതൽ വിജയിക്കാൻ ഷിയാസിന് കഴിഞ്ഞില്ല. എങ്കിലും സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് അധികവും ഷിയാസിനെ കാണാൻ കഴിയുക

   ശ്വേത മേനോനോട് പ്രണയം

  ശ്വേത മേനോനോട് പ്രണയം

  ബിഗ് ബോസിലെ ഏറ്റവും മുതിർന്ന മത്സരാർഥികളിൽ ഒരാളാണ് ശ്വേത മേനോൻ, ബിഗ് ബോസിൽ നടക്കാറുള്ള ചെറിയ ചെറിയ തമാശ ടാസ്ക്കുകളുടെ ഭാഗമായി ഷിയാസിനോട് ശ്വേതയോട് പ്രണയാഭ്യർഥന നടത്താൻ പറഞ്ഞിരുന്നു. എന്നാൽ അത് വളരെ ഭംഗിയായി തന്നെ ഷിയാസ് ചെയ്തിരുന്നു. ശ്വേതയും നല്ല ബാക്ക് സപ്പോട്ടായിരുന്നു നൽകിയത്.

   കാമുകി കാമുകൻ

  കാമുകി കാമുകൻ

  ശ്വേതയും ഷിയാസും നല്ല കാമുകി കാമുകനായി തകർത്ത് അഭിനയിച്ചു. വളരെ സ്വാഭാവികമായ പ്രകടനമായിരുന്നു ഇവരുടേത്. രണ്ട് അന്യ മതക്കാരായ വ്യക്തികളുടെ പ്രണയമനായിരുന്നു ഇവരുടെ പ്രകടനത്തിന്റെ പ്രമേയം. അതിൽ ഷിയാസിന്റെ അഭിനയത്തിനു മുന്നിൽ ശ്വേത പതറുകയായിരുന്നു.

  അർച്ചനയോടും പ്രണയം

  അർച്ചനയോടും പ്രണയം

  അടുത്ത ഷിയാസിന്റെ ഇര അർച്ചനയായിരുന്നു. അർച്ചനയോട് പ്രണയം തുറന്നു പറയുന്നതായിരുന്നു ഷിയാസിന് ലഭിച്ച ടാസ്ക്ക്. എന്നാൽ അർച്ചനയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ ഷിയാസിന് കഴിഞ്ഞില്ല. അതേ നാണയത്തിൽ തന്നെ അർച്ചനയും തിരിച്ചടിച്ചു. അർച്ചനയെന്ന അഭിനയത്രി ആ ടാസ്ക്കിൽ നന്നായി ശോഭിച്ചു. ഒടുവിൽ ഷിയാസ് അർച്ചനയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ച് കൈകൂപ്പി മടങ്ങുകയായിരുന്നു.

  അടിക്കാൻ കുപ്പി എടുത്തു

  അടിക്കാൻ കുപ്പി എടുത്തു

  വളരെ രസകരമായ പ്രകടനമായിരുന്നു അർച്ചനയുടേയും ഷിയാസിന്റേയും. ടാസ്ക്കിൽ വിജയിക്കാനായി പല തരത്തിലുളള പൊടി കൈകളും നോക്കിയെങ്കിലും അത് അർച്ചനയുടെ മുന്നിൽ വിലപ്പോയില്ല. ഒടുവിൽ ഷിയാസിനു നേരെ താരം കുപ്പിയെടുത്തു വീശിയിരുന്നു. മികച്ച കൈയടിയാണ് ഇവരുടെ രണ്ടു പേരുടേയും പ്രണയം പ്രകടനത്തിന് ലഭിച്ചത്. ഇതിൽ കൂടുതൽ തിളങ്ങിയത് അർച്ചനയായിരുന്നു.

   ഞെട്ടിച്ച് ദിയ സന

  ഞെട്ടിച്ച് ദിയ സന

  പ്രണയാഭ്യർഥന ടാസ്ക്കിൽ എല്ലാവരേയും ഞെട്ടിച്ചത് ദിയസനയായിരുന്നു. ദിയയ്ക്ക് മുന്നിൽ പ്രണയം തുറന്നു പറയുക എന്നായിരുന്നു ഷിയാസിന് നൽകിയ അവസാനം ടാസ്ക്ക്. എന്നാൽ ഇതുവരെ കണ്ട പ്രകടനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ദിയയുടേത്. അങ്ങോട്ട് ശല്യം ചെയ്യാൻ വന്ന ഷിയാസിന് എട്ടിന്റെ പണിയായിരുന്നു ദിയ നൽകിയത്.

   അണ്ണ ഞാൻ ഒന്ന് തൊട്ടോട്ടെ

  അണ്ണ ഞാൻ ഒന്ന് തൊട്ടോട്ടെ

  ദിയയയുടെ സംസാര രീതിയായിരുന്നു എല്ലാവരിലും ചിരി പടർത്തിയത്. തനി തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു സംസാരിച്ചത്. ഷിയാസ് കുടുങ്ങി പോയ അവസ്ഥയിലായിരുന്നു. രണ്ടു പേരും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ദിയ സനയ്ക്ക് മുന്നിലും ഷിയാസ് മുട്ട് മടക്കിയിരുന്നു. ഇവരുടെ പ്രകടനത്തിന് നിറ‍ഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്.

  English summary
  biggboss malayalam shiyas propose archana diya and sewdha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X