പെണ്ണുങ്ങളെ എനിക്ക് പേടിയില്ല! ഞാനങ്ങനെ അഭിനയിക്കുന്നതാണ്! കോടതിയില്‍ സത്യം തുറന്നുപറഞ്ഞ് ഷിയാസ്
Recommended Video

ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് മലയാളത്തില്‍ അരങ്ങേറുന്നത്. കളിചിരിയും തമാശകളുമൊക്കെയായി മുന്നോട്ടു പോവുന്നതിനിടയിലും പെട്ടെന്ന് സംഭവിക്കാറുളള ട്വിസ്റ്റുകള്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കാറുണ്ട്. പരസ്പര സൗഹൃദം എല്ലാവര്‍ക്കുമിടയില്‍ ഉണ്ടെങ്കിലും ഓരോരുത്തരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും അഞ്ച് പേര്‍ പുറത്തുപോയിരുന്നു.
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. ബിഗ് ബോസില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളു കൂടിയായിരുന്നു ഷിയാസ്.ബിഗ് ബോസില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും ഷിയാസ് ഇടപെടാറുണ്ട് . അനാവശ്യ കാര്യങ്ങളിലും ഇടപെടാറുളള ഷിയാസിന്റെ സ്വഭാവം ചില സമയങ്ങളില്‍ ആര്‍ക്കും പിടിക്കാറില്ല. കഴിഞ്ഞൊരു എപ്പിസോഡില്‍ അര്‍ച്ച ഷിയാസിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അര്‍ച്ചനയുടെ പരാതിയ്ക്ക് ഷിയാസ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസ്
അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയായിരുന്നു നാലാമത്തെ ആഴ്ച പിന്നിട്ടപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ സംഭവിച്ചിരുന്നത്. എലിമിനേഷന്‍ വഴിയുളള ചിലരുടെ പുറത്താവല്‍ മറ്റുളള മല്‍സരാര്‍ത്ഥികളില്‍ സങ്കടമുണ്ടാക്കിയിരുന്നു. നാലാമത്തെ എലിമിനേഷന്‍ വഴി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയായിരുന്നു ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നത്. ശ്രീലക്ഷ്മിയുടെ പുറത്താവല്‍ എല്ലാവരിലും സങ്കടമുണ്ടാക്കിയിരുന്നു. എലിമിനേഷനില്‍ ആരാവും പുറത്താവുകയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ താനായിരിക്കും പുറത്തുപോവുകായെന്നായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി. പിന്നാലെയാണ് മോഹന്‍ലാല്‍ പുറത്തുപോവേണ്ട മല്‍സരാര്‍ത്ഥി ആരാണെന്ന് പറഞ്ഞത്. ശ്രീലക്ഷ്മിക്കു പിന്നാലെ ദീപനും കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസില്‍ നിന്നും പുറത്തായിരുന്നു.

ഷിയാസിനെക്കുറിച്ചുളള പരാതികള്‍
ഷിയാസിനെക്കുറിച്ച് പലപ്പോഴും മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ പരാതിപ്പെടാറുണ്ട്. ആനാവശ്യ കാര്യങ്ങളില്‍ ഷിയാസ് ഇടപെടാറുളളതുകൊണ്ടാണ് ചിലര്‍ കുറ്റം പറയാറുളളത്. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ വായില്‍ തോന്നിയതു വിളിച്ചുപറയുന്ന സ്വഭാവമാണ് ഷിയാസിനുളളത്. ബിഗ് ബോസ് ഹൗസില്‍ വിശ്രമിക്കുന്ന ആളുകളുടെ വരെ അടുത്ത് പോയി ചൊറിയുന്നതെല്ലാം ഷിയാസിന്റെ സ്ഥിരം ഹോബിയായി മാറാറുണ്ട്,

അരിസ്‌റ്റോ സുരേഷ് പറഞ്ഞത്
ഷിയാസ് ഒരു പെണ്‍ കോന്തനാണെന്നായിരുന്നു അരിസ്‌റ്റോ സുരേഷ് മുന്‍പ് പറഞ്ഞിരുന്നത്. ഷിയാസ് പലപ്പോഴും സ്വന്തം വില കളയുകയാണെന്നും അവന് മിസ്റ്റര്‍ ഇന്ത്യ കൊടുത്തവനെ അടിക്കണമെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞിരുന്നു. ആണുങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങളോടാണ് ഷിയാസ് സംസാരിക്കാറുളളതെന്നാണ് മറ്റു മല്‍സരാര്‍ത്ഥികളെല്ലാം തന്നെ പലപ്പോഴും പറയാറുളളത്.

സാബു നല്‍കിയ ഉപദേശം
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സാബുമോന്‍ ഷിയാസിനെ ഉപദേശിച്ചിരുന്നത്. എന്തിനാണ് ഇങ്ങനെ എല്ലാവരെയും സംശയത്തോടെ നോക്കി കാണുന്നതെന്നും വോട്ട് കുറവ് കിട്ടിയതില്‍ വിഷമിക്കേണ്ട കാര്യമില്ലെന്നുമാണ് സാബു മോന്‍ പറഞ്ഞത്. ഇനിയെങ്കിലും വായില്‍ തോന്നത് വിളിച്ചുപറയാതെ മര്യാദയ്ക്ക് നടക്കണമെന്നും ആളുകളോട് സംസാരിക്കുമ്പോള്‍ ഒതുങ്ങി മര്യാദയ്ക്ക് നിന്ന് സംസാരിക്കണമെന്നുമായിരുന്നു സാബു ഷിയാസിനോടായി പറഞ്ഞത്.

ഷിയാസും അര്‍ച്ചനയും
കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ഷിയാസിനെക്കുറിച്ച് അര്‍ച്ചന ബിഗ് ബോസ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ഷിയാസിന്റെ കുട്ടിത്ത്വമുളള കളി ഇതുവരെ മാറിയിട്ടില്ലെന്നും എല്ലാവരോടും ഇടപെടുമ്പോള്‍ കുട്ടികള്‍ സംസാരിക്കുന്നതു പോലെയാണ് ഷിയാസ് പെരുമാറ്റം എന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്. മറ്റുളള മല്‍സരാര്‍ത്ഥികളോട് എല്ലാം തന്നെ സംസാരിക്കുന്നുണ്ടെങ്കിലും തന്നോട് മാത്രം ഷിയാസ് സംസാരിക്കുന്നില്ലെന്നും അര്‍ച്ചന കോടതിയില്‍ പറഞ്ഞു. തന്നോടുളള പേടി കാരണമാണോ സംസാരിക്കാത്തത് എന്നും അര്‍ച്ചന ഷിയാസിനോട് ചോദിച്ചു. അര്‍ച്ചനയുടെ പരാതിയില്‍ സാബുമോനായിരുന്നു കോടതിയില്‍ വാദം കേട്ടിരുന്നത്.

ഷിയാസിന്റെ മറുപടി
അര്‍ച്ചനയ്ക്കുളള മറുപടിയായി തനിക്കാരെയും പേടിയില്ലെന്നാണ് ഷിയാസ് കോടതിയില്‍ പറഞ്ഞത്. നിങ്ങളോട് സംസാരിക്കണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും തനിക്കിഷ്ടമുളള ആളുകളോട് മാത്രമാണ് ഇതുവരെ സംസാരിച്ചതെന്നും ഷിയാസ് കോടതിയില്‍ പറഞ്ഞു, സ്ത്രീകളെ തനിക്ക് പേടിയില്ലെന്നും അവര്‍ക്കു മുന്നില്‍ താന്‍ പേടി അഭിനയിക്കുന്നതാണെന്നും ഷിയാസ് കോടതിയില്‍ പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications