അവന് ഒരു സിഗരറ്റ് വലിക്കണമെങ്കില്‍ പേളിയുടെ അനുവാദം വേണമെന്നായി! പ്രണയജോഡികളെക്കുറിച്ച് ഷിയാസ്

By Midhun

Recommended Video

പ്രണയജോഡികളെക്കുറിച്ച് ഷിയാസ് | filmibeat Malayalam

അറുപത്തഞ്ചിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ സംഭവങ്ങളും ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഷോയുടെ എപ്പിസോഡുകള്‍ എത്താറുളളത്. ഗെയിമിന്റെ ഭാഗമായി എല്ലാവരും മല്‍സരിച്ചുകൊണ്ടാണ് മുന്നേറുന്നത്. ബിഗ് ബോസ് ഷോ കഴിയാനായി ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എങ്ങനെയെങ്കിലും ഷോയില്‍ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്.

പേളിയും ശ്രീനിഷും തമ്മിലുളള പ്രണയമാണ് ബിഗ് ബോസിന്റെ എപ്പിസോഡുകളില്‍ ശ്രദ്ധേയമാവാറുളളത്. എന്തു പ്രശ്‌നങ്ങള്‍ വന്നാലും പരസ്പര പിന്തുണയറിയിച്ചുകൊണ്ടാണ് ഇരുവരും മുന്നോട്ടുപോവാറുളളത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ പേളിയോട് സമ്മതം ചോദിക്കാനായി ശ്രീനിഷ് എത്തിയത് ശ്രദ്ധേയമായിരുന്നു. ബിഗ് ബോസ് അംഗങ്ങളെല്ലാം ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു ശ്രീനിഷ് പേളിക്ക് മുന്നിലെത്തിയത്.

പേളിയും ശ്രീനിഷും

പേളിയും ശ്രീനിഷും

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും പേളി-ശ്രീനിഷ് ബന്ധത്തെക്കുറിച്ചാണ് എല്ലാവരും ഉറ്റുനോക്കാറുളളത്. ഇണങ്ങിയും പിണങ്ങിയുമൊക്കെ ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളായാണ് ഇരുവരും മുന്നോട്ടുപോവുന്നത്. കളിയുടെ ഭാഗമായി ഇവര്‍ പ്രണയം നടിക്കുകയാണെന്ന് മറ്റുളളവര്‍ ആരോപിച്ചിരുന്നെങ്കിലും അതൊന്നും മൈന്‍ഡ് ചെയ്യാതെയായിരുന്നു പേളിയും ശ്രീനിഷും മുന്നോട്ട് പോയിരുന്നത്. രാത്രികാലങ്ങളിലാണ് ഇരുവരും കുടുതല്‍ സംസാരിക്കാറുളളത്. പേളിയെയും ശ്രീനിഷിനെയും തമ്മില്‍ തല്ലിക്കാന്‍ മറ്റുളള മല്‍സരാര്‍ത്ഥികളെല്ലാം ശ്രമിക്കാറുണ്ടെങ്കിലും അതെല്ലാം പാളി പോവുകയാണ് ചെയ്യാറുളളത്.

സാബു പറഞ്ഞത്

സാബു പറഞ്ഞത്

സിഗരറ്റ് വേണമെന്ന് പറഞ്ഞ് സാബുവിന്റെ അടുത്തായിരുന്നു ശ്രീനിഷ് പോയിരുന്നത്. എന്നാല്‍ പേളി ഒകെ പറഞ്ഞാല്‍ മാത്രമേ താന്‍ സിഗരറ്റ് നല്‍കുകയുളളൂവെന്ന് സാബു പറഞ്ഞു. നിന്നെക്കാളും മുന്നേ എനിക്ക് പേളിയെ അറിയാമെന്നും അവള്‍ പറഞ്ഞാല്‍ മാത്രമേ താന്‍ തരികയുളളൂവെന്നു സാബുമോന്‍ ശ്രീനിയോട് പറഞ്ഞു. സാബു പറഞ്ഞതനുസരിച്ച് പേളിയോട് ഒകെ പറയാന്‍ ശ്രീനി ആവശ്യപ്പെട്ടിരുന്നു

അതിഥി ചോദിച്ചത്

അതിഥി ചോദിച്ചത്

പേളിയോട് ഒകെ പറയാന്‍ ശ്രീനി ആവശ്യപ്പെട്ടപ്പോള്‍ എന്താണ് കാര്യമെന്ന് അതിഥി ചോദിച്ചിരുന്നു. ഹിമയ്ക്കടുത്തിരിക്കുന്ന സമയത്തായിരുന്നു അതിഥി ശ്രീനിയോട് ചോദിച്ചത്. സാബു ചേട്ടന്‍ ജ്യൂസ് തരണമെങ്കില്‍ പേളിയുടെ സമ്മതം വേണമെന്നായിരുന്നു തമാശരൂപേണ ശ്രീനി അതിഥിയോട് പറഞ്ഞത്. തുടര്‍ന്ന് സിഗരറ്റിന് വേണ്ടിയാണ് കാര്യമെന്ന് ഹിമ അതിഥിയോട് പറഞ്ഞു.

പേളി സാബുവിനോട് പറഞ്ഞത്

പേളി സാബുവിനോട് പറഞ്ഞത്

തുടര്‍ന്ന് ശ്രീനിഷ് വീണ്ടും പേളിയുടെ അടുത്ത് പോയിരുന്നു. പേളിയോട് ഒകെ പറയാന്‍ ആവശ്യപ്പെട്ടാണ് ശ്രീനീഷ് വീണ്ടുമെത്തിയത്. സാബു ചേട്ടനോട് സിഗരറ്റ് തരാന്‍ വേണ്ടി പറയണമെന്ന് ശ്രീനി പേളിയോട് ആവശ്യപ്പെട്ടു. ശ്രീനി പറഞ്ഞതു കേട്ട് ഹിമ ചിരിക്കാന്‍ തുടങ്ങിയതോടെ പേളി സാബുവിന്റെ അടുത്തേക്ക് ഓടിയിരുന്നു. അവന് പെട്ടെന്നൊരു സിഗരറ്റ് കൊടുത്തേക്ക് എന്നായിരുന്നു പേളി സാബുവിനോട് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

ശ്രീനിഷിന് ഒരു സിഗരറ്റ് വലിക്കണമെങ്കില്‍ പേര്‍ളിയുടെ അനുവാദം വേണമെന്നായി എന്ന് പറഞ്ഞുകൊണ്ടാണ് ഷിയാസ് തുടങ്ങിയത്. ഇക്കാര്യത്തില്‍ താന്‍ അങ്ങാനുമായിരുന്നെങ്കില്‍ കാമുകിയെ ബ്രേക്ക് അപ്പ് ചെയ്തു പോയെനെയെന്നും ഷിയാസ് പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X