നമ്മള് പുറത്തായാല്‍ പിന്നെ ബിഗ് ബോസ് തീര്‍ന്ന്! പേളിയോടും ശ്രീനിഷിനോടുമായി ഷിയാസ്! കാണൂ

By Midhun

Recommended Video

രണ്ടും കൽപ്പിച്ച് ഷിയാസ് | filmibeat Malayalam

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഇനി വളരെ ചുരുങ്ങിയ ദിവസങ്ങളാണ് അവശേഷിക്കുന്നത്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികളെല്ലാം തന്നെയുളളത്. ഒതുങ്ങി കൂടിയിരുന്നവര്‍ പോലും ഇപ്പോള്‍ മല്‍സരിച്ച് കളിക്കുന്ന കാഴ്ചയാണ് ബിഗ് ബോസ് ഹൗസില്‍ കാണാന്‍ കഴിയുക. സംഭവബഹുലമായ 64 എപ്പിസോഡുകള്‍ പിന്നിട്ടാണ് ബിഗ് ബോസിന്റെ മലയാളം പതിപ്പ് മുന്നേറികൊണ്ടിരിക്കുന്നത്.

പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് ഷോയിലിപ്പോള്‍ പത്ത് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില് രഞ്ജിനി ഹരിദാസ് എലിമിനേഷന്‍ വഴി പുറത്തായത് ശ്രദ്ധേയമായിരുന്നു. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്‌. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വെച്ച് ശ്രീനിയോടും പേളിയോടുമായി ഷിയാസ് പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസിലെ ഷിയാസ്

ബിഗ് ബോസിലെ ഷിയാസ്

ബിഗ് ബോസ് ഹൗസിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മല്‍സരാര്‍ത്ഥിയായിരുന്നു ഷിയാസ്. വലിയ പരിചയമൊന്നുമില്ലാതിരുന്ന ഷിയാസിന്റെ കടന്നുവരവ് മറ്റുളളവരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ബിഗ് ബോസിലെത്തിയ ആദ്യ നാളുകളില്‍ എല്ലാവരുമായി സൗഹൃദം ഉണ്ടാക്കാനായി ഷിയാസിന് സാധിച്ചിരുന്നു. ബിഗ് ബോസില്‍ വന്ന നാളുകളില്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന ഷിയാസിന്റെ സ്വഭാവം ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. തുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ ഷിയാസ് ഒറ്റപ്പെട്ടിരുന്നു. ബിഗ് ബോസില്‍ ഒറ്റപ്പെട്ടെങ്കിലും തുടര്‍ന്നുളള എപ്പിസോഡുകളില്‍ ശക്തമായ തിരിച്ചുവരവായിരുന്നു ഷിയാസ് നടത്തിയിരുന്നത്.

സംഭവ ബഹുലമായ മൂഹുര്‍ത്തങ്ങള്‍

സംഭവ ബഹുലമായ മൂഹുര്‍ത്തങ്ങള്‍

സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് തീരാന്‍ ഇനി വളരെക്കുറിച്ച് ദിവസങ്ങള്‍ മാത്രമേയുളളുവെന്ന ടെന്‍ഷന്‍ എല്ലാ മല്‍സരാര്‍ത്ഥികളിലും പ്രകടമായിട്ടുണ്ട്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് മല്‍സരാര്‍ത്ഥികളെല്ലാം ചെയ്യുന്നത്. ഷിയാസ് അടക്കമുളള മല്‍സരാര്‍ത്ഥികളെല്ലാം തന്നെ അഗ്രസീവായിട്ടാണ് ഷോയില്‍ മല്‍സരിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ ക്യാപ്റ്റന്‍

പുതിയ ക്യാപ്റ്റന്‍

ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ബഷീറായിരുന്നു. എന്നാല്‍ ബഷിറിന്റെ നിയന്ത്രണത്തിലല്ല ബിഗ് ബോസ് ഹൗസില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മറ്റു മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലെ ശക്തനായ മല്‍സരാര്‍ത്ഥിയാണ് ബഷീറെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാണെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത്.

നോമിനേഷന്‍

നോമിനേഷന്‍

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നോമിനേഷന്‍ പ്രക്രിയ നടത്താനായി ബിഗ് ബോസ് എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എല്ലാ മല്‍സരാര്‍ത്ഥികളും രണ്ട് പേരെ വെച്ച് നോമിനേറ്റ് ചെയ്തിരുന്നു. പലരും തങ്ങളോടു തര്‍ക്കമുണ്ടാക്കിയ ആളുകളെയാണ് നോമിനേറ്റ് ചെയ്തിരുന്നത്. നോമിനേഷന്‍ പ്രക്രിയയുടെ സമയത്തായിരുന്നു ശ്രീനിഷും പേളിയും ഷിയാസും തമ്മിലുളള സംസാരം നടന്നത്.

ഷിയാസ് പറഞ്ഞത്

ഷിയാസ് പറഞ്ഞത്

ഇവരുടെ സംസാരത്തിനിടെ ഷിയാസ് പറഞ്ഞ ഡയലോഗ് ശ്രദ്ധേയമായിരുന്നു. നമ്മളൊക്കെ പുറത്തായി കഴിഞ്ഞാല്‍ ബിഗ് ബോസ് പിന്നെ തീര്‍ന്നെന്നായിരുന്നു ഷിയാസ് ശ്രീനിഷിന്റെയും പേളിയുടെയും മുന്‍പില്‍ വെച്ച് പറഞ്ഞത്. ഇനി താന്‍ ആരെയും ബഹുമാനിക്കില്ലെന്നും എല്ലാവര്‍ക്കിട്ടും നന്നായി കൊടുക്കുമെന്നും ഷിയാസ് പേളിയോടും ശ്രീനിഷിനോടും പറഞ്ഞിരുന്നു.

പൊട്ടിച്ചിരിച്ച് ശ്രീനിഷും പേളിയും

പൊട്ടിച്ചിരിച്ച് ശ്രീനിഷും പേളിയും

ഷിയാസ് പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ശ്രീനിഷും പേളിയും ഇരുന്നത്. പതിവില്‍ നിന്നും വ്യത്യസ്ഥമായി ആത്മവിശ്വാസം കൂടിയ ഷിയാസിനെയാണ് ബിഗ് ബോസില്‍ ഇന്നലെ കണ്ടത്. എന്തുവന്നാലും നേരിടും എന്ന മട്ടിലാണ് ഷിയാസിന്റെ നടപ്പ്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X