പേര്‍ളി എനിക്ക് ഒരു വെല്ലുവിളിയെ അല്ല! തുറന്നു പറഞ്ഞ് ശ്രീലക്ഷ്മി! വീഡിയോ വൈറല്‍
Recommended Video

ബിഗ് ബോസിന്റെ മലയാളം പതിപ്പ് വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. ഷോയുടെ കഴിഞ്ഞ എപ്പിസോഡുകളില്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള അപ്രതീക്ഷിത ട്വിസ്റ്ററുകളായിരുന്നു അരങ്ങേറിയിരുന്നത്. ഓരോ ആഴ്ച കഴിയുന്തോറും മല്‍സരാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവങ്ങളാണ് ബിഗ് ബോസ് ഷോ നല്‍കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളില്‍ നിന്ന് രണ്ടു പേര്‍ നേരത്തെ പുറത്തുപോയിരുന്നു.
ഒരാള്‍ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നും മറ്റൊരാള്‍ എലിമിനേഷന്‍ വഴിയുമായിരുന്നു പുറത്തുപോയിരുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയരായ മല്‍സരാര്‍ത്ഥികളാണ് പേളിയും ശ്രീലക്ഷ്മിയും. ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു എപ്പിസോഡുകളില്‍ ശ്രീലക്ഷ്മിയില്‍ നിന്നും പേളി അകലം പാലിച്ചിരുന്നു. ഇതിനെക്കുറിച്ച് ക്യാപ്റ്റനായ ശ്രീനിഷ് ചോദിച്ചപ്പോള്‍ ശ്രീലക്ഷ്മി പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

പേളിയുമായുളള പിണക്കം
ബിഗ് ബോസിലെ കഴിഞ്ഞൊരു എപ്പിസോഡിലാണ് പേളിയുമായി പിണങ്ങിയതിനെക്കുറി ച്ച് ശ്രീലക്ഷ്മി തുറന്നു പറഞ്ഞത്. മുന്‍പ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ പെട്ടെന്ന് അകല്‍ച്ച പാലിച്ചപ്പോള്‍ അത് എല്ലാവരിലും സംശയമുളവാക്കിയിരുന്നു. ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ ഉണ്ടെന്നുളളത് പ്രേക്ഷകര്‍ ഒന്നടങ്കം അറിയാവുന്ന കാര്യമാണ്. മൂന്നും നാലു പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായാണ് ഇടയ്ക്ക് ഷോയില്‍ മല്‍സരാര്‍ത്ഥികളെ കാണാറുളളത്. ബിഗ് ബോസിലെ സജീവമായിരിക്കുന്ന ഗ്രൂപ്പിസത്തെക്കുറിച്ചും ഈ എപ്പിസോഡില്‍ ശ്രീലക്ഷ്മി തുറന്നു പറഞ്ഞിരുന്നു

ശ്രീനിഷിന്റെ ചോദ്യം
പേളിയുമായി അകലം പാലിക്കുന്നത് എന്തിനാണെന്ന് ക്യാപ്‌നായ ശ്രീനിഷായിരുന്നു ശ്രീലക്ഷ്മിയോട് ചോദിച്ചിരുന്നത്. ബിഗ് ബോസിലെ പുതിയ മല്‍സരാര്‍ത്ഥി ഷിയാസിനൊപ്പമിരിക്കുന്ന സമയത്താണ് ശ്രീനിഷ് ഈ ചോദ്യം ശ്രീലക്ഷ്മിയോട് ചോദിച്ചത്. ചോദ്യത്തിന് മറുപടി പറയാന്‍ ശ്രീലക്ഷ്മി ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് നടന്ന എല്ലാ കാര്യങ്ങളും ശ്രീനിഷിനൊടും ഷിയാസിനോടുമായി തുറന്നുപറയുകയായിരുന്നു.

ശ്രീലക്ഷ്മി പറയുന്നത്
ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡുകളില്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ പേളി ഇപ്പോള്‍ എന്നില്‍ നിന്നും അകലം പാലിക്കുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. താന്‍ പലപ്പോഴും അടുക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പേളി അതില്‍ നിന്നെല്ലാം തന്നെ ഒഴിഞ്ഞുമാറാനായാണ് ശ്രമിക്കാറുളളത്. പേളിയുടെ പെട്ടെന്നുളള മനംമാറ്റം തന്നെ ഞെട്ടിപ്പിച്ചെന്നും അടുത്ത സുഹൃത്തായിരുന്ന ഒരാള്‍ പെട്ടെന്ന് മിണ്ടാതായപ്പോള്‍ അത് എന്നില്‍ സങ്കടമുണ്ടാക്കിയെന്നും ശ്രീലക്ഷ്മി പറഞ്ഞു.

പിണങ്ങിയതിന് കാരണം
പേളി പിണങ്ങിയതിനുളള കാരണവും ശ്രീലക്ഷ്മി ശ്രീനിഷിനോട് തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ ഞാന്‍ അവളെ നോമിനേറ്റ് ചെയ്തുവെന്നാണ് പേളി മറ്റുളളവരോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അങ്ങനെ താന്‍ ചെയ്തിട്ടില്ലെന്നും അത്തരമൊരു വൈരാഗ്യം പേളിയോട് തനിക്കില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. എലിമിനേഷനില്‍ പേളിയെ നോമിനേറ്റ് ചെയ്യാന്‍ മാത്രം അവള്‍ തനിക്ക് ഒരു വെല്ലുവിളിയാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











