ബിഗ്ബോസിൽ പിടിച്ചു നിർത്തിയത് അവൾ!! പേളിയോട് പ്രണയം തോന്നാനുളള കാരണം ഇതാണ്, ശ്രീനീഷ് പറയുന്നു

പേളിയുമായിട്ടുള്ള പ്രണയം സത്യമായിരുന്നു എന്ന് ശ്രീനിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

Recommended Video

പേർളി ശ്രീനിഷ് പ്രണയം സത്യമാണ്! | filmibeat Malayalam

ബിഗ്ബോസിലെ ഏറ്റവും വലിയ ചർച്ച വിഷയം പേളി ശ്രീനീഷ് പ്രണയമായിരുന്നു. പേളി മാണി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ്. ഒരിക്കലും ഒരു പ്രണയത്തിൽ അകപ്പെടുമെന്ന് ആരാധകർ സ്വപ്നത്തിൽ പേലും വിചാരിച്ചിരുന്നില്ല. കൂടാതെ പേളിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു ബിഗേബോസ് ഹൗസിൽ നിന്നുണ്ടായത്. ക്യാമറയ്ക്ക് മുന്നിൽ പ്രേക്ഷകർ കണ്ടിരുന്ന ബോൾഡ് ലേഡി പേളിമാണിയായരുന്നില്ല ബിഗ്ബോസ് ഹൗസിൽ. തികച്ചും വ്യത്യസ്തമായിരുന്നു.

പേളി ശ്രീനി പ്രണയത്തിലും സംശയം വരാനുള്ള കാരണവും പേളിയുടെ പെരുമറ്റം തന്നെയായിരുന്നു. ഒരു ഫേക്ക് പ്ലേയുടെ ഭാഗമാണോ ഈ പ്രണയമെന്ന് എല്ലാവരും ചിന്തിച്ചു. ഇപ്പോൾ ഷോ കഴിഞ്ഞിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിനെ കുറിച്ചും പ്രണയത്തെ കുറിച്ചും ശ്രീനിഷ് തന്നെ തുറന്നു പറയുകയാണ്. മുംബൈ ഫിലിം സിറ്റിയിൽവെച്ച് ഏഷ്യനെറ്റ് ന്യൂസിനോടാണ് പേളിയുമായുള്ള പ്രണയത്തെ കുറിച്ച് ശ്രീനി പറഞ്ഞത്.

 ആ പ്രണയം സത്യമാണ്

ആ പ്രണയം സത്യമാണ്

ബിഗ് ബോസ് ഷോയിൽ പിടിച്ചു നിൽക്കാൻ വേണ്ടിയുളള ഗെയിമായിരുന്നു പേളി ശ്രീനീഷ് പ്രണയമെന്ന് മത്സരാർഥികൾ ഉൾപ്പെട പലരും പലരും പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഷോ അവസാനിച്ചതോട് പേളിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ശ്രീനീഷ് തുറന്നു പറയുകയാണ്. പേളിയുമായിട്ടുള്ള പ്രണയം സത്യമായിരുന്നു എന്ന് ശ്രീനിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. തനിയ്ക്ക് പേളിയോടുളള പ്രണയം സത്യമാണെന്നാണ് ശ്രീനീഷ് തുറന്നു പറയുന്നുണ്ട്.

ബിഗ് ബോസിൽ നിൽക്കാൻ കാരണം പേളി

ബിഗ് ബോസിൽ നിൽക്കാൻ കാരണം പേളി

താൻ ബിഗ്ബോസിൽ നിൽക്കാൻ തന്നെ കാരണം പേളിയാണെന്ന് ശ്രീനി പറഞ്ഞു. എപ്പോഴും വഴക്കുകൾ നിറഞ്ഞ അന്തരീക്ഷമായിരുന്നു ബിഗ്ബോസ് ഹൗസിൽ. അവിടെ ആകെ സന്തോഷം നൽകുന്നത് പേളിയായിരുന്നു. പേളിയ്ക്കും അങ്ങനെ തന്നെയാണ്. അവൾ അവിടെ കരയുമ്പോൾ താനായിരിക്കും അവളെ സമാധാനിപ്പിക്കുക എന്നും ശ്രീനി കൂട്ടിച്ചേർത്തു.

 സൗന്ദര്യ പിണക്കങ്ങൾ

സൗന്ദര്യ പിണക്കങ്ങൾ

പ്രണയമാകുമ്പോൾ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ഇവിടേയും അങ്ങനെ തന്നെയാണ്. ഞങ്ങൾ തമ്മിൽ അത്തരത്തിലുളള വഴക്കുകൾ മാത്രമേ നടന്നിട്ടുള്ളൂ. അവസാനം നിമിഷം മാത്രമാണ് ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായത്. അവസാനത്തെ ഒരാഴ്ച ഞങ്ങൾ തമ്മിൽ അധികം സംസാരിക്കാറില്ലായിരുന്നു. അത് തന്നെ വളരെയധികം ചൊടിപ്പിച്ചിരുന്നു. അപ്പോൾ തനിയ്ക്ക് സങ്കടവും ദേഷ്യവുമൊക്ക ഉണ്ടായി. അപ്പോഴാണ് വഴക്ക് നടന്നതെന്നും ശ്രീനി പറഞ്ഞു.

മോതിരം പേളിയുടെ കയ്യിൽ

മോതിരം പേളിയുടെ കയ്യിൽ

പേളി ശ്രീനീഷ് പ്രണയത്തിലെ നിർണ്ണായക പങ്ക് വഹിച്ചത് ആ ആനവാൽ മോതിരമായിരുന്നു. ശ്രീനിയുടെ വിരലിലുണ്ടായിരുന്ന മോതിരം പേളിയ്ക്ക് നൽകിയതോടു കൂടിയാണ് ഇവരുടെ പ്രണയം പുറത്തറിഞ്ഞത്. പിന്നെ മോതിരത്തെച്ചൊല്ലിയുള്ള തർക്കങ്ങളും വാക് വാദങ്ങളും പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകർ കണ്ടതുമാണ്. എന്നാൽ ഇപ്പോഴും ആ മോതിരം പേളിയുടെ കയ്യിൽ തന്നെയുണ്ടെന്ന് ശ്രീനി പറഞ്ഞു. ദേഷ്യം പിടിച്ചപ്പോൾ മോതിരം അഴച്ചു നൽകിയതായിരുന്നു, എന്നാൽ മാറിയപ്പോൾ തിരികെ പേളി തന്നെ വാങ്ങിയെന്നു ശ്രീനീഷ് പറഞ്ഞു.

പ്രണയവും വിവാഹം

പ്രണയവും വിവാഹം

തീർച്ചയായും വിവാഹം കഴിക്കാൻ വേണ്ടി തന്നെയാണ് പ്രണയിക്കുന്നതെന്ന് ശ്രീനീഷ് പറഞ്ഞു. വിവാഹത്തിനെ കുറിച്ച് ഫിനാലെ വേദിയിവും ശ്രീനി സംസാരിച്ചിരുന്നു. വീട്ടിലെത്തിയ ശേഷം രണ്ടു വീട്ടുകാരുമായി സംസാരിക്കുമെന്ന് മോഹൻലാലിനോടും പറഞ്ഞിരുന്നു. കൂടാതെ വിവാഹത്തിനായുള്ള എല്ലാ സഹായ വാഗ്ദാനങ്ങളും സാബുവിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനീഷ് മാത്രമല്ല പേളിയും സാബുവിനേട് ചോദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X