ശ്രീനീഷിനും പേളിയെ സംശയം!! പുറത്തു പോയാൽ മനസ് മാറുമോ? പേളിയ്ക്ക് മുന്നിൽ ആ ചോദ്യവുമായി ശ്രീനീഷ്
ഗെയിമിന്റെ ഭാഗമായി ഇരുവരും ചേർന്ന് വിവാഹ നടകം കളിക്കുകയാണെന്ന് ഇവരുടെ വാദം.
ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ പോലെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. മോഹൻലാലിന്റെ മുന്നിൽവെച്ച് കേരള ജനങ്ങളെ സാക്ഷിയാക്കി കൊണ്ടാണ് പേളി തനിയ്ക്ക് ശ്രീനീഷിനോടുളള ഇഷ്ടവും ഒരുമിച്ച് ജീവിക്കണമെന്നുളള ആഗ്രഹവും തുറന്ന് പറഞ്ഞത്. എന്നാൽ ഇത് ബിഗ്ബോസിലെ അംഗങ്ങൾ ഉൾപ്പെടെ ആരും വിശ്വസിക്കാൻ കൂട്ടാക്കിയിരുന്നില്ല.

ഗെയിമിന്റെ ഭാഗമായി ഇരുവരും ചേർന്ന് വിവാഹ നടകം കളിക്കുകയാണെന്ന് ഇവരുടെ വാദം. അകത്തും പുറത്തുമായി ഇതിനെ കുറിച്ചുള്ള നിരവധി അഭിപ്രായങ്ങൾ പ്രചരിക്കുന്നെങ്കിലും പേളിയും ശ്രീനീഷും തങ്ങളുടെ അഭിപ്രായത്തിലും നിലപാടിലും ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ബിഗ്ബോസ് അതിന്റെ അവസാനഭാഗത്തിലേയ്ക്ക് കടക്കുമ്പോൾ ഇരുടെ ഇടയിലും ചെറിയ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടുകയാണ്.
പേളിയും ശ്രീനിയും തമ്മിലുള്ള രാത്രി സംഭാക്ഷണത്തിൽ നിന്നാണ് ഇതിനെ കുറിച്ചുളള സൂചന ലഭിക്കുന്നത്. പുറത്തു പോയാൽ പേളിയിൽ മാറ്റം ഉണ്ടാകുമോ എന്ന് ശ്രീനീഷ് ഭയക്കുന്നുണ്ടെന്ന് ഇവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്. പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന് ശ്രീനീഷ് ചോദിക്കുന്നുണ്ട്. എന്നാൽ പേളി അതിനെതിരെ വാദിക്കുമ്പോഴും ആത്മവിശ്വാസ കുറവാണ് ശ്രീനീഷിന്റെ ഭാഗത്ത് നിന്ന്. അന്ന് ലാലേട്ടനോട് വിവാഹത്തിനെ കുറിച്ച് പറഞ്ഞതല്ലാതെ പേളിയിൽ നിന്ന് അതിനെ കുറിച്ച് ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് ശ്രീനി പരാതിപ്പെടുന്നുണ്ട്. എന്നാൽ ഇങ്ങനെയൊന്നും ചിന്തിക്കരുതെന്നും തനിയ്ക്ക് ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്നും പേളി പറയുന്നുണ്ട്.


Click it and Unblock the Notifications











