ഒടുവിൽ സുരേഷിനോട് ആ ചോദ്യവുമായി ശ്രീനീഷ്!! ഷിയാസ് പറഞ്ഞത് സത്യം? ബിഗ് ബോസിൽ വൻ ട്വിസ്റ്റ്

ബിഗ് ബോസിലെ പ്രണയ ജോഡികൾ എന്നറിയപ്പെടുന്ന താരങ്ങളാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. കുടുംബത്തിലുളളവർ തന്നെയാണ് ഇവരെ പ്രണയ ജോഡികളായി പ്രഖ്യാപിച്ചതും ഗോസിപ്പുകൾ പടച്ചു വട്ടതും. രാത്രികാലങ്ങളിൽ ഇവർ മാത്രമായി മാറി ഇരുന്ന് സംസാരിക്കുന്നതാണ് മറ്റു കുടുംബാംഗങ്ങൾക്കിടിൽ ആദ്യം വലിയ ചർച്ചയായിരുന്നു. ഇവരുടെ ബന്ധത്തെ ബിഗ് ബോസ് ഹൗസിലെ ഭൂരിഭാഗം പേരും എതിർത്തിരുന്നു. കളിയുടെ ഭാഗമായിട്ടാണ് പേളിയുടെ പ്രണയമെന്ന് ഒരു കൂട്ടരും ശ്രീനീഷ് പേളിയെ പറ്റിക്കുകയാണെന്ന് മറ്റൊരു കൂട്ടരും ഒളിഞ്ഞു തെളിഞ്ഞു പറഞ്ഞിരുന്നു.

ആദ്യം മുതൽ പേളി ശ്രീനീഷ് ബന്ധത്തിനോട് അരിസ്റ്റോ സുരേഷിന് എതിർപ്പായിരുന്നു. മറ്റുളളവർ ഇവരെ കളിയാക്കുമ്പോൾ അവർക്കെതിരെ അരിസ്റ്റോ സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പഴതു പോലെ പേളിയും ശ്രീനിയും സംസാരിക്കാറില്ല. ഇതിന്റെ കാരണം ഇതോ... തുടർന്ന് വായിക്കുക...

നല്ല സുഹൃത്തുക്കൾ

നല്ല സുഹൃത്തുക്കൾ

ബിഗ് ബോസ് വീട്ടിൽ വന്നതു മുതൽ പേളിയും അരിസ്റ്റോ സുരേഷും നല്ല സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കൾ എന്നതിലുപരി പേളിയുടെ രക്ഷാകർത്താവിനെ പോലെയാണ് സുരേഷ് പെ‌രുമാറിയത്. സുരേഷ് എന്ത് കാര്യങ്ങൾക്കും വിളിക്കുന്നതും പേളിയെയായിരിക്കും. ഇത് ബിഗ് ബോസിൽ ഒരു ചർച്ച വിഷയമായിരുന്നു. അവസാനം പേളി തന്നെ സുരേഷിനെ പുറത്താക്കുമെന്ന് വരെ അംഗങ്ങൾ പറഞ്ഞിരുന്നു.

ശ്രീനീഷുമായി അധികം സംസാരം  വേണ്ട

ശ്രീനീഷുമായി അധികം സംസാരം വേണ്ട

ശ്രീനീഷുമായി അധികം സംസാരം വേണ്ടെന്ന് തുടക്കം മുതലെ അരിസ്റ്റോ സുരേഷ് പറഞ്ഞിരുന്നു.ശ്രീനീഷ് തന്നെ പറ്റിക്കുകയാണെന്നും സുരേഷ് പേളിയോട് പറഞ്ഞു.ഇവിടെയുള്ളവർ പലപല കഥകളും പറയുന്നുണ്ടെന്നുള്ള മുന്നറിയിപ്പ് പേളിയ്ക്ക് സുരേഷ് നൽകിയിരുന്നു. എന്നാൽ ശ്രീനിയെ തനിയ്ക്ക് ഇഷ്ടമാണെന്നും അയാളെ കുറിച്ച് ഒന്നും പറയണ്ടെന്നും എന്തു വന്നാലും താൻ സഹിക്കാൻ തയ്യാറാണെന്നും പേളി പറഞ്ഞിരുന്നു. ഇത് അരിസ്റ്റോയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

രാത്രി സംസാരം വേണ്ട

രാത്രി സംസാരം വേണ്ട

രാത്രിയിലുളള സംസാരം അത്ര നല്ലതല്ലെന്ന് സുരേഷ് പേളിയോട് പറഞ്ഞിരുന്നു. ആണുങ്ങൾക്ക് പ്രശ്നമില്ല എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ലെന്നും സുരേഷ് പറഞ്ഞിരുന്നു. ഇത് പേളിയ്ക്ക് അത്ര ഇഷ്ടമായിട്ടില്ലായിരുന്നു. സുരേഷ് തന്നോട് പറഞ്ഞ വിവരം ശ്രീനീഷിനോട് പേളി പറ‍ഞ്ഞു. സുരേഷേട്ടനല്ല മറ്റാരെങ്കിലും ആയിരുന്നെങ്കിൽ താൻ നല്ല വഴക്കു കൊടുക്കുമായിരുന്നു എന്ന് പേളി പറഞ്ഞു. ഇത് കാര്യം തന്നെ തന്നോട് സാബുവും പറഞ്ഞിരുന്നുവെന്ന് ശ്രീനിയും പറഞ്ഞു. അവള്‍ കല്യാണമാവാത്ത പെണ്ണല്ലേ എന്ന് സുരേഷേട്ടന്‍ എന്നോട് ചോദിച്ചു. എനിക്കും കല്യാണം ആയില്ലല്ലോ എന്ന് താനും മറുപടി പറഞ്ഞു." നീ ആണല്ലേ, ആണുങ്ങള്‍ക്ക് പ്രശ്നമുണ്ടാവില്ലെന്ന് അരിസ്റ്റോ സുരേഷ് മറുപടി പറഞ്ഞെന്നും ശ്രീനിഷ് പേളിയേട് പറഞ്ഞിരുന്നു.

   പേളി മിണ്ടാറില്ല

പേളി മിണ്ടാറില്ല

പേളി ഇപ്പോൾ തന്നോട് മിണ്ടാറില്ലെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം പാട്ട് പാടി കൊണ്ടിരുന്ന പേളി വേഗം തന്നെ അവിടെന്ന് പോയെന്നും കാര്യം ചോദിച്ചപ്പോൾ നടുവേദനയാണെന്നും പറഞ്ഞിരുന്നു. എന്താണ് കര്യമെന്ന് സുരേഷ് തിരക്കിയിരുന്നു. എന്നാൽ‌ അതിന് പേളി മറുപടി കൊടുത്തിരുന്നില്ല.

 സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ല

സംസാരിക്കുന്നതിൽ ബുദ്ധിമുട്ടില്ല

പേളിയും താനും രാത്രി സംസാരിക്കുന്നതിൽ സുരേഷിന് ബുദ്ധിമുട്ടുണ്ടോ എന്ന് ശ്രീനി ചോദിച്ചു. എന്നാൽ തനിയ്ക്ക് പ്രശ്നമൊന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. എന്നാൽ ഇതിൽ നിന്ന് വിഷയം മാറ്റാൻ ശ്രീനിഷ് തയ്യാറായിരുന്നില്ല. ഷിയാസിനോട് ഞങ്ങൾ സംസാരിക്കുന്നതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് ചോദിച്ചു. പറഞ്ഞിരുന്നുവെന്ന് സുരേഷ് മറുപടി നൽകി .എന്നാൽ നിങ്ങൾ സംസാരിക്കുന്നതിൽ തനിയ്ക്ക് ഇഷ്ടമില്ലെന്ന് താൻ ഒരുക്കലും പറഞ്ഞിട്ടില്ലെന്നും സുരേഷ് പറഞ്ഞു. എന്നാൽ ഷിയാസ് നേരെ വിവപരീതമായിട്ടാണ് തന്നോട് പറഞ്ഞതെന്നും ശ്രീനി പറഞ്ഞു.

 ഇപ്പോൾ മിണ്ടാറില്ല

ഇപ്പോൾ മിണ്ടാറില്ല

ചേട്ടന് ഇഷ്ടമല്ലെന്ന് അറി‍ഞ്ഞതിൽ പിന്നെ തങ്ങൾ അധികം മിണ്ടാറില്ലെന്ന് ശ്രീനീഷ് പറഞ്ഞു. എന്നാൽ അത് പാടില്ലെന്നും അതൊക്കെ അവരവരുടെ ഇഷ്ടമാണെന്നും അതിനെ കുറിച്ച് മറ്റാർക്കും അഭിപ്രായം പറയാൻ പാടില്ലെന്നും സുരേഷ് പറഞ്ഞു. ഇക്കാര്യം ഞാൻ പേളിയോട് പറയാനിരിക്കുകയായിരുന്നെന്നും അരിസ്റ്റോ വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X