ആദ്യം തക്കാളിക്കറി ഇപ്പോൾ മൈദ!! ബിഗ്ബോസ് ഹൗസിൽ ഭക്ഷണം വില്ലനാകുന്നു, പേളിയും സുരേഷും മുഖാമുഖം
മൈദ മാവ് ഫ്രിഡജിൽ സൂക്ഷിച്ചതു കൊണ്ടാണ് ആഹാരം പഴകിയതെന്ന് അതിഥി പറഞ്ഞു.
Recommended Video

മലയാളം ബിഗ്ബോസ് റിയാലിറ്റി ഷോ അതിന്റെ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ആ ഗ്രാന്റ് ഫിനാലയ്ക്ക്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ 92 ദിവസങ്ങൾ പിന്നിടുമ്പോൾ 6 ആയി കുറഞ്ഞിരിക്കുകയാണ്. ഇനി ആരാണ് മലയാളം ബിഗ്ബോസ് സീസൺ 1 ന്റെ വിജയി എന്ന് അറിയാൻ ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും.
ബിഗ്ബോസ് ഹൗസിലെ മത്സരം മുറികി വരുകയാണ്. ഷോയുടെ അവസാന ഘട്ടത്തിലെത്തുമ്പോഴും വാക് വാഗദങ്ങൾക്കും അഭിപ്രായഭിന്നതകൾക്കും ഒരു കുറവുമില്ല. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ വഴക്ക് നടന്നിട്ടുള്ളത് ഭക്ഷണത്തെച്ചെല്ലിയായിരുന്നു. ഭക്ഷണത്തെ ബഹുമാനിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി തവണ മത്സരാർഥികൾ തമ്മിൽ വാക്ക് തർക്കം നടന്നിരുന്നു. ഈ 92ാം ദിവസവും ഭക്ഷണത്തെച്ചൊല്ലി ബിഗ് ബോസ് ഹൗസിൽ വഴക്ക് ഉണ്ടായിരിക്കുകയാണ്. പേളിയും സുരേഷും തമ്മിലായിരുന്നു തർക്കം.

ഷിയാസും സുരേഷും ഒറ്റത്തട്ടിൽ
ബിഗ്ബോസ് ഹൗസിൽ ഭക്ഷണത്തെച്ചൊല്ലി വീണ്ടും തർക്കം. മൈദ മാവ് പഴകി പോയതാണ് പ്രശ്നമായത്. ഷിയാസ് ഉണ്ടാക്കിയ ഭക്ഷണം മണപ്പിച്ചു നോക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിനെ സുരേഷ് കളിയാക്കിയാക്കിയിരുന്നു. എന്നാൽ ഭക്ഷണം പഴകിയ കാര്യം ഷിയാസ് വ്യക്തമാക്കിയതോട് കൂടി അത് അവിടെ അവസാനിച്ചു. ബിഗ് ബോസിലെ ഭക്ഷണം മോശമാണെന്ന് ആരോപിച്ച് അരിസ്റ്റോ സുരേഷും ഷിയാസും ഒടുവിൽ അടുക്കളയിൽ കയറി. എല്ലാവരും ചേർന്നാണ് അന്ന് ഭക്ഷണം ഉണ്ടാക്കിയത്.

സുരേഷ് കുറ്റം കണ്ടു പിടിക്കുന്നെന്ന് പേളി
മൈദ മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ചതു കൊണ്ടാണ് ആഹാരം പഴകിയതെന്ന് അതിഥി പറഞ്ഞു. സുരേഷ് എല്ലാത്തിനു കുറ്റം കണ്ടു പിടിക്കുകയാണെന്ന് പേളി പറഞ്ഞു. നല്ലതിനെ മാത്രം പോരാ മേശക്കാര്യങ്ങൾ പറയുമ്പോഴും സ്വീകരിക്കാൻ പഠിക്കണമെന്ന് സുരേഷ് തിരിച്ചടിച്ചു.എന്നാൽ ഈ പ്രശ്നത്തിൽ ഷിയാസ് കൂടി ഇടപെടുകയായിരുന്നു. സുരേഷിനു പിന്തുണയുമായിട്ടാണ് ഷിയാസ് എത്തിയത്. ഇതേ തുടർന്ന് പ്രശ്നം ഷിയാസും പേളിയും തമ്മിലായി. അടുക്കളയിൽ കയറി പണിയെടുക്കാതെയാണ് ഷിയാസ് കുറ്റം പറയുന്നതെന്ന് പേളി പറഞ്ഞു. എന്നാൽ താൻ മണത്തു നോക്കുക മാത്രമാണ് ചെയ്തതെന്നു ഷിയാസും വ്യക്തമാക്കി.

പേളിയ്ക്ക് പിന്തുണയുമായി അതിഥി
പേളിയും ഷിയാസും തമ്മിലുള്ള തർക്കം മുറുകി. സുരേഷിനും ഷിയാസിനും മാത്രമാണ് മണം തോന്നിയതെന്നും ചുമ്മ കുറ്റം കണ്ടു പിടിക്കരുതെന്നും പേളി പറഞ്ഞു. ഈ അവസരത്തിൽ പേളിയ്ക്ക പിന്തുണയുമായി അതിഥിയും എത്തിയിരുന്നു. ജോലി ചെയ്ത് നോക്കുവെന്ന് പറഞ്ഞ് സുരേഷിനെ അതിഥി അടുക്കളയിലേയ്ക്ക് തളളി വിടുകയായിരുന്നു. ഈ സമയം എല്ലാം കണ്ട് കൊണ്ട് സാബു അവിടെ ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒന്നും തന്നെ മിണ്ടിയിരുന്നില്ല. അമ്മമാരെ സമ്മതിക്കണം എന്ന് പറഞ്ഞ് പേളി കരയാൻ തുടങ്ങി.

ഭക്ഷണം മണത്ത് നോക്കുന്നത് ശരിയല്ല
പുറത്ത് സ്മോക്കിങ് ഏരിയയിൽ സാബുവും ശ്രീനീഷും ഇതിനെ കുറിച്ചു സംസാരിച്ചു. ഷിയാസ് ഭക്ഷണം മണത്തു നോക്കിയത് ശരിയായില്ലെന്നും ഇത് ഭക്ഷണത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും സാബു പറഞ്ഞു. സാബു പറഞ്ഞതിനെ ശ്രീനീഷും അംഗീകരിച്ചു.

തക്കളിക്കറിയുടെ പേരിലുണ്ടായ തർക്കം
കഴിഞ്ഞ ദിവസം തക്കാളിക്കറിയുടെ പേരിൽ സാബുവു സുരേഷും തമ്മിൽ തർക്കമുണ്ടായിരുന്നു. കറിയിൽ കൂടുതൽ വെളളം ഒഴുച്ചുവെന്ന് പറഞ്ഞായിരുന്നു ഇരുവരും തമ്മിൽ വഴക്ക് നടന്നത്. വെള്ളം കൂടുതൽ ഒഴിച്ചാൽ കറിയ്ക്ക് രുചി ഉണ്ടാകില്ലെന്നായിരുന്നു സുരേഷിന്റെ വാദം. ഇവർ തമ്മിലുള്ള തർക്കം വലിയ വാക്ക് വാദങ്ങൾക്കൊടുവിലാണ് അന്ന് അവസാനിച്ചത്.


Click it and Unblock the Notifications











