പന്തയത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ മത്സരിച്ചേ മതിയാവൂ! രഞ്ജിനിയോട് സാബുമോന്‍! കാണൂ

By Midhun

Recommended Video

പന്തയത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ മത്സരിച്ചേ മതിയാവൂ | filmibeat Malayalam

ബിഗ് ബോസ് മലയാളത്തില്‍ എങ്ങനെയും വിജയിക്കാനുളള തീവ്ര ശ്രമത്തിലാണ് മല്‍സരാര്‍ത്ഥികള്‍ ഉളളത്. ഷോയില്‍ മുന്നേറാനായി തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടാണ് എല്ലാവരും എത്താറുളളത്. പരസ്പര കലഹങ്ങളും തര്‍ക്കങ്ങളും ഷോയില്‍ പതിവാണ്. മല്‍സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി എല്ലാ ആഴ്ചകളിലും ലാലേട്ടന്‍ എത്താറുണ്ട്. ആറ് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായിരിക്കുന്നത്.

അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഷോ ഒരു മാസം പിന്നിട്ടപ്പോള്‍ വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ബിഗ് ബോസ് ഹൗസില്‍ താന്‍ നേരിടുന്ന അസ്വസ്ഥതകളെക്കുറിച്ച് രഞ്ജിനി സാബു മോനോട് പറഞ്ഞത്. പന്തയത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ മല്‍സരിച്ച മതിയാവൂ എന്നായിരുന്നു രഞ്ജിനിയ്ക്ക് മറുപടിയായി സാബു മോന്‍ പറഞ്ഞത്.

ബിഗ് ബോസ്

ബിഗ് ബോസ്

പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുളള അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഷോയില്‍ നിലനില്‍ക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടാറുളളത്. പരസ്പരം സൗഹൃദം ഉണ്ടെങ്കിലും എല്ലാവരും ജയിക്കാനായി മല്‍സരിച്ച് കളിക്കുകയാണ് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ പോലും വഴക്കുണ്ടാക്കിയ നിമിഷങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നു. ബിഗ് ബോസിന്റൈ പല എപ്പിസോഡുകളിലും മല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവാറുണ്ട്. കഴിഞ്ഞ എപ്പിസോഡുകളില്‍ ക്യാപ്റ്റന്‍സി ലഭിക്കാനായി മല്‍സരാര്‍ത്ഥികളില്‍ ഉണ്ടായ മനം മാറ്റം ശ്രദ്ധേയമായിരുന്നു.

ദിയയ്ക്കുണ്ടായ മാറ്റം

ദിയയ്ക്കുണ്ടായ മാറ്റം

ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ ശ്രദ്ധേയയായ ദിയയ്ക്കുണ്ടായ മാറ്റമായിരുന്നു മറ്റുളളവരെ ഞെട്ടിപ്പിച്ചിരുന്നത്. ശത്രുക്കളായവരെ മിത്രങ്ങളാക്കി മാറ്റി കൂടെ നിര്‍ത്താനായിരുന്നു ദിയ ശ്രമിച്ചിരുന്നത്. അരിസ്റ്റോ സുരേഷിനെ പോലുളളവരോട് സ്‌നേഹപൂര്‍വ്വമായിട്ടുളള ഇടപെടലായിരുന്നു ദിയ നടത്തിയിരുന്നത്. താന്‍ മുന്‍പ് ചെയ്ത തെറ്റുകള്‍ ക്ഷമിക്കണമെന്നും പേളിക്ക് നല്‍കുന്നതു പോലെയുളള സ്‌നേഹം തനിക്കും നല്‍കണമെന്നായിരുന്നു ദിയ സുരേഷിനോട് പറഞ്ഞ്. അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. മല്‍സരാര്‍ത്ഥികളെല്ലാം തന്നെ അവരുടെ യഥാര്‍ത്ഥ സ്വഭാവമാണ് പുറത്തുകൊണ്ടുവരുന്നത്

രഞ്ജിനിയുടെ വിഷമം

രഞ്ജിനിയുടെ വിഷമം

ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു വളരെയധികം മൂഡ് ഔട്ടായി രഞ്ജിനി ഹരിദാസിനെ കാണിച്ചിരുന്നത്. ആരോടും സംസാരിക്കാതെ രഞ്ജിനി ഒറ്റയ്ക്കിരുന്ന സമയത്തായിരുന്നു സാബുമോന്‍ അടുത്തെത്തിയത്. നോമിനേഷന്‍ കണ്‍ഫ്യൂഷനാണോ എന്ന ചോദ്യവുമായിട്ടായിരുന്നു സാബു മോന്‍ രഞ്ജിനിക്കടുത്ത് എത്തിയത്. പുതിയതായിട്ടുളള കാരണങ്ങള്‍ ഒന്നും എനിക്കില്ലെന്നായിരുന്നു രഞ്ജിനി പറഞ്ഞത്. ആരെയെങ്കിലും നോമിനേറ്റ് ചെയ്യണമെങ്കില്‍ പഴയ കാര്യങ്ങള്‍ പറയേണ്ടി വരും, രഞ്ജിനി സാബുവിനോടായി പറഞ്ഞു

പന്തയത്തിന് ഇറങ്ങിയെങ്കില്‍ മല്‍സരിക്കണം

പന്തയത്തിന് ഇറങ്ങിയെങ്കില്‍ മല്‍സരിക്കണം

ഒരു മല്‍സരമാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോവണമെന്ന് സാബുമോന്‍ രഞ്ജിനിയോട് പറഞ്ഞു. ഒപ്പമുളളവര്‍ ആരായാലും നോക്കരുതെന്നും പന്തയത്തിന് ഇറങ്ങിയെങ്കില്‍ മല്‍സരിച്ചേ മതിയാവൂ എന്നും സാബുമോന്‍ പറയുന്നു. എന്തെങ്കിലും ഒരു കാര്യം നമ്മള്‍ ചെയ്യരുതെന്ന് വിചാരിച്ചെങ്കില്‍ ആവശ്യമുളളതാണെങ്കില്‍ അത് ചെയ്യണമെന്നും സാബു പറയുന്നു. കൂടെയുളളവരെ നോക്കിയിരുന്നാല്‍ മല്‍സരം മുന്നോട്ടു നീങ്ങില്ലെന്നും സാബു രഞ്ജിനിയോടായി പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X