twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കേസ് കൊടുത്താല്‍ മാത്രം പോര! അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തണം: സാബുമോന്‍ വീണ്ടും!!

    By Midhun
    |

    ബിഗ് ബോസ് മലയാളം ഷോ വ്യത്യസ്ഥമാര്‍ന്ന ടാസ്‌ക്കുകളാല്‍ മല്‍സരാര്‍ത്ഥികള്‍ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഷോ തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുളള സംഭവവികാസങ്ങളായിരുന്നു ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്. തങ്ങള്‍ക്കു ലഭിക്കുന്ന ഓരോ ടാസ്‌ക്കുകളും വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികള്‍ ചെയ്തു തീര്‍ക്കാറുളളത്.

    ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!ഫഹദ് ഫാസില്‍ ഇനി തലൈവര്‍ക്കൊപ്പം! നടനെത്തുക കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തില്‍!!

    പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും രണ്ടു പേര്‍ പുറത്തുപോയിരുന്നു. ഒരാള്‍ ആദ്യ എലിമിനേഷന്‍ വഴിയും മറ്റൊരാള്‍ ശാരീരിക അസ്വസ്ഥതകളെയും തുടര്‍ന്നായിരുന്നു പുറത്തുപോയത്. ബിഗ് ബോസ് ഹൗസില്‍ മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള വഴക്കും ബഹളവുമെല്ലാം പലപ്പോഴും വിവാദങ്ങളില്‍ കൊണ്ടെത്തിക്കാറുണ്ട്. മൂന്നാമത്തെ ആഴ്ചയില്‍ തുടങ്ങിയ എപ്പിസോഡുകളില്‍ പ്രേക്ഷകരെ ഞെ്ട്ടിപ്പിക്കുന്ന തരത്തിലുളള അപ്രതീക്ഷിത ട്വിസ്റ്റുകളായിരുന്നു ഷോയില്‍ നടന്നത്. ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു ബിഗ് ബോസിന്റെതായി ഈയാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നത്.

    ബിഗ് ബോസില്‍ നടന്ന കൊലപാതകം

    ബിഗ് ബോസില്‍ നടന്ന കൊലപാതകം

    രണ്ടാമത്തെ എലിമിനേഷനു ശേഷമുളള എപ്പിസോഡുകളില്‍ അപ്രതീക്ഷിത ട്വിസ്റ്റുകളായിരുന്നു ബിഗ് ബോസ് ഷോയില്‍ അരങ്ങേറിയത്. ബിഗ് ബോസില്‍ നടന്ന ഒരു കൊലപാതകമാണ് മല്‍സരാര്‍ത്ഥികളെ ഒന്നടങ്കം ഭയപ്പെടുത്തിയിരുന്നത്. കളിയും ചിരിയും നിറഞ്ഞ ആദ്യ എപ്പിസോഡുകളില്‍ നിന്നും സീരിയസായ തലത്തിലേക്കാണ് ഷോ മുന്നോട്ടുപോയികൊണ്ടിരിക്കുന്നത്. ബിഗ് ബോസില്‍ നടന്ന കൊലപാതകം മല്‍സരാര്‍ത്ഥികളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. മല്‍സരാര്‍ത്ഥികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ആ സമയത്ത് കൊലയാളി ആരാണെന്നത് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലായിരുന്നു.

    അന്വേഷണ ഉദ്യോഗസ്ഥരായി ശ്വേതയും സാബുവും

    അന്വേഷണ ഉദ്യോഗസ്ഥരായി ശ്വേതയും സാബുവും

    ശ്വേതാ മേനോനും തരികിട സാബുവും ആയിരുന്നും കൊലയാളിയെ കണ്ടെത്താനായി അന്വേഷണ ഉദ്യാഗസ്ഥരുടെ റോളിലെത്തിയിരുന്നത്. മല്‍സരാര്‍ത്ഥികളുടെ ഇടയിലേക്കുളള ഇരുവരുടെയും വരവ് എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ബിഗ് ബോസ് അംഗങ്ങളെയെല്ലാം തന്നെ വിളിച്ചുവരുത്തി ശ്വേതയും സാബുമോനും ചോദ്യം ചെയ്തിരുന്നു. ഓരോ മല്‍സരാര്‍ത്ഥികളും മറ്റുളളവരുടെ പേരുകള്‍ പറഞ്ഞെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

    കൊലയാളി പേളിയാണെന്ന സംശയം

    കൊലയാളി പേളിയാണെന്ന സംശയം

    അംഗങ്ങളെയെല്ലാം ചോദ്യം ചെയ്ത് എറ്റവും ഒടുവിലായിട്ടായിരുന്നു പേളിയുടെ അടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. എനിയ്ക്ക് എന്നെ തന്നെ സംശയമുണ്ടെന്ന് പേളി പറഞ്ഞപ്പോളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പേളിയെ കൂടുതല്‍ ചോദ്യം ചെയ്തിരുന്നത്. കൂടാതെ കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ സംശയിക്കുന്നു എന്ന പറഞ്ഞതും പേളിയ്ക്ക് പാരയായി മാറിയിരുന്നു. പേളിയുടെ തമാശരൂപേണയുളള മറുപടി അന്വേഷണ ഉദ്യോഗസ്ഥരെ ദേഷ്യം പിടിപ്പിച്ചിരുന്നു. കൂടുതല്‍ തമാശ കളിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പാണ് സാബുമോനും ശ്വേതയും പേളിയ്ക്ക് നല്‍കിയത്.

    ശ്വേതയ്ക്ക് സംഭവിച്ചത്

    ശ്വേതയ്ക്ക് സംഭവിച്ചത്

    അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ട് പോവുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്വേതയും കൊല്ലപ്പെട്ടത്. അരിസ്‌റ്റോ സുരേഷ്,ദിയ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്കു ശേഷമായിരുന്നു ശ്വേതയുടെ കൊലപാതകവും അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസില്‍ നടന്നത്. ശ്വേതയുടെ കൊലപാതകത്തിനിടയിലും അന്വേഷണവുമായി തരികിട സാബു മുന്നോട്ടുപോയിരുന്നു. അന്വേഷണത്തിന് അവസാനം തീരെ പ്രതീക്ഷിക്കാത്ത രണ്ടു കൊലയാളികളെയായിരുന്നു സാബുമോന് ലഭിച്ചിരുന്നത്.

    രഞ്ജിനിയും ഷിയാസും

    രഞ്ജിനിയും ഷിയാസും

    ഷിയാസിനെ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു കൊലയാളികള്‍ ആരൊക്കെയാണെന്ന് കണ്ടുപിടിക്കാന്‍ തരികിട സാബുവിന് സാധിച്ചിരുന്നത്. രഞ്ജിനി ഹരിദാസും ഷിയാസുമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് സാബു ഒടുവില്‍ കണ്ടെത്തുകയായിരുന്നു. സാബുവിന്റെ അന്വേഷണത്തില്‍ തൃപ്തനായ ബിഗ് ബോസ് തന്നെയായിരുന്നു കൊലയാളികള്‍ രഞ്ജിനിയും ഷിയാസുമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

    സാബുവിന്റെ പഞ്ച് ഡയലോഗ്

    സാബുവിന്റെ പഞ്ച് ഡയലോഗ്

    ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പോലീസ് കേസുകളെക്കുറിച്ചുളള സംസാരം മല്‍സരാര്‍ത്ഥികളില്‍ നിന്നും ഉണ്ടായത്. മല്‍സരാര്‍ത്ഥികളുടെ ഇടയില്‍നിന്നും സാബുമോന്‍,രഞ്ജിനി,അനൂപ് ചന്ദ്രന്‍ തുടങ്ങിയവരായിരുന്നു ഇതിനെക്കുറിച്ച് ദീര്‍ഘമായി സംസാരിച്ചത്. കേസ് കൊടുത്താല്‍ മാത്രം പോര അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടി ഉറപ്പുവരുത്തണമെന്നായിരുന്നു സാബു മോന്‍ അഭിപ്രായപ്പെട്ടത്. ഒരു പരാതി പോലീസ് സ്‌റ്റേഷനില്‍ കൊടുത്താല്‍ അതിന്റെ അന്വേഷണ പുരോഗതികള്‍ അറിയാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സാബുമോന്‍ എല്ലാവരോടുമായി പറഞ്ഞിരുന്നു.

    വീഡിയോ കാണൂ

    വീഡിയോ കാണൂ

    സംസാരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല! പോയത് എനിക്ക് മാത്രം, നടിയ്ക്ക് മറുപടിയുമായി റോഷ്നിസംസാരിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല! പോയത് എനിക്ക് മാത്രം, നടിയ്ക്ക് മറുപടിയുമായി റോഷ്നി

    English summary
    Biggboss malayalam: tharikida sabu's says about police cases
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X