ദിയ ഇവിടെയുളള ആര്‍ക്കും ഒരു എതിരാളി അല്ല! അനൂപ് ചന്ദ്രനോട് സാബുമോന്‍! വീഡിയോ കാണാം
ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകളിലും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കാറുളളത്. മല്‍സരാര്‍ത്ഥികള്‍ തമ്മിലുളള തര്‍ക്കങ്ങളും കലഹങ്ങളും ഷോയിലെ പതിവ് കാഴ്ചകളാണ്. ആദ്യ ആഴ്ചയില്‍ കണ്ട മല്‍സരാര്‍ത്ഥികളെയല്ല ഇപ്പോള്‍ ഷോയില്‍ കാണാന്‍ സാധിക്കുക. ഓരോരുത്തരും തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ബിഗ് ബോസ് നല്‍കുന്ന ടാസ്ക്കുകളെല്ലാം ആവേശത്തോടെയാണ് എല്ലാവരും ചെയ്തു തീര്‍ക്കാറുളളത്.
പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ് ഇതുവരെ പുറത്തായിരിക്കുന്നത്. നടി ശ്വേതാ മേനോനായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ നിന്നും പുറത്തുപോയിരുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ ദിയയ്ക്കുണ്ടായ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ശത്രുക്കളായിരുന്നവരോട് പോലും സ്‌നേഹപൂര്‍വ്വമായ
ഇടപെടലാണ് ദിയ നടത്തുന്നത്. ദിയയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ച് സാബുവും അനൂപ് ചന്ദ്രനും തമ്മില്‍ സംസാരമുണ്ടായിരുന്നു. ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ദിയ ഒരു എതിരാളിയേ അല്ലെന്നാണ്
സാബുമോന്‍ പറയുന്നത്.

ദിയയ്ക്കുണ്ടായ മാറ്റം
ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളിലായിരുന്നു ആരും പ്രതീക്ഷാത്ത മാറ്റം ദിയയ്ക്കുണ്ടായിരുന്നത്. ബിഗ് ബോസ് തുടങ്ങിയ ആദ്യ ആഴ്ചയില്‍ ആരും ശ്രദ്ധിച്ചില്ലെങ്കിലും പിന്നീടുളള ആഴ്ചകളില്‍ ദിയയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ബിഗ് ബോസ് ഹൗസില്‍ തന്ത്രപരമായിട്ടായിരുന്നു എല്ലാ കാര്യങ്ങളിലും ദിയ നീങ്ങിക്കൊണ്ടിരുന്നത്. ശത്രുക്കളായി കണ്ടിരുന്നവരെ എല്ലാം മിത്രമാക്കി മാറ്റാനാണ് ദിയ ശ്രമിച്ചിരുന്നത്. മുന്‍പുളള എപ്പിസോഡുകളില്‍ അരിസ്‌റ്റോ സുരേഷിനോടും പേളിയോടും കട്ടകലിപ്പിലായിരുന്നു ദിയയെങ്കില്‍ പിന്നീട് ഇവരോടെല്ലാം സ്‌നേഹപൂര്‍വ്വമായ പെരുമാറ്റമായിരുന്നു നടത്തിയിരുന്നത്.

ശത്രുക്കളെ മിത്രമാക്കി
പേര്‍ളിയ്ക്ക് നല്‍കുന്ന സ്‌നേഹം തനിക്കും തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിയ തന്റെ ശത്രുവായ അരിസ്റ്റോ സുരേഷിനെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. താന്‍ മുന്‍പ് ഉണ്ടാക്കിയ പ്രശ്‌നങ്ങളെല്ലാം മറക്കണമെന്നും ഇനിമുതല്‍ തന്നോട് സ്‌നേഹപൂര്‍വ്വമായി പെരുമാറണമെന്നുമാണ് ദിയ അരിസ്റ്റോ സുരേഷിനോട് ആവശ്യപ്പെട്ടത്. പേളിയ്ക്കു നല്‍കുന്ന അതേപോലെ തനിക്കും സ്‌നേഹം നല്‍കണമെന്നും ഇല്ലെങ്കില്‍ തന്റെ ഈഗോ മാറില്ലെന്നും ദിയ അരിസ്റ്റോ സുരേഷിനോട് പറഞ്ഞിരുന്നു.

സാബു പറഞ്ഞത്
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ദിയയെക്കുറിച്ച് സാബുവും അനൂപും തമ്മില്‍ സംസാരമുണ്ടായത്. ദിയ ഇവിടെ ആര്ക്കും ഒരു എതിരാളിയല്ലെന്നാണ് സാബുമോന്‍ അഭിപ്രായപ്പെട്ടത്. ഒരു ക്യാപ്റ്റനാവാന്‍ വേണ്ട കഴിവൊന്നും ദിയയ്ക്കില്ലെന്നാണ് സാബു പറയുന്നത്. എനിക്കെന്നല്ല ഇവിടെയുളള ഒരാള്‍ക്കും അവള്‍ ഒരു എതിരാളിയല്ലായെന്നും സാബു പറയുന്നു. സാബുവിന്റൈ അഭിപ്രായത്തെ ശരിവെച്ചുകൊണ്ടായിരുന്നു അനൂപ് ചന്ദ്രനും കൂടെയുണ്ടായിരുന്ന അരിസ്റ്റോ സുരേഷും സംസാരിച്ചത്.

അരിസ്‌റ്റോ സുരേഷ് പറയുന്നത്
സാബുമോന്റെ അഭിപ്രായത്തില്‍ യോജിച്ചുകൊണ്ടായിരുന്നു അരിസ്‌റ്റോ സുരേഷും സംസാരിച്ചിരുന്നത്. ദിയയ്ക്കിത് മോശം സമയമാണെന്നും അവളുടെ നല്ല സമയം തുടങ്ങിയിട്ടില്ലെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞു. ദിയയെ കുറ്റപ്പെടുത്തിയ അനൂപ് ചന്ദ്രന്‍ പുതിയ മല്‍സരാര്‍ത്ഥി അഞ്ജലിയെ പ്രശംസിച്ചുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications