പേളിയെ അത് വേദനിപ്പിച്ചു! അമിത സ്വാതന്ത്ര്യമെടുത്തത് വിനയായി! തുറന്നു പറച്ചിലുമായി സാബുമോന്‍
Recommended Video

ബിഗ് ബോസ് മലയാളം നാലാഴ്ച പിന്നിടുമ്പോള്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ പരിപാടിയില്‍ നിന്നും അഞ്ച് പേരാണ് ഇതുവരെ പുറത്തുപോയത്. നൂറ് ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിയണമെന്ന വെല്ലുവിളി ആവേശത്തോടെയാണ് എല്ലാവരും എറ്റെടുത്തിരിക്കുന്നത്. അപ്രതീക്ഷിത സംഭവങ്ങളും ടിസ്റ്റുകളുമാണ് ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്
ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് തരികിട സാബു. ബിഗ് ബോസ് ഹൗസില്‍ നടക്കുന്ന പല കാര്യങ്ങളിലും സാബുവിന്റെ ഇടപെടല്‍ നിര്‍ണായകമാവാറുണ്ട്. എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ പേര്‍ളി മാണിയെ സാബു ചെരിപ്പെടുത്ത് എറിഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സാബുവിന്റെ ഭാഗത്തുനിന്നും ആദ്യമായിട്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. അടുത്തിടെ ഇക്കാര്യം ലാലേട്ടന്‍ സാബുവിനോട് ചോദിച്ചിരുന്നു. ലാലേട്ടന്റെ ചോദ്യത്തിന് സാബു നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസ്
ആദ്യ ആഴ്ചകളില്‍ ലഭിച്ച സ്വീകാര്യത പിന്നീടുളള ആഴ്ചകളിലും ബിഗ് ബോസ് ഷോയ്ക്ക് ലഭിച്ചിരുന്നു. ഓരോ ആഴ്ചകളിലും പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഷോയില്‍ നടക്കുന്നത്. ബിഗ് ബോസ് ഒരിക്കലും സ്‌ക്രിപ്റ്റഡല്ലാ എന്നായിരുന്നു ഷോയില്‍ നിന്നും പുറത്തായ മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെ പറഞ്ഞിരുന്നത്. സാധാരണ ജീവിതത്തില്‍ ആളുകള്‍ സംസാരിക്കുന്നതുപോലെ തന്നെയാണ് ബിഗ് ബോസിലും എല്ലാവരും ഇടപെടുന്നത് എന്നാണ് അവര്‍ പറഞ്ഞത്. കളിചിരികള്‍ക്കിടെയിലും ചില സമയത്ത് തര്‍ക്കങ്ങളും പിണക്കങ്ങളും സ്ഥിരമായി നടക്കാറുണ്ട് ബിഗ് ബോസില്‍.

പേളിയും സാബുവും
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു പേര്‍ളിയെ അപ്രതീക്ഷിതമായി സാബു ചെരുപ്പെടുത്ത് എറിഞ്ഞത്. ബിഗ് ബോസ് ഹൗസിനുളളില്‍ നടന്ന ആ ഒരു സംഭവം എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു. ചിലര്‍ അത് തമാശയായി കണ്ടെങ്കിലും പേളിയെ അത് വല്ലാതെ വേദനിപ്പിച്ചിരുന്നു. പേളി തന്നെയായിരുന്നു എല്ലാ മല്‍സരാര്‍ത്ഥികളുടെയും മുന്‍പില്‍ നിന്നായി ഇക്കാര്യം പറഞ്ഞത്. പേര്‍ളിയുടെ തുറന്നുപറച്ചില്‍ മറ്റുളളവരിലെല്ലാം തന്നെ വിഷമമുണ്ടാക്കിയിരുന്നു.

പേളി പറഞ്ഞത്
ബിഗ് ബോസ് നല്‍കിയൊരു ടാസ്‌ക് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പേളി പറഞ്ഞതിനു ശേഷമായിരുന്നു പേളിക്കു നേരെ സാബുവിന്റെ ചെരുപ്പേറുണ്ടായത്. ഇക്കാര്യം പേളി എല്ലാവരുടെയും മുന്നില്‍ വെച്ച് പറഞ്ഞിരുന്നു. ആളുകളുടെ തല്ല് കൊളളാനും ചെരുപ്പേറ് കൊളളാനുമല്ല നമ്മളിവിലെ വന്നിരിക്കുന്നതെന്നും പേളി എല്ലാവരോടുമായി പറഞ്ഞിരുന്നു. അത് എത്ര മോശം ആക്ടായാലും ശരി ഒരാളോട് മര്യാദയ്ക്ക് സംസാരിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും പേളി പറഞ്ഞിരുന്നു.പേളിയുടെ സംസാരത്തിനിടെ സാബു മാപ്പ് പറഞ്ഞെങ്കിലും ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന അഭിപ്രായമായിരുന്നു ബിഗ് ബോസിലെ എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

ഇക്കാര്യം മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍
പേളിയെ ചെരുപ്പെറിഞ്ഞ സംഭവത്തെക്കുറിച്ച് സാബുവിനോട് ലാലേട്ടന്‍ ചോദിച്ചിരുന്നു. ബിഗ് ബോസിലെ എല്ലാവരുടെയും പ്രകടനം വിലയിരുത്തുന്ന സമയത്താണ് ലാലേട്ടന്‍ സാബുവിനോട് ഇക്കാര്യം ചോദിച്ചത്. ലാലേട്ടന്‍റെ ചോദ്യത്തിന് സാബു പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. "ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാറ്റിവെച്ചും മറന്നുമാണ് ബിഗ് ബോസിലേക്ക് എത്തിയതെന്ന് സാബു പറയുന്നു. ബിഗ് ബോmd ഹൗസിലെത്തിയപ്പോള്‍ ഇവിടെ പാലിക്കേണ്ട ചില മര്യാദകളും മറ്റു നിര്‍ദ്ദേശങ്ങളും എല്ലാം പാലിച്ചാണ് മുന്നോട്ടുപോവുന്നത്. അതേസമയം കുറച്ചുപേര്‍ അങ്ങനെയല്ലാ എന്ന് തോന്നിപ്പോയതുകൊണ്ടാണ് പേളിക്ക് നേരെ അത്തരമൊരു സംഭവമുണ്ടായതെന്നാണ് സാബു പറയുന്നത്.

അമിത സ്വാതന്ത്രം എടുത്തു
പേളിയുടെ അടുത്ത് അമിത സ്വാതന്ത്രം എടുത്തതും അത്തരമൊരു സംഭവത്തിന് കാരണമായി എന്നും സാബു പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളോട് ഇടപെടുന്ന രീതിയിലായിരുന്നു അന്ന് പേളിയോടും പെരുമാറിയത്.അതും തമാശ രൂപേണ. എന്നാല്‍ പേളിയെ അത് നന്നായി വേദനിപ്പിച്ചു. അതില്‍ എനിക്ക് വിഷമമുണ്ട്. അന്ന് തന്നെ സോറിയും പറഞ്ഞിരുന്നു. സാബു പറഞ്ഞു
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications