'വിവാഹം കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടില്ല, ബ്ലസ്ലി ഫാൻസ് കമന്റുകളിലൂടെ പരിഹസിച്ചു, 'ജാവോ' മനസിലായില്ല'; ഡെയ്സി

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡെയ്സി ഡേവിഡ്. അപ്രതീക്ഷിതമായി കഴിഞ്ഞ ആഴ്ചയാണ് ഡെയ്സി പുറത്തായത്. ഒരു മാസം പിന്നിട്ട നാലാം സീസണിൽ നിന്നും ഡെയ്സിക്ക് പുറമെ കഴിഞ്ഞ ആഴ്ച നവീൻ അറയ്ക്കലും പുറത്തായിരുന്നു.

ഡെയ്സി പുറത്തായത് വീട്ടിലുള്ള എല്ലാവർക്കും വലിയ ഷോക്കായിരുന്നു. കാരണം എല്ലാ വിഷയങ്ങളിലും ഇടപെടുകയും സംസാരിക്കുകയും നന്നായി മത്സരിക്കുകയും ചെയ്യുന്ന മത്സരാർഥിയായിരുന്നു ഡെയ്സി ഡേവിഡ്.

ഡെയ്സിക്ക് വീടിന് പുറത്ത് നിരവധി ആരാധകരുണ്ടെന്നാണ് മറ്റ് മത്സരാർഥികൾ കരുതിയിരുന്നത്. ഡെയ്സിയും നവീനും പുറത്തായതോടെയാണ് തങ്ങൾ വിചാരിക്കുന്നപ്പോലെയല്ല ജനങ്ങളിലേക്ക് കാര്യങ്ങൾ എത്തുന്നതെന്ന് മറ്റ് മത്സരാർഥികൾക്ക് മനസിലായി തുടങ്ങിയത്.

ഇനി വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികൾ മാത്രമാണ്. ഡെയ്സി പുറത്തായപ്പോൾ പറഞ്ഞ 'ജാവോ' ഡയലോഗിലൂടെ ഒരു ഹീറോ ഇമേജിലേക്ക് ബ്ലെസ്‍ലി മാറിയിരുന്നു. സോഷ്യൽമീഡിയ അടക്കം ബ്ലസ്ലിയെ ആഘോഷിച്ചിരുന്നു.

ഇപ്പോൾ ബി​ഗ് ബോസ് ഹൗസിലേയും പുറത്തെത്തിയതിന് ശേഷവുമുള്ള ജീവിതത്തെ കുറിച്ച് ഡെയ്സി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വിവാഹക്കാര്യം ഞാൻ മറച്ചുവെച്ചിട്ടില്ല

ഇന്ത്യാ ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് അഞ്ച് ആഴ്ച ബി​ഗ് ബോസിൽ താമസിച്ച അനുഭവം ഡെയ്സി വെളിപ്പെടുത്തിയത്. 'എന്റെ വിവാഹക്കാര്യം ഞാൻ മറച്ചുവെച്ചിട്ടില്ല. ഷോയുടെ ഭാഗമായി വ്യക്തി ജീവിതത്തെ കുറിച്ച് പറയുന്ന സമയത്ത് അപ്പോൾ ഇനി എന്നാണ് വിവാഹം എന്ന് അവിടെയുള്ള ആരോ ചോദിച്ചിരുന്നു.'

'ആ സമയത്ത് മറുപടിയായി എന്റെ വിവാഹം കഴിഞ്ഞതാണെന്നും ബെൻ എന്നാണ് ഭർത്താവിന്റെ പേരെന്നും ഞാൻ പറഞ്ഞിരുന്നു. അതിനെ കുറിച്ച് പറയാൻ താത്പര്യമില്ലെന്നും ഞാൻ വ്യക്തമാക്കിയിരുന്നു.'

പക്ഷെ പുറത്ത് വന്ന എപ്പിസോഡിൽ അത് കാണിച്ചിരുന്നില്ല. അതിനാലാണ് ഞാൻ വിവാഹം മറച്ചുവെച്ചുവെന്ന ചർച്ചകൾക്ക് കാരണമായത്. വിവാഹം എങ്ങിനെയാണ് ഒളിച്ച് ‍വെക്കുക. എന്റെ വെഡ്ഡിങ് വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായതാണ്.'

ബ്ലെസ്ലി പറഞ്ഞ ജാവോ

'ബ്ലെസ്ലി പറഞ്ഞത് ജാവോ എന്നാണെന്ന് മനസിലായിരുന്നില്ല. ആയിരുന്നുവെങ്കിൽ അപ്പോൾ തന്നെ അതിനുള്ള മറുപടി കൊടുത്തിട്ടെ വരുമായിരുന്നുള്ളൂ. ബ്ലെസ്ലിയോട് വ്യക്തിപരമായി വെറുപ്പ് ഒന്നും ഇല്ല.'

'അവിടെ നടക്കുന്നത് ഒരു ഗെയിമാണ്. അങ്ങനെ മാത്രമേ ഉൾ കൊണ്ടിട്ടുള്ളൂ. പക്ഷെ പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലി ഫാൻസിൽ നിന്നും ചില മോശമായ കമന്റുകൾ വരികയും അത് വേദനിപ്പിക്കുകയും ചെയ്തു.'

'ബ്ലെസ്ലിയുടെ വീട്ടുകാരെ മോശമായി പറയുകയായിരുന്നില്ല എന്റെ ഉദ്ദേശം. വ്യക്തിപരമായി എനിക്ക് എടീ... പോടീ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ടാണ് വീട്ടിലുള്ളവരെയും അങ്ങനെ തന്നെയാണോ വിളിക്കുന്നത് എന്ന് ചോദിച്ചത്.'

'എന്റെ അടിവസ്ത്രങ്ങൾ എല്ലാവരെയും വിളിച്ച് കാണിച്ച് റിവഞ്ച് ചെയ്തപ്പോഴാണ് അച്ഛനും അമ്മയും ഇതാണോ പഠിപ്പിച്ചത് എന്ന് ചോദിച്ചത്. അതിൽ കുറ്റബോധമില്ല.'

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
മികച്ച മത്സരാർഥി അഖിൽ

'ബിഗ്ഗ് ബോസ് ഹൗസിൽ ഏറ്റവും മികച്ച മത്സരാർത്ഥിയാണ് അഖിൽ. ടോപ് ഫൈവിൽ അല്ലെങ്കിൽ നമ്പർ വണ്ണിൽ തന്നെ വരേണ്ട ആളാണ്. പക്ഷെ അഖിലിന് പുറത്ത് സപ്പോർട്ട് കാണുന്നില്ല.'

'പകരം അതിനുള്ളിൽ ഡ്രാമ കളിക്കുന്ന റോബിൻ, ബ്ലെസ്ലി പോലുള്ളവർക്കാണ് കൂടുതൽ സപ്പോർട്ട്. അത് കണ്ടപ്പോൾ നിരാശ തോന്നി. ഫിലോമിനയുടെ കൊച്ചുമകളാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എൻട്രിയുടെ സമയത്ത് ലാൽ സാറാണ് അങ്ങിനെ പറഞ്ഞത്.'

'അപ്പോൾ ഞാൻ വളരെ അധികം ടെൻഷനിൽ ആയിരുന്നു. ആ പറഞ്ഞത് വ്യക്തമായി കേൾക്കാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥ. പിന്നീട് ബിഗ്ഗ് ബോസ് ഹൗസിൽ വച്ച് ലക്ഷ്മിപ്രിയ ചേച്ചിയോട് പറയുമ്പോൽ ഞാൻ കൃത്യമായി ആ ബന്ധം പറഞ്ഞിട്ടുണ്ട്. എന്റെ അമ്മയുടെ അച്ഛന്റെ സഹോദരിയാണ് ഫിലോമിന' ഡെയ്സി ഡേവിഡ് വിവരിച്ചു.

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X