ബിഗ്ബോസിനു മുന്നിൽ കൈ കൂപ്പി അപേക്ഷിച്ച് പേളി!! കാരണം അരിസ്റ്റോ സുരേഷ്, മൗനം പാലിച്ച് ബിഗ് ബോസ്
ഫൈനലിലേയ്ക്ക് അടുക്കും തോറും മത്സരാർഥികൾ മടുപ്പും വർധിച്ചു വരുകയാണ്.
Recommended Video

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാതരമാണ്. 100 ദിവസം 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 81ാം ദിവസത്തുലേയ്ക്ക് കടന്നിരിക്കുകയാണ്. ഇനി കേവലം 19 ദിനങ്ങൾ കൂടിയാണ് മത്സരർഥികൾ ബിഗ്ബോസ് ഹൗസിൽ ഉണ്ടാകുക. സമൂഹവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടിൽ 81 ദിവസങ്ങൾ കഴിയുക എന്നത് ഏറെ ബുദ്ധിമുട്ടുളള സംഗതിയാണ്.

ഫൈനലിലേയ്ക്ക് അടുക്കും തോറും മത്സരാർഥികൾ മടുപ്പും വർധിച്ചു വരുകയാണ്. ഇത് പല ആവർത്തിയായി അംഗങ്ങൾ തുറന്ന് പറഞ്ഞിട്ടുമുണ്ടും. ആദ്യമൊക്കെ അഡ്ജറ്റ് ചെയ്ത ജീവിതു വെങ്കിലും ഇപ്പോൾ മടിപ്പ് വർധിച്ചു വരുകയാണ്. ഇവരുടെ മടുപ്പ് മാറ്റാനുളള രസകരമായ ടാസ്ക്കുകളാണ് ബിഗ്ബോസ് നൽകുന്നത്. എന്നാൽ ഇപ്പോൾ ഒട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. അത് മത്സരാർഥികളുടെ പെരുമാറ്റത്തിൽ നിന്ന് തന്നെ വ്യക്തവുമാണ്.
ഇപ്പോഴിത ബിഗ് ബോസിനു മുന്നിൽ ആവശ്യവുമായി പേളി മാണി രംഗത്തെത്തിയിട്ടുണ്ട്. വിനോദോപാധികൾ ഇല്ലാത്തതു കൊണ്ട് മടിപ്പ് കൂടുന്നു എന്നാണ് പേളി ബിഗ്ബോസിനോട് പറഞ്ഞത്. ഇതിനായി തങ്ങളെ എല്ലാവരെും കൂടി ഒരു സിനിമയ്ക്ക് കൊണ്ടുപോകാമോ എന്നായിരുന്നു ബിഗ് ബോസിനോടുള്ള പേളി മാണിയുടെ ആവശ്യം. അരിസ്റ്റോ സുരേഷിനെ മുന്‍നിര്‍ത്തിയായിരുന്നു പേളി ആവശ്യം ഉന്നയിച്ചത്. ദിവസം ഒരു സിനിമ വച്ച് കാണുന്ന ആളായിരുന്നു സുരേഷ് എന്നും ഇപ്പോള്‍ 81 ദിവസങ്ങളായി അദ്ദേഹം ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും പേളി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു. ഒപ്പം തങ്ങളെയും ഒരു സിനിമ കാണാന്‍ കൊണ്ടുപോകാമോ എന്നും പേളി ചോദിക്കുന്നുണ്ട്. . എന്നാല്‍ മൗനമായിരുന്നു ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് ലഭിച്ച മറുപടി


Click it and Unblock the Notifications