ബിഗ് ബോസിനെതിരെ അടപടലം ട്രോളുകൾ!! നിർത്തിക്കൂടെ എന്ന് സോഷ്യൽ മീഡിയ, ലാലേട്ടന്റെ മറുപടി ഇങ്ങനെ
16 മത്സരാർഥികളുമായി ജൂൺ 24 നാണ് ഷോ ആരംഭിച്ചത്. പരിപാടി തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വിമർശനങ്ങളും തല പൊക്കി തുടങ്ങിയിരുന്നു.
ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ബിഗ്ബോസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന കുറിച്ച് നല്ലതും മോശവുമായ കമന്റുകളാണ് ലഭിക്കുന്നത്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിൽ മികച്ച വിജയം നേടിയ ബിഗ് ബോസ് ഇപ്പോൾ മലയാളത്തിലും ആരംഭിച്ചിരുന്നു. മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഷോ അവതരിപ്പിക്കുന്നത്.
16 മത്സരാർഥികളുമായി ജൂൺ 24 നാണ് ഷോ ആരംഭിച്ചത്. പരിപാടി തുടങ്ങി ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വിമർശനങ്ങളും തല പൊക്കി തുടങ്ങിയിരുന്നു. ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ ബിഗ് ബോസിനെ തങ്ങളുടെ സ്വീകരണ മുറിയിലേയ്ക്ക് സ്വീകരിച്ചത്. എന്നാൽ അത് വളരെ വേഗം തന്നെ അവസാനിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന റിയാക്ഷൻ. സോഷ്യൽ മീഡിയയിൽ നിന്നുള്ള പ്രതികരണത്തെ കുറിച്ച് ലാലേട്ടൻ പറഞ്ഞത് ഏറെ രസകരമായിരുന്നു. അദ്ദേഹം പറഞ്ഞത് കാണാം.

ട്രോളുകൾ
ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ ബിഗ് ബോസിനു വേണ്ടി കാത്തിരുന്നത്. സസ്പെൻസും ട്വിസ്റ്റുമായിട്ടായിരുന്നു ഷോ ആരംഭിച്ചത്. എന്നാൽ പരിപാടി തുടങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ പ്രേക്ഷകർ വിമർശനം ഉയർത്തിയിരുന്നു. ഫേസ്ബുക്കിലും മറ്റും നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം പേരും ഷോയ്ക്ക് എതിരാണ്. പേസിറ്റീവായിട്ടുളള കമന്റിനെക്കാൾ കൂടുതൽ വിമർശനങ്ങളാണ് ബിഗ്ബോസിനെ തേടിയെത്തുന്നത്.

പ്രശ്നം മത്സരാർഥികൾ
ബിഗ് ബോസ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ഷോയ്ക്കെതിരെ ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഇവരുടെ പ്രശ്നം മത്സരാർഥികളയിരുന്നു. ചിലരുടെ പേര് എടുത്തു പറഞ്ഞ് വിമർശിക്കുകയും ചെയ്തിരുന്നു. ഇവർ ഷോയെ മേശമാക്കുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് കമന്റുകൾ ഉയർന്നിരുന്നു. കൂടാതെ ഇവരെ ഒഴിവാക്കണമെന്നും പറഞ്ഞിരുന്നു

റേറ്റിങ്ങിൽ താഴെ
മറ്റ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് വൻ വിജയമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ലഭിക്കുന്നത്. എന്നാൽ മലയളത്തിൽ വിചാരിച്ചതു പോലെയുള്ള പ്രകടനം കാഴ്ചവെയ്ക്കാൻ ഷോയ്ക്ക് കഴിഞ്ഞില്ല. പരിപാടി തുടങ്ങി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴുള്ള അവസ്ഥയാണിത്. മറ്റു ഭാഷകളിൽ രണ്ടും മൂന്നും സീസണുകളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ലൈംഗികതയില്ല
സംസ്കാരത്തിന് ചേരാത്ത ഷോ എന്നാണ് മറ്റുഭാഷകളിലെ ബിഗ് ബോസിനെ അറിയപ്പെടുന്നത്. ലൈംഗികത, അതു പോലെ സംസ്കാരത്തിനു ചേരാത്ത പലകാര്യങ്ങളുമാണ് ഷോയിൽ നടക്കുന്നു എന്നുള്ള വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഘടകങ്ങളൊന്നും ബിഗ് ബോസ് മലയാളത്തിൽ ഇല്ല. വഴക്കൂം അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നു എന്നതിലപ്പുറം മത്സരാർഥികളിൽ തമ്മിൽ വളരെ മികച്ച ബന്ധമാണ് പുലർത്തുന്നത്.

ഇതെല്ലാം കാണുന്നുണ്ട്
സോഷ്യൽ മീഡിയയിലെ ആഘോഷങ്ങളും, ട്രോളുകളും, സംശയങ്ങളും എല്ലാം ഞാൻ കാണുന്നുണ്ടെന്നും ലാലേട്ടൻ പ്രതികരിച്ചു. വരും ദിവസങ്ങളിൽ ബിഗ്ബേസ് ഹൗസിൽ വിസ്മയകരമായി പുതിയ സംഭവികാസങ്ങൾ ഉണ്ടാകാം. അതൊക്കെ കാത്തിരുന്നു തന്നെ കാണാമെന്നും അദ്ദഹം പറഞ്ഞു.


Click it and Unblock the Notifications