»   »  അഞ്ജലിയുടെ സെക്സ് പരാമർശം പാരയായി, ഭൂതകാലം മറക്കരുത്, സൂര്യയുടെ ഉഗ്രൻ മറുപടി...

അഞ്ജലിയുടെ സെക്സ് പരാമർശം പാരയായി, ഭൂതകാലം മറക്കരുത്, സൂര്യയുടെ ഉഗ്രൻ മറുപടി...

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  അഞ്ജലിയുടെ സെക്സ് പരാമർശം പണിയായി | filmibeat Malayalam

  തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വെള്ളം ചേർക്കാതെ തുറന്നടിക്കാൻ ബിഗ് ബോസ് റിയാലിറ്റി ഷോ വേദിയൊരുക്കുന്നുണ്ട്. തിരക്കഥയോ എഡിറ്റിങ്ങോ അതു പോലുള്ള ഒരു ഇടപെടലും റിയാലിറ്റി ഷോ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. അതിനാൽ തന്നെ മത്സരാർഥികൾക്ക് അവരുടെ അഭിപ്രായം തുറന്നു പറയാൻ സാധിക്കും. ബിഗ് ബോസ് റിയാലിറ്റി ഷോ ഇതുവരെ തുടർന്ന് വന്നിരുന്ന വഴികളിൽ നിന്ന് വ്യത്യസ്ത രീതിയിലാണ് സഞ്ചരിക്കുന്നത്. അതിനുള്ള ഒരു ഉദാഹരണമാണ് ട്രാൻസ് വുമൺ അഞ്ജലി അമീർ.

  മഞ്ജുഷയ്ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു! തന്നോടു അത് തുറന്ന് പറഞ്ഞിരുന്നു, ആർഎൽവിയുടെ വെളിപ്പെടുത്തൽ

  ബിഗ് ബോസിലേയ്ക്കുളള ഇവരുടെ വരവ് ഒരു മാറ്റത്തിന്റെ മുഖം തന്നെയാണ്. അഞ്ജലി തുടക്കത്തിൽ പറഞ്ഞതു പോലെ ഇവർ എന്താണെന്നും അവരുടെ ദിനചര്യകൾ എങ്ങനെയാണെന്നും ജനങ്ങളെ അറി.യിക്കാനുള്ള ഒരു വേദി കൂടിയാണിത്. എന്നാൽ ഇപ്പോൾ ബിഗ് ബോസിൽ അഞ്ജലി നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്.

  ബിഗ് ബോസിലെ കഥാപ്രസംഗം പൊളിച്ചു!! അനൂപിന്റെ കഥയിൽ താരമായത് അർച്ചന, ട്വിസ്റ്റ് പേളിയും ശ്രീനിയും

  സെക്സ് വർക്കിനെ പ്രോത്സാഹിപ്പിക്കില്ല

  അഞ്ജലി ബിഗ്ബോസിൽ വന്ന ദിവസം തന്നെ നടന്ന ഒരു ചർച്ചക്കിടയിലാണ് ട്രാൻസ് സമൂഹത്തിനിടയിൽ നടക്കുന്ന സെക്സ് വർക്കിനെതിരെ അഭിപ്രായം പറഞ്ഞത്. രഞ്ജിനി, ദിയ സന, സാബു, അനൂപ് ചന്ദ്രൻ എന്നിവർ ഈ ചർച്ചയുടെ ഭാഗമായിരുന്നു. സാബു ഉന്നയിച്ച ചില ചോദ്യങ്ങളുടെ ഭാഗമായിട്ടായിരുന്നു അഞ്ജലി ഇതിനെ കുറിച്ച് സംസാരിച്ചത്. എന്നാൽ അന്ന് ഈ ചർച്ച ബിഗ്ബോസ് ഹൗസിൽ തന്നെ വലിയ വിവാദങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു.

  പണമുണ്ടാക്കാൻ വേണ്ടി

  രാവിലെ പുരുഷനായും രാത്രിയാകുമ്പോൾ സ്ത്രീയായും മാറി പണമുണ്ടക്കാൻ ശ്രമിക്കുന്ന ഈ രീതി തനിയ്ക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് അന്ന് അഞ്ജലി പറഞ്ഞിരുന്നു. പണത്തിനോട് ആഗ്രഹമുള്ളവരാണ് ഇങ്ങനെ പോകുന്നതെന്നും അഞ്ജലി പറഞ്ഞിരുന്നു. താൻ ഇതൊരിക്കലും അംഗീകരിക്കില്ലെന്നും ഒരു ദിവസം ഒരാൾക്ക് കഴിയാൻ 100 രൂപമതിയെന്നും അഞ്ജലി പറഞ്ഞു. ഈ വിഷയത്തിൽ ദിയ സനയും അഞ്ജലിയും തമ്മിൽ ചെറിയ രീതിയിലുളള വാക് വാദം നടക്കുകയും. ചെയ്തിരുന്നു.

  അഞ്ജലിയുടെ നിലപാടിനോട് പുച്ഛം

  അഞ്ജലിയുടെ ഈ നിലപാടിനോട് പുച്ഛം മാത്രമാണെന്ന് ട്രാൻസ് ജെൻഡർ സൂര്യ ഇഷാൻ. സർജറി കഴിഞ്ഞ് ഫിലിം സ്റ്റാറായ ശേഷമാണ് അഞ്ജലിയ്ക്ക് പ്രവിലേജുകൾ ലഭിച്ചതെന്നും. അതിനു മുൻപ് നിങ്ങൾ എങ്ങനെയായിരുന്നു എന്ന് ഓർക്കണമെന്നും സൂര്യ പറഞ്ഞു. ട്രാൻസ് ജെൻഡർ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതും സമൂഹത്തിൽ അവരിൽ തെറ്റിധാരണ പരത്തുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു അഞ്ജലിയുടേതെന്നും സൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

  പലരുടേയും തുടക്കം സെക്സ് വർക്കിലൂടെ

  അഞ്ജലി ഭൂതകാലം ഓർക്കണമെന്നും വന്ന വഴി ഒരിക്കലും മറക്കരുതെന്നും സൂര്യ പറഞ്ഞു. നിങ്ങൾ ഈ അനുഭവിക്കുന്ന പ്രിവിലേജുകൾക്ക് ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടേയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു. സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാറായപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജുകൾ അവർക്ക് ഉണ്ടായത്. അതിനും മുൻപ് എങ്ങനെയായിരുന്നുവെന്ന് സ്വയം ചിന്തിച്ചു നോക്കണമെന്നും സൂര്യ പറഞ്ഞു.

  സെക്സിനെ പ്രമോട്ട് ചെയ്യില്ല

  താൻ ഒരിക്കലും സെക്സ് വർക്കിനെ പ്രേമോട്ട് ചെയ്യില്ല. മറിച്ച്. ഫേക്ക് ട്രാൻസ് ജെൻഡേഴ്സ് സെക്സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്നു പറഞ്ഞ നിങ്ങളുടെ നിലപാടിനോടാണ് പുച്ഛമെന്നും സൂര്യ പറഞ്ഞു. നിങ്ങൾ തിരികെ ഈ കമ്മ്യൂണിറ്റിയിലേയ്ക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കണം. കൂടാതെ ട്രാൻസ് ജെൻഡർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലിയുടെ നിലപാടിൽ മറ്റം വേണമെന്നും സൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

  ദിയ സന സോഷ്യൽ ആക്ടിവിസ്റ്റാണ്

  ദിയ സന ഒരു ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റല്ല. അവർ ഒരു സോഷ്യൽ ആക്ടിവിസ്റ്റാണ്. അവർ എൽജിബിടിഐക്യൂ( lgbtiq), ദളിതർ, സ്ത്രീകൾ തുടങ്ങിയ വിഭാഗത്തിനും വേണ്ടി പ്രവർത്തിക്കുന്നവരാണ്. അത് മനസിലക്കാനുള്ള വിവരം അഞ്ജലിയ്ക്ക് ഇല്ലാതെ പോയി. മണ്ടത്തരം പറയുമ്പോൾ ദിയ സന അത് കറക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിനോട് പുച്ഛം കാണിക്കുന്ന നിങ്ങളോടാണ് എനിയ്ക്ക് പുച്ഛമെന്നും സൂര്യ പറഞ്ഞു.

  English summary
  biggboss reality show anjali ameer sex contraversal statement reply surya ishaan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more