ബിഗ്ബോസിൽ നടക്കുന്നതെന്ത്!! മത്സരാർഥികൾ തുറന്ന് പറയുന്നു, ലാലേട്ടന്റെ ബിഗ്ബോസ് സ്ക്രിപ്റ്റഡ്?

മറ്റുള്ള ഭാഷയിലെ ബിഗ് ബോസ് ഷോ കണ്ടപ്പോൾ സ്ക്രിപ്റ്റട്ട് ആണോ എന്ന് സംശയമുണ്ടായിരുന്നു

16 മത്സരാർഥികളുമായി ജൂൺ 24 ന് വളറെ ആർഭാടത്തോടെ ആരംഭിച്ച റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളി പ്രേക്ഷകർക്ക് അത്ര പരിചയം ഉണ്ടാകില്ല. കാരണം ഇത്തരത്തിലുള്ള റിയൽ ലൈഫുമായി ബന്ധപ്പെട്ടുള്ള ഷോകൾ മലയാളത്തിൽ കുറവാണ്. അതു കൊണ്ട് തന്നെ ബിഗ്ബോസിനെ കുറിച്ച് നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസുകളിൽ ഉയരുന്നുണ്ട്.

ബിഗ്ബോസിന്റെ മലയാളം പതിപ്പിനെ കുറിച്ചുളള പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ പ്രേക്ഷകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സമാനമായ ഷോയിൽ നിന്നുണ്ടായ ദുരനുഭവമാണ് പ്രേക്ഷകരെ ഇങ്ങനെ ചിന്തിപ്പിച്ചത്. എന്നാൽ ഷോ ആരംഭിച്ചതോടെ പ്രേക്ഷകരുടെ ചിന്തയ്ക്ക് മാറ്റം വന്നിട്ടുണ്ട്. മലയാളം ബിഗ് ബോസ് അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. ഈ സമയം പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി ബിഗ്ബോസ് അംഗങ്ങൾ തന്നെ രംഗത്തെത്തുകയാണ്. ഷോയെ കുറിച്ചും ബിഗ്ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ചും ഇവർ തുറന്ന് പറയുകയാണ്.

 അഭിനയിക്കുകയാണോ

അഭിനയിക്കുകയാണോ

മലയാളം ബിഗ്ബോസ് ഹൗസിലെ ഭൂരിഭാഗം പേരും അഭിനേതാക്കളാണ്. ഇവരുടെ അഭിനയം ഓൺസ്ക്രീനിൽ കണ്ട് കയ്യടിച്ചതുമാണ്. ഇതാണ് ഒരു പക്ഷെ പ്രേക്ഷകരിൽ സംശയം ജനിപ്പിക്കാൻ കാരണം. ബിഗ് ബോസ് ഹൗസിൽ ഒരേ ദിവസവും നടക്കുന്നത് ഒരു സീരിയലിനെ വെല്ലുന്ന സംഭവ വികാസങ്ങളാണ്. വേഗം വഴക്കുണ്ടാകും പെട്ടെന്ന് തന്നെ ഒന്നാകുകയും ചെയ്യും. ഇതു കാണുന്ന പ്രേക്ഷകർക്ക് തോന്നും ബിഗ് ബോസ് തിരക്കഥയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതെന്ന്. മത്സരാർഥികൾ കാണിക്കുന്നത് അഭിനയമാണോ എന്നൊക്കെ. ആദ്യ മുതൽ തന്നെ ലാലേട്ടൻ അല്ലയെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രേക്ഷകർക്കിടയിലെ സംശയം കൂടുകയാണ്. അതു കൊണ്ട് ഇത്തവണ മത്സരാർഥികൾ തന്നെ അത് തുറന്ന് പറയുകയാണ്.

അഭിനയം

അഭിനയം

ആദ്യ ചാൻസ് സുരേഷിനായിരുന്നു. ബിഗ്ബോസ് ഹൗസിൽ അഭിനയിക്കുകയാണോ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. അല്ലായെന്ന് തന്നെ സുരേഷ് പറ‍ഞ്ഞു. ഇവിടെ ആരും അഭിനയിക്കുകയല്ലെന്ന് സുരേഷ് പറഞ്ഞു. ബിഗ് ബോസ് ഹൗസിൽ ഹിമയും സാബുവുമായി നടന്ന വഴക്കിനെ ഇതിനോടൊപ്പം പരാമർശിച്ചുകൊണ്ടായിരുന്നു സുരേഷിന്റെ മറുപടി.

സംശയമുണ്ടായിരുന്നു

സംശയമുണ്ടായിരുന്നു

മറ്റുള്ള ഭാഷയിലെ ബിഗ് ബോസ് ഷോ കണ്ടപ്പോൾ സ്ക്രിപ്റ്റട്ട് ആണോ എന്ന് സംശയമുണ്ടായിരുന്നു എന്ന് ബഷീർ പറഞ്ഞു. എന്നാൽ ഇവിടെ എത്തിയപ്പോൾ ആ സംശയം മാറി. ബിഗ് ബോസ് ഹൗസിലേയ്ക്ക് വരുന്നതിനും തൊട്ട് മുൻപ് പുറത്തുള്ള അവിടെ ചെറിയ രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ അത്തരം ഒരു ഇടപെടലുകളും ഇവിടെയില്ലയെന്നും ബഷീർ കൂട്ടിച്ചേർത്തു.

സാഹചര്യത്തിൽ എത്തുമ്പോൾ എല്ലാം മാറും

സാഹചര്യത്തിൽ എത്തുമ്പോൾ എല്ലാം മാറും

ബഷീറിന്റെ വാക്കിനെ പിന്തുണച്ചായിരുന്നു സാബുവും സംസാരിച്ചത്. താൻ വർഷങ്ങളായി ടെലിവിഷനിൽ ഷോ അവതരിപ്പിക്കുന്ന വ്യക്തിയാണ്. അതിനാൽ തന്നെ ചെറിയ രീതിയിലുളള ഇടപെടലുകൾ താനും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇവിടെ അങ്ങനെയുള്ള ഒരു സംഭവവുമില്ല. നർമ്മ രൂപത്തിലായിരുന്നു സാബു മറുപടി നൽകിയത്. അരിപ്പൊടി ചോദിച്ചിട്ട് തരാത്ത ബിഗ്ബോസാണ് തിരക്കഥ നൽകുന്നത്. ഇതുപോലൊരു സാഹചര്യത്തിൽ വരുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിതെന്നും. തന്റെ ല്വഭാവത്തിലെ മാറ്റം എങ്ങനെയാണെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. കൂടാതെ പുറത്തിറങ്ങുമ്പോൾ എന്താണ് ഇനി ഉണ്ടാകുന്നതെന്നും തനിയ്ക്ക് തീർച്ചയില്ലെന്നും സാബു കൂട്ടിച്ചേർത്തു.

സ്വന്തം പേര് ചീത്തയാക്കില്ല

സ്വന്തം പേര് ചീത്തയാക്കില്ല

എന്തിന്റെ പേരിലായാലും ആരും സ്വന്തം പേര് ചീത്തയാക്കാൻ ആഗ്രഹിക്കില്ലെന്ന് ശ്രീനീഷ് പറഞ്ഞു.സാബു പറഞ്ഞതുപോലെ ഇവിടെ നടക്കുന്ന പലകാര്യങ്ങളും സംഭവിച്ചു പോകുന്നതാണെന്ന് ശ്രീനീഷ് പറഞ്ഞു. ഭൂരിഭാഗം പേരും ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്.

ഷിയാസിന് അവിടേയും ഭക്ഷണം

ഷിയാസിന് അവിടേയും ഭക്ഷണം

ബിഗ്ബോസ് ഹൗസിനെ കുറിച്ചു ചോദിച്ചപ്പോഴും ഭക്ഷണവുമായി ബന്ധപ്പെടുത്തിയാണ് ഷിയാസ് സംസാരിച്ചത്. എന്ത് തന്നാലും ബിഗ്ബോസ് ഹൗസിലേയ്ക്ക് താൻ പോകില്ലെന്ന് ഷിയാസ് ആരോടെങ്കിലും പറഞ്ഞിരുന്നോ എന്ന് മോഹൻലാൽ ചോദിച്ചു. എന്നാൽ ഇല്ലെന്നായിരുന്നു ഷിയാസിന്റെ മറുപടി. എന്നെ കുറിച്ച മറ്റൊരാളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും ഷിയാസ് കൂട്ടിച്ചേർത്തു. പിന്നീട് ലാലേട്ടന്റെ ചോദ്യത്തിലേയ്ക്ക് വരുകയായിരുന്നു. ഇവിടെ വരുന്നതിനും മുൻപ് നല്ല ആഹാരം കിട്ടുമെന്നാണ് വിചാരിച്ചതെന്നും ഷിയാസ് പറഞ്ഞു.

ഹിമയോട് ചൂടായി

ഹിമയോട് ചൂടായി

രണ്ടാമതും അകത്ത് നിന്ന് പുറത്തു വന്ന ആളാണ് താനെന്ന് ഹിമ പറഞ്ഞു. എന്നാൽ ഹിമ തനിയ്ക്ക് തന്ന വാക്ക് തെറ്റിച്ചുവെന്നും ലലേട്ടൻ പറഞ്ഞു. പുറത്തു നടക്കുന്ന കാര്യം ഇവിടെ വന്ന പറയരുതെന്ന് ഹിമയോട പറ‍ഞ്ഞിരുന്നതാണ്. എന്നൽ അത് ഹിമ പാലിച്ചില്ല. തനിയ്ക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോകുന്നുണ്ടെന്നും. അതുകൊണ്ടാണ് തന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുളള ഒരു തെറ്റ് സംഭവിച്ചതെന്നും ഹിമ പറഞ്ഞു. ഹിമ ചെയ്തത് ബിഗ്ബോസ് നിയമങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചതെന്ന് ലാലേട്ടൻ കൂട്ടിച്ചേർത്തു.

 ഇവിടെ നടക്കുന്നത്

ഇവിടെ നടക്കുന്നത്

ഇവിടെ എന്താണ് നടക്കുന്നതെന്നും ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്നും തങ്ങൾക്ക് മാത്രമേ അറിയുകയുളളൂ എന്ന് അർച്ചന പറഞ്ഞു. അങ്ങനെയുള്ള ഒരു അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. ബിഗ്ബോസാ ഹൗസിൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പോലും തെറ്റാണോ ശരിയാണോ എന്ന് പറഞ്ഞു തരാൻ പോലും ആരുമില്ലെന്ന് പേളി പറഞ്ഞു. എന്നാൽ പേളിയാണോ സ്ക്രിപ്റ്റിൽ കളിയ്ക്കുന്നതെന്നാണ് പുറത്തുളള എല്ലാവരും ചോദിക്കുന്നതെന്നും മേഹൻലാൽ പറഞ്ഞു. ബിഗ്ബോസ് സ്ക്രിപ്റ്റ് അല്ലെന്ന് അതിഥിയും കൂട്ടിച്ചേർത്തു‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X