പുതിയ തുടക്കവുമായി വീണ നായർ, കട്ടക്ക് കൂടെ നിൽക്കണേ എന്ന് താരം...
മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വീണ നായർ. മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേയ്ക്ക് ചുവട് വെച്ച താരം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെയായിരുന്നു കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. മിനിസ്ക്രീനിൽ കണ്ട വീണയെ ആയിരുന്നില്ല ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കണ്ടത് താരത്തെ കൂടുതൽ അറിയാനും മനസിലാക്കാനും ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നു. സീസൺ 2 ലെ ശക്തയായ മത്സർഥിയായിരുന്നു വീണ നായർ.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് വന്നതിന് ശേഷം വീണ കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമാകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ആക്ടീവാണ് താരം. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ പഴയ ഓർമകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിത മറ്റൊരു പുതിയ സംരംഭവുമായി വീണ എത്തിയിരിക്കുകയാണ്.
സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങുകയാണ് താരം സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നാണ് ആ ദിവസം.കട്ടക്ക് കൂടെ കാണണേയെന്നും ദയവായി എല്ലാവരും പിന്തുണയ്ക്കണമെന്നും പടച്ചോനെ കാത്തോളീ... എന്നും വീണ കുറിച്ചിട്ടുണ്ട്. യുഎഇ സമയം അഞ്ചിനും ഇന്ത്യൻ സമയം 6.30 നുമാണ് പുതിയ യൂട്യൂബ് ചാനലിന്റെ ലോഞ്ച്. ഭർത്താവിനോടൊപ്പം ദുബായിലാണ് വീണ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബോസ് താരങ്ങളും സിനിമ സീരിയൽ താരങ്ങളും ആരാധകരും വീണയ്ക്ക് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമ താരം മുന്ന വീണയ്ക്ക് ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് വീണയുടെ പോസ്റ്റിന് ആശ്ലീല കമന്റിട്ട ആളിന് ചുട്ട മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഇയാൾക്കെതിരെ പോലീസിൽ പരാതിയും താരം നൽകിയിട്ടുണ്ട്. വീണയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും പിന്നീട് താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications