ബിഗ്ബോസ് സീസൺ 1 ന് തിരശീല വീഴാൻ മണിക്കൂറുകൾ മാത്രം!! സീസൺ 2 നെ കുറിച്ച് അണിയറ പ്രവർത്തകർ

പ്രേക്ഷകർക്ക് അറിയേണ്ടത് ബിഗ്ബോസ് സീസൺ 2 നെ കുറിച്ചാണ്.

Recommended Video

ഇതിലും വലിയ താരങ്ങളുമായി ബിഗ്‌ബോസ് 2 വരുന്നു

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് സീസൺ 1 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ജൂൺ 24 ന് ആഘോഷപൂർവ്വം ആരംഭിച്ച ഷോ ഇപ്പോൾ 100 ദിവസം പിന്നിട്ട് തിരശീല വീഴാൻ പോകുകയാണ്. ഏറെ ആശയ കുഴപ്പങ്ങളോടെ ആരംഭിച്ച ബിഗ് ബോസ് തുടക്കത്തിൽ ഏറെ വിവാദങ്ങളും വ്യാജ പ്രചരണങ്ങളും വേട്ടയാടിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് അൽപ്പായുസ് മാത്രമായിരുന്നു.

ലാലേട്ടൻ പറയുന്നത് പോലെ ബിഗ്ബോസിന്റെ രസതന്ത്രം മനസ്സിലാക്കിയതോടുകൂടി പ്രേക്ഷകരുടെ സ്വീകരണ മുറിയിലെ സ്ഥിരം അംഗമായി മാറുകയായിരുന്നു. ബിഗ്ബോസ് ഷോയിൽ പ്രേക്ഷകർക്ക് പ്രധാനസ്ഥാനമുണ്ട്. ഷോയെ നിയന്ത്രിക്കുന്നത് ഒരു തരത്തിൽ പ്രേക്ഷകർ തന്നെയായിരുന്നു. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും പ്രേക്ഷകർക്ക് നേരിട്ട് തന്നെ അറിയിക്കാമായിരുന്നു. പ്രേക്ഷക നിർദ്ദേശങ്ങൾ ഷോയിൽ ലാലേട്ടൻ കൃത്യമായി തന്നെ പിന്തുടരുന്നുമുണ്ടായിരുന്നു. ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് ബിഗ്ബോസ് സീസൺ 2 നെ കുറിച്ചാണ്. ഷോ അണിയറ പ്രവർത്തകർ തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്.ഏഷ്യനെറ്റ് ഓൺലൈനോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

 ബിഗ്ബോസ് സീസൺ 2 ഉടൻ

ബിഗ്ബോസ് സീസൺ 2 ഉടൻ

ബിഗ് ബോസ് സീസൺ 1 അതിന്റെ അവസാന മണിക്കൂറുകളിലേയ്ക്ക് നീങ്ങുകയാണ്. വിജയി ആരാണെന്ന് അറിയാൻ വളരെ കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയാകും. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ ചോദിക്കുന്ന ത് ബിഗ്ബേസ് സീസൺ 2 നെ കുറിച്ചാണ്. ബിഗ്ബോസ് ഇനി മടങ്ങി വരുമോ, എപ്പോഴാണ് ഷോ എന്നുമുളള നിരവധി സംശയങ്ങളാണ്
പ്രേക്ഷകരപടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇതിനുള്ള മറുപടി ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ്.

രണ്ടാംഭാഗം 2019 ൽ

രണ്ടാംഭാഗം 2019 ൽ

ബിഗ് ബോസ് സീസൺ 2 ഉണ്ടാകുമെന്നത് 100ശതമാനം ഉറപ്പാണ്. എല്ലാവരും സീസൺ 2 നെ കുറിച്ചുളള നിരവധി ചോദ്യങ്ങളാണ് ചോദിക്കുന്നത്. ബിഗ്ബോസ് സീസൺ 2 തീർച്ചയായും ഉണ്ടാകുമെന്നും അത് 2019 ലാകും മിനിസ്ക്രീനിൽ എത്തുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഷോയുടെ സംപ്രേക്ഷണ തീയതിയെ കുറിച്ച് കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്നാലും 2019 ആദ്യം പകുതിയിലോ അല്ലെങ്കിൽ അവസാനത്തോടു കൂടിയോ ഉണ്ടാകുമെന്ന് രഘുരാമചന്ദ്രൻ പറഞ്ഞു.

 ബിഗ്ബോസിനു ലഭിച്ച സ്വീകാര്യത

ബിഗ്ബോസിനു ലഭിച്ച സ്വീകാര്യത

ബിഗ്ബോസ് ഷോ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരുപാട് വ്യാജ പ്രചരണങ്ങൾ ഷോയെ തേടിയെത്തിരുന്നു. തുടത്തിൽ ഷോ നിർത്തലാക്കണമെന്നുള്ള കമന്റെുകളായിരുന്നു അധികവും ഉയർന്ന് വന്നത്. എന്നാൽ പിന്നീട് ദിവസങ്ങൾ കഴിയുമ്പോൾ ബിഗ്ബോസിന്റെ മുഖം തന്നെ മാറകയായിരുന്നു. ഷോയുടെ പാറ്റേണും രീതിയും മനസ്സിലാക്കിയ പ്രേക്ഷകർ ബിഗ്ബോസിനെ തങ്ങളുടെ സ്വീകരണ മുറിയിൽ സ്ഥിരസ്ഥാനം കൊടുക്കുകയായിരുന്നു. ഇപ്പോൾ സീസൺ 2 നെ കുറിച്ച് ഉയരുന്ന ചേദ്യങ്ങൾ ആദ്യംഭാഗത്തിന്റെ വിജയമാണ്.

എന്തായിരുന്നു ബിഗ്ബോസ്

എന്തായിരുന്നു ബിഗ്ബോസ്

സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 16 പേരായിരുന്നു ഷോയിൽ പങ്കെടുക്കാൻ എത്തിയത്. സെലിബ്രിറ്റികൾ ഉൾപ്പെടെ സമൂഹിക പ്രവർത്തകരും, വ്യാവസായികൾ വരെ ഈ ഷോയുടെ ഭാഗമായിരുന്നു. സോഷ്യൽ മീഡിയയയിലും സമൂഹത്തിലും വളരെ ലൈവായി നിൽക്കുന്നവരെ ഒരു വീട്ടിൽ കൊണ്ടു വന്നാൽ എന്ത് സംഭവിക്കും. പൊതു സമൂഹവുമായി യാതെരുബന്ധവുമില്ലാതിരുന്നാലോ. ഇതായിരുന്നു ബിഗ് ബോസ്. ഇവരുടെ പെരുമാറ്റരീതിയും, ഒരു സാഹചര്യത്തിനോട് എങ്ങനെ പെരുത്തപ്പെട്ട് ജീവിക്കും എന്നതാണ് ബിഗ്ബോസ് റിയാലിറ്റി ഷോ കാണിച്ചു തന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X