നിറഞ്ഞു കലങ്ങിയ കണ്ണുകളുമായി ശ്വേത!! ബിഗ് ബോസ് നൽകിയത് കഠിനമായ ചുമതല, വീഡിയോ കാണൂ
ഇന്നത്തെ ബിഗ് ബോസിലെ എലിമിനേഷൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് നോക്കുന്നത്.
ശനി,ഞായർ ദിനങ്ങൾ ബിഗ് ബോസ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ്. ഈ രണ്ടു ദിവസങ്ങളിലായിട്ടാണ് എലിമനിനേഷൻ നടക്കുന്നത്. ബിഗ് ബോസ് ഹൗസ് വീണ്ടും മറ്റൊരു എലിമിനേഷനു വേദിയാകുകയാണ്. 16 മത്സരാർഥികളുമായി ആരംഭിച്ച ഷോ ഇപ്പോൾ 14 പേരിൽ നിൽക്കികയാണ്. ഇവരിൽ നിന്ന് എത്ര പേർ പുറത്തു പോകുമെന്ന് കണ്ടു തന്നെ അറിയാം.

ഇന്നത്തെ ബിഗ് ബോസിലെ എലിമിനേഷൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് നോക്കുന്നത്. കാരണം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഇന്നത്തെ എലിമിനേഷന്റെ ഭാഗമാകുന്നുണ്ട്. പേളി മാണി, അനൂപ് ചന്ദ്രൻ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ഇന്നത്തെ എലിമിനേഷന്റെ ഭാഗമാകുന്നത്. ഇത് വളരെ നിർണ്ണായകമായ എലിമിനേഷൻ കൂടിയാണ്.
രണ്ടാം എലിമിനേഷനിൽ മത്സാരാർഥികളെക്കാലും ടെൻഷനടിക്കുന്നത് ശ്വേത മേനോനായിരിക്കും. അത്രയ്ക്ക് വലിയൊരു ദൗത്യമാണ് ശ്വേതയെ ബിഗ് ബോസ് ഏൽപ്പിച്ചിരിക്കുന്നത്. ബിഗ് ബോസുമായി സംസാരിച്ചതിനു ശേഷം നിറ കണ്ണുകളോടെയാണ് ശ്വേത തിരിച്ച് മടങ്ങിയെത്തിയത്. എന്താണ് എലിമിനേഷന്റെ നടപടിക്രമങ്ങളെന്ന് കണ്ട് തന്നെ അറിയാം.


Click it and Unblock the Notifications