For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്നേഹിക്കുന്നതും വെറുക്കുന്നതും അമ്മയെ!! അച്ഛൻ ബോയ് ഫ്രണ്ട്, മത്സരാർഥികളുടെ നിലപാടുകൾ ഇങ്ങനെ

  |
  അമ്മയെക്കുറിച്ച് ബിഗ്‌ബോസിൽ ചർച്ച | filmibeat Malayalam

  സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ബിഗ് ബോസ്. മികച്ച പ്രതികരണങ്ങളും വിമർശനങ്ങളും ബിഗ് ബോസിനെ ചുറ്റിപ്പറ്റി കേട്ടു വരുന്നുണ്ട്. 100 ദിവസത്തെ ഒരു മത്സരമാണ് ബിഗ് ബോസ്. അതിൽ വെറും 10 ദിവസം മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. ഇപ്പോൾ തന്നെ അഭിപ്രായ വ്യത്യാസത്തിനും മത്സരാർഥികളുടെ ഭാഗത്ത് നിന്നുമുളള ശബ്ദങ്ങളും ഉയർന്നു വരുന്നുണ്ട്. ഇനി വരുന്ന 90 ദിവസം ബിഗ് ബോസിൽ എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.

  ബിഗ് ബോസ് പൊട്ടിത്തെറിയിലേയ്ക്ക്? ദിയയുമായി രഹസ്യ കരാറിൽ ഏർപ്പെട്ട് ബിഗ് ബോസ്!നൽകിയത് രണ്ട് ഓഫർ

  സൂര്യനു താഴെയുള്ള എല്ലാ കാര്യങ്ങളും ബിഗ് ബോസ് ഹൗസിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമ്മയെ കുറിച്ച് ബിഗ് ബോസ് മത്സരാർഥികൾ പറഞ്ഞതാണ്. ഹിമ ശങ്കറും, ശ്വേത മേനോനു രഞ്ജിനുയും ചേർന്നായിരുന്നു ചർച്ച

  ഇതാണോ ജീവിതാനുഭവം!! എന്തിനാണ് ഇങ്ങനെ പരിഹാസ്യയാകുന്നത്, ഊർമിള ഉണ്ണിയോട് ഭാഗ്യലക്ഷ്മി

  ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും വെറുക്കുന്നതും

  ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും വെറുക്കുന്നതും

  താൻ ഏറ്റവും കുടുതൽ സ്നേഹിക്കുന്നതും വെറുക്കുന്നതും അമ്മയെ ആണെന്നായിരുന്നു ഹിമ അമ്മയെ കുറിച്ച് പറഞ്ഞത്. അമ്മയോടൊപ്പം ഫൈറ്റ് ചെയ്താണ് താൻ ഇത്രയ്ക്ക് ബോൾഡായതെന്നും ഹിമ കൂട്ടിച്ചേർത്തു. നിങ്ങളൊക്കെ കാണുന്നതു പോലെയല്ല എന്റെ അമ്മ. അമ്മ ആരോടെങ്കിലും തോറ്റിട്ടുണ്ടെങ്കിൽ അത് എന്റെ മുന്നിൽ മാത്രമാണെന്നും ഹിമ കൂട്ടിച്ചേർത്തു. അമ്മയുടെ സ്വഭാവമാണ് തനിയ്ക്ക് കിട്ടിയതെന്ന് പല അവസരങ്ങളിലും താൻ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ഹിമ തുറന്നു പറഞ്ഞു.

  അമ്മ ധൈര്യം തന്നെയാണ്

  അമ്മ ധൈര്യം തന്നെയാണ്

  അമ്മയോടെ ഫൈറ്റ് ചെയ്യുമ്പോൾ ഒരു ബലമാണ് ലഭിക്കുക. പിന്നെ എന്തു പ്രശ്നം വന്നാലും അല്ലെങ്കിൽ ഇമോഷണലായിട്ടുളള ഏതൊരു സാഹചര്യത്തിലും നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കുമെന്നും ഹിമ പറഞ്ഞു. ഇതിനു പിന്തുണയുമായി രഞ്ജിനിയും ശ്വേതയും കൂടെയുണ്ട്. അമ്മയോടൊപ്പമുള്ള യുദ്ധം ജയിച്ചാൽ പെൺകുട്ടികളുടെ ജീവിതം വിജയിച്ചു എന്നാണ് ഹിമയുടെ ഫിലേസഫി.

   അമ്മയെന്നാൽ അമ്മ മാത്രമാണ്

  അമ്മയെന്നാൽ അമ്മ മാത്രമാണ്

  അമ്മ എന്നാൽ തനിയ്ക്ക് അമ്മ മാത്രമാണ് എന്നാൽ അച്ഛൻ അങ്ങനെയല്ല. ശ്വേത മോനോൻ ഹിമയുടെ സംസാരത്തിനിടെയായിരുന്നു ശ്വേതയുടെ കമന്റ്. അമ്മ ജീവിതത്തിൽ ഒരേയൊരു റോൾ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. എന്നാൽ അച്ഛൻ അങ്ങനെയല്ല. സുഹൃത്ത്, സഹോദരൻ, എന്നിങ്ങനെയുളള റോളുകളിൽ അച്ഛൻ പ്രവർത്തിക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു. എന്നാൽ തനിയ്ക്ക് എല്ലാം തന്റെ അമ്മ മാത്രമാണെന്ന് രഞ്ജനി പറ‍ഞ്ഞു.

   ജീവിതത്തിൽ മാറ്റങ്ങൾ വന്നു

  ജീവിതത്തിൽ മാറ്റങ്ങൾ വന്നു

  ഇതിനു മുൻപ് ശ്വേത മേനോൻ തന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആഹാരം കഴിക്കുന്ന രീതിയെ കുറിച്ചു വീട്ടി ലുണ്ടായിരുന്ന സൗകര്യത്തെ കുറിച്ചുമായിരുന്നു താരം അന്ന് പറഞ്ഞത്. ബിഗ് ബേസ് ഹൈസ് പോലെയായിരുന്നു വീടിന്റെ ചുറ്റപ്പാട്. ഭക്ഷണം കഴിഞ്ഞിട്ട് കൈകഴുകാൻ പോകുന്നതും ബാത്ത് റൂം ടോയിലെറ്റുമെല്ലാം ഇതു പോലെ വളരെ അധികം ദൂരത്തിലായിരുന്നു എന്നും താരം പറഞ്ഞു. എന്നാൽ അന്ന് നമുക്ക് ആ സൗകര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ലെന്നും താരം പറഞ്ഞിരുന്നു.

   ചർച്ചകൾക്ക് വേദിയാകുന്നു

  ചർച്ചകൾക്ക് വേദിയാകുന്നു

  ബിഗ്ബോസ് എന്നത് കേവലം ഒരു റിയാലിറ്റി ഷോ മാത്രമല്ല. ആരോഗ്യകരമായ പല ചർച്ചകൾക്കും ബിഗ് ബോസ് വേദിയാകു‌ന്നുണ്ട്. തന്റേതായ വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുകളും പൊളിറ്റിക്സുമുള്ള മത്സരാർഥികളാണ് ബിഗ്ബോസ് മലയാളത്തിലുള്ളത്. അതിനാൽ തന്നെ രാഷ്ട്രീയമോ അല്ലാതെയുള്ള ചർച്ചകളും ബിഗ് ബോസിൽ കണ്ടു വരുന്നുണ്ട്. തർക്കളെ കുറിച്ചു മാത്രമല്ല മത്സരാർഥികൾ സംസാരിക്കുന്നത്. ഓരേ വിഷയത്തിൽ തങ്ങളുടെ നിലപാടുകളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ഇവർ ഇവിടെ ചർച്ച ചെയ്യുന്നുണ്ട്.

  വീഡിയോ കാണാം

  English summary
  biggbossemalayalam talk about amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X