For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എത്തുന്നതിന് മുന്‍പ് ശ്രീശാന്തിനെ ജയിലിലാക്കി! സംഭവം വിവാദമായതോടെ മത്സരാര്‍ത്ഥി പുറത്തേക്ക്!

  |

  ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗിലുള്ള ടെലിവിഷന്‍ ഷോ ബിഗ് ബോസാണ്. വേറിട്ട് നില്‍ക്കുന്ന അവതരണമാണ് ബിഗ് ബോസിനെ ശ്രദ്ധേയമാക്കിയത്. ഏറെ കാത്തിരിപ്പിന് ശേഷം മലയാളത്തിലും ബിഗ് ബോസ് വന്നിരുന്നു. സെപ്റ്റംബര്‍ മൂപ്പതിനായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ അവസാനിച്ചത്. എന്നാല്‍ ബിഗ് ബോസ് ഹിന്ദിയില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്ളത് കേരളത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

  പേളിയെ ചേര്‍ത്ത് പിടിച്ച് ശ്രീനി! എല്ലാത്തിനും മുന്നില്‍ ശ്രീനിയാണ്, ചിത്രത്തിന് പിന്നിൽ കാര്യമുണ്ട്

  ലാലേട്ടന്റെ മാസ് എന്‍ട്രി! ഏട്ടന്‍ വീണ്ടും പാടി.. ആരാധകരെ ത്രസിപ്പിക്കുന്ന പാട്ട് പുറത്ത്!

  സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. ഷോ ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. 33 -ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴും ഹൗസില്‍ ശ്രീശാന്തിന്റെ സാന്നിധ്യം വലിയ വാര്‍ത്തയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീശാന്തിന് മാനസിക രോഗമുണ്ടെന്ന് വരെ ഹൗസിനുള്ളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും ശ്രീശാന്തിനെ ജയിലിലാക്കിയിരിക്കുകയാണ്.

  ദിലീപ് ആക്രമണത്തിനിരയായ നടിയുടെ അവസരങ്ങള്‍ നിഷേധിച്ചു; ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി പുറത്ത്!!

  അടുത്ത എലിമിനേഷന്‍

  അടുത്ത എലിമിനേഷന്‍

  ഹിന്ദി ബിഗ് ബോസില്‍ നിന്നും കൃതി, റോഷ്മി, നേഹ എന്നിവര്‍ പുറത്തേക്ക് പോയിരുന്നു. ശേഷം വീണ്ടുമൊരു എലിമിനേഷന്‍ കൂടി വന്നിരിക്കുകയാണ്. ഇത്തവണ കരണ്‍വീര്‍, സൃഷ്ടി, സബ, സൗരവ്, ഉര്‍വശി എന്നിവരാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. നല്ല രീതിയില്‍ ഗെയിം കളിക്കുന്ന ആളാണ് കരണ്‍വീര്‍. മാത്രമല്ല വലിയൊരു ആരാധക പിന്തുണയും താരത്തിനുണ്ട്. സബയും നന്നായി കളിക്കുന്നുണ്ട്. അതിനാല്‍ ഇരുവരും പുറത്തേക്ക് പോവില്ലെന്നുള്ള കാര്യം വ്യക്തമാണ്.

  ശ്രീശാന്തിനെ ജയിലിലാക്കി..

  ശ്രീശാന്തിനെ ജയിലിലാക്കി..

  ബിഗ് ബോസ് തുടങ്ങി ഒരു മാസം പിന്നിടുമ്പോഴെക്കും പിന്നില്‍ നിന്നവരെല്ലാം നന്നായി കളിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മറ്റുള്ളവരുമായി വഴക്കുണ്ടാക്കിയും അല്ലാതെയുമായി ഹൗസിനുള്ളില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടിയുള്ള വഴിയാണ് ഓരോരുത്തരും കണ്ടെത്തി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ശ്രീശാന്ത്, ദിപീക കാക്കര്‍, സുര്‍ബി റാണ എന്നിവരെ ബിഗ് ബോസ് ജയിലിലാക്കിയിരുന്നു. ശ്രീശാന്തും സുര്‍ബി റാണയും തമ്മിലുള്ള കാര്യങ്ങളൊന്നും നല്ല രീതിയിലല്ലായിരുന്നു.

  ശ്രീ തുടങ്ങിയ പ്രശ്‌നം

  ശ്രീ തുടങ്ങിയ പ്രശ്‌നം

  അടുത്തിടെ ഇരുവരും തമ്മില്‍ വലിയൊരു സംഭവമുണ്ടായിരുന്നു. സുര്‍ബി റാണ വാഷ് റൂമില്‍ നിന്നും സിഗരറ്റ് വലിച്ച കാര്യം ശ്രീശാന്ത് ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളുമായി പങ്കുവെച്ചിരുന്നു. ഇക്കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ വഴക്ക് തുടങ്ങിയിരുന്നത്. ആദ്യം ശ്രീശാന്തിനെ കുറിച്ച് പറഞ്ഞെങ്കിലും പിന്നീട് ഹൗസിലുള്ള എല്ലാവര്‍ക്കുമെതിരെയും വാദപ്രതിവാദം നടത്തിയിരുന്നു.

  വിവാദങ്ങള്‍ കത്തുന്നു...

  വിവാദങ്ങള്‍ കത്തുന്നു...

  മത്സരാര്‍ത്ഥികള്‍ തമ്മില്‍ ആവശ്യമുള്ളതും അല്ലാത്തതുമായ ഒരുപാട് വഴക്കുകള്‍ ഇതിനകം ബിഗ് ബോസിലൂടെ കണ്ട് കഴിഞ്ഞു. എന്നാല്‍ സുര്‍ബിയെ കുറിച്ച് ശ്രീശാന്ത് പറഞ്ഞ കാര്യം വലിയ വിവാദമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സുര്‍ബിയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും ദേഷ്യം വരികയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. നാല് മണിക്കൂറോളം ഹൗസിലുള്ള എല്ലാവര്‍ക്കുമെതിരെയായിരുന്നു സുര്‍ബി.

  സ്വയം മുറിവേല്‍പ്പിക്കുന്നു..

  സ്വയം മുറിവേല്‍പ്പിക്കുന്നു..

  പലരും സുര്‍ബിയുടെ പ്രവര്‍ത്തി കണ്ട് ചിരിക്കുകയായിരുന്നു. ഇതില്‍ ദേഷ്യം വന്ന സുര്‍ബി സ്വയം മുറിവേല്‍പ്പിക്കുകയും രക്തം വരികയും ചെയ്തിരുന്നു. ഇത് മറ്റുള്ളവരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരോടുള്ള പ്രതികാരമായി സ്വന്തം നെറ്റി ഇടിച്ച് പൊട്ടിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ഇതോടെ കുറച്ച് നേരത്തെക്ക് ആരും അവരോട് മിണ്ടിയിരുന്നില്ല. ഇക്കാരണത്തിലായിരുന്നു സുര്‍ബിയെ ജയിലിലാക്കിയത്. പിന്നാലെ അവരെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയിരുന്നു.

  ശ്രീശാന്തിന്റെ ഭാര്യയുമെത്തുന്നു..

  ശ്രീശാന്തിന്റെ ഭാര്യയുമെത്തുന്നു..

  ഓരോ ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ബിഗ് ബോസ് പലപ്പോഴായി ഞെട്ടിക്കാറുണ്ട്. മലയാളത്തില്‍ കണ്ടത് പോലെയല്ല. ഹിന്ദിയിലെ ടാസ്‌കുകളടക്കമുള്ള മറ്റ് എല്ലാ കാര്യങ്ങളും ലേശം കടുപ്പമുള്ളതാണ്. സിംഗിളായ മത്സരാര്‍ത്ഥികള്‍ മാത്രമല്ല സഹേദരങ്ങളായ രണ്ട് പേരുമെല്ലാം മത്സരത്തില്‍ പങ്കെടുക്കാനുണ്ട്. അത്തരത്തില്‍ ശ്രീശാന്തിനൊപ്പം ഭാര്യ ഭൂവനേശ്വരി കൂടി എത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ശ്രീശാന്ത് ഹൗസിനുള്ളില്‍ ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ഭാര്യ കൂടി എത്തുന്നതായി വാര്‍ത്ത വന്നിരിക്കുന്നത്.

   ക്യാപ്റ്റന്‍സി ടാസ്‌ക്..

  ക്യാപ്റ്റന്‍സി ടാസ്‌ക്..

  കഴിഞ്ഞ ദിവസം ഹൗസില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കായിരുന്നു കാണിച്ചിരുന്നത്. അതില്‍ ശ്രീശാന്തും സുർബിയും തമ്മിൽ വീണ്ടും വഴക്ക് നടന്നിരുന്നു. ദീപകിന്റെ പേര് ബോര്‍ഡില്‍ നിന്ന് മായ്ക്കുന്നത് കണ്ട ശ്രീശാന്ത് തുപ്പുകയായിരുന്നു. ശ്രീശാന്തിന്റെ ഈ പ്രവര്‍ത്തി മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. സുർബിയും റോമില്‍ ചൗദരിയും സംസാരിക്കുന്നതിനിടെ ശ്രീശാന്തിന്റെ ഈ പ്രവർത്തിയെ കുറിച്ച് സംസാരിച്ചിരുന്നു. ശ്രീശാന്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അപഹാസ്യനാവുകയാണ്. ദീപക് ശ്രീശാന്തിന്റെ അഭിനയത്തിന് മുന്നില്‍ ഇരയാവുകയായിരുന്നു. ദീപക്കിനെ മാനസികമായി തളര്‍ത്തുന്നതിന് വേണ്ടിയാണ് ശ്രീശാന്ത് ഇങ്ങനെയാക്കെ ചെയ്യുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. മാത്രമല്ല ശ്രീശാന്ത് മാനസികരോഗിയാണെന്നും അഭിപ്രായമുണ്ടായിരുന്നു.

  English summary
  BiggBossHindi: 33 episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X