ബിഗ് ബോസിനുള്ളില്‍ യുദ്ധമുണ്ടാക്കിയ തീരുമാനം! ശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല!!
ശ്രീശാന്ത് കാരണം ബിഗ് ബോസ് ഹിന്ദി മലയാളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്. അവതാരകനായ സല്‍മാന്‍ ഖാനും ബിഗ് ബോസിലെ മറ്റ് മത്സരാര്‍ത്ഥികളുമെല്ലാം ശ്രീശാന്തിനെ പലവട്ടം പരിഹസിച്ചിരുന്നു. താരത്തിന്റെ പെരുമാറ്റം വളരെ മോശമാണെന്നായിരുന്നു എല്ലാവരുടെയും പരാതി. തുടക്കം മുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് കൊണ്ടായിരുന്നു ശ്രീശാന്തിന്റെ വരവ്.
അമ്പത് ദിവസത്തിലെത്തി നില്‍ക്കുന്ന ഷോ യുടെ ഏറ്റവും പുതിയ പ്രമോ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസ് വീട്ടിലൊരു ബോംബ് ഇട്ടിരിക്കുകയാണ്. നിലവില്‍ ഹൗസിന്റെ ക്യാപ്റ്റനായ ശ്രീശാന്തിന് ഈ ആഴ്ച പുറത്ത് പോവാനുള്ള മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യാനുള്ള അവസരം കൊടുത്തിരിക്കുന്നതായിട്ടാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്.

ദീപക്, സുരഭി, റോമില്‍ എന്നിവരുടെ പേരുകളാണ് ശ്രീശാന്ത് പറഞ്ഞിരിക്കുന്നത്. ഇവരൊക്കെ പുറത്ത് പോവണമെന്നാണ് ശ്രീയുടെ അഭിപ്രായം. ഒരാളുടെ വികാരങ്ങള്‍ ക്രിക്കറ്റ് കളിച്ചാല്‍ ലഭിക്കില്ലെന്ന് ഒരു മത്സരാര്‍ത്ഥി പറഞ്ഞിരുന്നു. പിന്നാലെ സുരഭി റാണ ശ്രീശാന്തിനെ താഴെ തട്ടിലുള്ളൊരു മനുഷ്യനാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. നാണമില്ലാത്തവനെന്നും മറ്റുമായി മത്സരാര്‍ത്ഥികളെല്ലാം ശ്രീശാന്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ഇതിന് മുന്‍പും ശ്രീശാന്തും സുരഭിയും തമ്മില്‍ ഹൗസിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. ആ പ്രശ്‌നത്തില്‍ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ പരിഹസിച്ചിരുന്നു. വളരെ മോശം പ്രവര്‍ത്തിയാണ് ശ്രീശാന്ത് ചെയ്യുന്നതെന്നും ഒരു ക്രിക്കറ്റ് താരത്തില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും പലരും പറഞ്ഞിരുന്നു. എന്നാല്‍ പുറത്ത് ഏറ്റവുമധികം ആരാധകരുള്ളത് ശ്രീയ്ക്കാണെന്നുള്ളതാണ് ശ്രദ്ധേയം.


Click it and Unblock the Notifications











