ശ്രീശാന്തിന് ഇതില്‍ കൂടുതല്‍ ഒന്നും വരാനില്ല! സല്‍മാന്‍ ഖാന്‍ തേച്ചൊട്ടിച്ച് കളഞ്ഞു, ബിഗ് ബോസിലെ കളി

ശ്രീശാന്ത് ബിഗ് ബോസ് ഹിന്ദിയിലേക്ക് പോയതോടെ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ബിഗ് ബോസിനെക്കാളും കടുകട്ടി ടാസ്‌കുകളും മറ്റുമാണ് ഹിന്ദി ബിഗ് ബോസ് നല്‍കാറുള്ളത്. ഇത് പലപ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് പ്രശ്‌നമായി മാറാറുണ്ട്. ശ്രീശാന്തിന്റെ കാര്യം നോക്കുമ്പോള്‍ ബിഗ് ബോസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ശ്രീ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞ ആഴ്ചയും ശ്രീശാന്ത് കാരണം വലിയ പ്രശ്‌നങ്ങളായിരുന്നു ബിഗ് ബോസ് വീട്ടില്‍ ഉണ്ടായത്. മറ്റൊരു മത്സരാര്‍ത്ഥിയായ സുര്‍ബിയെ കുറിച്ച് ശ്രീശാന്ത് പറഞ്ഞതായിരുന്നു വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇതിന് തക്ക മറുപടി അവതാരകനായ സല്‍മാന്‍ ഖാന്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സല്‍മാന്‍ ഖാന്റെ പരിഹാസത്തിന് പാത്രമായിരിക്കുകയാണ് ശ്രീശാന്ത്.

 ബിഗ് ബോസ് ഹിന്ദി

ബിഗ് ബോസ് ഹിന്ദി

ഇന്ത്യയില്‍ ആദ്യമായി ബിഗ് ബോസ് എത്തിയത് ഹിന്ദിയിലായിരുന്നു. നിലവില്‍ സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ പന്ത്രണ്ടാം സീസണിലെത്തിയിരിക്കുകയാണ്. ഇത്തവണ കേരളത്തില്‍ നിന്നും ക്രിക്കറ്റ് താരവും സിനിമാ നടനുമായ ശ്രീശാന്ത് ഉണ്ടെന്നുള്ളതാണ് കേരളത്തിലും ഹിന്ദി ബിഗ് ബോസ് ശ്രദ്ധേയമായി കൊണ്ടിരിക്കുന്നതിന് കാരണം. ബിഗ് ബോസ് ഹൗസ്ിലെത്തിയ ആദ്യ ദിവസങ്ങളില്‍ വലിയ വിവാദങ്ങളുണ്ടാക്കിയ ശ്രീശാന്ത് പിന്നീടും അങ്ങനെ തന്നെയായിരുന്നു ഹൗസില്‍ പെരുമാറുന്നത്.

പുതിയ പ്രശ്‌നങ്ങള്‍

പുതിയ പ്രശ്‌നങ്ങള്‍

അവതാരകനായ സല്‍മാന്‍ ഖാനാണ് ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ദീപക് ഠാക്കുറുമായി ശ്രീശാന്ത് നടത്തിയ വഴക്കിനെ കുറിച്ച് ചോദിച്ചതിന് ശേഷമായിരുന്നു സല്‍മാന്‍ ഖാന്റെ വിമര്‍ശനമെത്തിയ്. ഈ ആഴ്ച ബിഗ് ബോസ് ഹൗസിലെ വില്ലനായി ദീപക്കിനെ മറ്റ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്നായിരുന്നു സല്‍മാന്‍ ഖാന്റെ പരാമര്‍ശം.

സല്‍മാന്‍ ഖാന്റെ വക പരിഹാസം

സല്‍മാന്‍ ഖാന്റെ വക പരിഹാസം

എന്ത് കൊണ്ടാണ് ശ്രീശാന്ത് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ വക പരിഹാസമെത്തിയത്. ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തിയിരുന്നു.

കൂടുതല്‍ പ്രതിഫലം വാങ്ങുന്നു..

കൂടുതല്‍ പ്രതിഫലം വാങ്ങുന്നു..

ബിഗ് ബോസില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി ശ്രീശാന്താണ്. അടുത്തിടെ ശ്രീ തന്റെ പ്രതിഫലം വെളിപ്പെടുത്തിയിരുന്നു. ഒരു ടാസ്‌കിനിടെയാണ് തനിക്ക് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും 2.5 കോടി പ്രതിഫലം ലഭിക്കുന്നുണ്ടെന്ന്് ശ്രീശാന്ത് പറഞ്ഞത്. ബിഗ് ബോസ് നല്‍കിയിരിക്കുന്ന പ്രധാനപ്പെട്ട രഹസ്യമായിരുന്നു ഇത്. അത് പുറത്ത് പറയരുതെന്നുള്ള നിര്‍ദ്ദേശവുമുണ്ടായിരുന്നു. എന്നാല്‍ ശ്രീയുടെ അശ്രദ്ധ മൂലം അക്കാര്യം പുറത്ത് വരികയായിരുന്നു. ഇതിന്റ പേരില്‍ ബിഗ് ബോസില്‍ നിന്നും ശ്രീ പുറത്ത് പോവാനുള്ള സാധ്യതകളുണ്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ പിന്നീടും ശ്രീ ബിഗ് ബോസില്‍ തുടരുകയായിരുന്നു.

ശ്രീ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍

ശ്രീ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍

കഴിഞ്ഞ ആഴ്ച ഹൗസില്‍ വലിയ പ്രശ്‌നമുണ്ടാക്കിയതും ശ്രീശാന്ത് ആയിരുന്നു. ദിവസങ്ങളായി ശ്രീശാന്തും ബിഗ് ബോസിലെ സുര്‍ബിയും തമ്മില്‍ ഹൗസിനുള്ളില്‍ പ്രശ്നം നടക്കുകയായിരുന്നു. സുര്‍ബി റാണ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചെന്ന് ശ്രീശാന്ത് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. തന്നെ കുറിച്ച് ശ്രീശാന്ത് മറ്റുള്ളവരോട് പറഞ്ഞ കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. ഇതോടെ പലരും സുര്‍ബിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വിഷമസന്ധിയിലായ സുര്‍ബി ഹൗസില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ സുര്‍ബി അങ്ങനെ ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞത് കള്ളമാണെന്നും സല്‍മാന്‍ ഖാന്‍ കണ്ടെത്തിയിരുന്നു. ഇതിനും ശ്രീശാന്തിന് പരിഹാസം നേരിടേണ്ടി വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X