ശ്രീശാന്ത് എന്നും വിവാദ നായകന്‍! ശ്രീയുടെ നുണ പൊളിച്ചെഴുതി സല്‍മാന്‍ ഖാന്‍! മത്സരാര്‍ത്ഥികള്‍ ഞെട്ടി

സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഹിന്ദി ശ്രദ്ധേമായി കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുമെത്തിയ ക്രിക്കറ്റ് താരം ശ്രീശാന്താണ് ഹൗസിലെ ഏക മലയാളി. ഹിന്ദി ബിഗ് ബോസിന്റെ പന്ത്രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഷോ ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. ആദ്യ ദിവസം മുതല്‍ ശ്രീശാന്താണ് ഹൗസില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്.

തന്റെ കരിയറില്‍ ഒരുപാട് വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ ശ്രീശാന്ത് ബിഗ് ബോസ് ഹൗസിനുള്ളിലും വിവാദ നായകനായി കൊണ്ടിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ത്ഥിയായ സുര്‍ബിയെ കുറിച്ച് ശ്രീ പറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന പ്രശ്‌നം. എന്നാല്‍ ശ്രീശാന്ത് പറഞ്ഞ കാര്യങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് സല്‍മാന്‍ ഖാന്‍ കണ്ടെത്തിയിരിക്കുകയാണ്.

 ശ്രീശാന്തിന്റെ വരവ്

ശ്രീശാന്തിന്റെ വരവ്

മലയാളം ബിഗ് ബോസ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ ശ്രീശാന്ത് ബിഗ് ബോസില്‍ എത്തുമെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ മലയാളത്തിലേക്ക് ആയിരുന്നില്ല. അതേ സമയം സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് ഹിന്ദി പന്ത്രണ്ടാം സീസണില്‍ കേരളത്തില്‍ നിന്നുമെത്തിയ ഏക മത്സരാര്‍ത്ഥി ശ്രീ ആയിരുന്നു. ഹൗസിലെ ആദ്യ ടാസ്‌ക് തന്നെ പരാജയപ്പെടാന്‍ കാരണം ശ്രീശാന്ത് ആയിരുന്നു. മറ്റ് മത്സരാര്‍ത്ഥികളായ സബ, സോമി സഹോദരിമാര്‍ ശ്രീശാന്തിനെ അസ്വസ്ഥമാക്കി കൊണ്ടിരുന്നതിനാല്‍ തനിക്ക് പുറത്ത് പോവണമെന്ന ആവശ്യമായിരന്നു ശ്രീശാന്ത് ഉന്നയിച്ചത്.

ശ്രീയുടെ ഗെയിം പ്ലാനുകള്‍

ശ്രീയുടെ ഗെയിം പ്ലാനുകള്‍

ബിഗ് ബോസില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന മത്സരാര്‍ത്ഥിയാണ് ശ്രീശാന്ത്. അതിനാല്‍ തന്നെ ശ്രീ ഒരിക്കലും പുറത്തേക്ക് പോവില്ലെന്ന കാര്യം വ്യക്തമാണ്. മാത്രമല്ല ഇതെല്ലാം ശ്രീശാന്തിന്റെ ഗെയിം പ്ലാനുകളാണെന്ന് പ്രേക്ഷകര്‍ കണ്ടെത്തിയിരുന്നു. പുറത്ത് ഏറ്റവുമധികം ആരാധക പിന്തുണയുള്ളതും ശ്രീയ്ക്കാണ്. അടുത്തിടെ എലിമിനേഷനില്‍ വന്നിരുന്നെങ്കിലും വോട്ട് കൂടുതല്‍ ലഭിച്ചതോടെ സേഫ് ആവുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്രീശാന്തിന്റെ തുറന്ന് പറച്ചില്‍ ഹൗസിനുള്ളില്‍ വലിയ പ്രശ്‌നമുണ്ടാക്കിയിരുന്നു. അവതാരകന്‍ സല്‍മാന്‍ ഖാന്‍ അതിനെ പൊളിച്ചെഴുതിയിരിക്കുകയാണ്.

ശ്രീശാന്ത് തുടങ്ങിയ പ്രശ്നം

ശ്രീശാന്ത് തുടങ്ങിയ പ്രശ്നം

ശ്രീശാന്തും സുര്‍ബി റാണയും തമ്മിലായിരുന്നു പ്രശ്‌നം തുടങ്ങിയത്. സുര്‍ബി റാണ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചെന്ന് ശ്രീശാന്ത് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. തന്നെ കുറിച്ച് ശ്രീശാന്ത് മറ്റുള്ളവരോട് പറഞ്ഞ കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. ഇതോടെ പലരും സുര്‍ബിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. വിഷമസന്ധിയിലായ സുര്‍ബി ഹൗസില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയത്. സുര്‍ബിയ്ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും ദേഷ്യം വരികയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്വയം മുറിവേല്‍പ്പിക്കുകയും രക്തം വരികയും ചെയ്തിരുന്നു. സുര്‍ബിയുടെ പ്രവര്‍ത്തി കണ്ട് എല്ലാവരും ഞെട്ടിയിരുന്നു.

 സല്‍മാന്‍ ഖാന്‍ സത്യം കൊണ്ട് വന്നു..

സല്‍മാന്‍ ഖാന്‍ സത്യം കൊണ്ട് വന്നു..

ശനിയാഴ്ചത്തെ എപ്പിസോഡില്‍ അവതാരകനായ സല്‍മാന്‍ ഖാന്‍ ഇതിലെ സത്യം പുറത്ത് കൊണ്ട് വന്നിരുന്നു. സുര്‍ബി ഹൗസിനുള്ളില്‍ സിഗരറ്റ് വലിക്കുന്നത് ശ്രീശാന്ത് കണ്ടിരുന്നോ എന്നാണ് സല്‍മാന്‍ ഖാന്‍ ചോദിച്ചത്. എന്നാല്‍ താന്‍ മാത്രമല്ല അനൂപ് ജലോട്ട, ജസ്‌ലിന്‍ മതാരു തുടങ്ങിയവരെല്ലാം ഇക്കാര്യം ശ്രദ്ധിച്ചിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു. ശ്രീശാന്ത് പറയുന്നത് കേട്ട് ദേഷ്യം സങ്കടവും വന്ന സുര്‍ബി എല്ലാവരോടും അന്ന് താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. താന്‍ ഹൗസിനുള്ളില്‍ സിഗരറ്റ് വലിച്ചിട്ടില്ലെന്നും തന്റെ കുടുംബത്തിന് വേണ്ടി തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമായിരുന്നു സുര്‍ബി പറഞ്ഞത്.

 ശ്രീശാന്തിനുള്ള വിമര്‍ശനം

ശ്രീശാന്തിനുള്ള വിമര്‍ശനം

ഇക്കാര്യത്തില്‍ ശ്രീശാന്തിനെ വിമര്‍ശിച്ച് കൊണ്ടുള്ള മറുപടിയായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയത്. സുര്‍ബി പറഞ്ഞ കാര്യങ്ങളായിരുന്നു സത്യം. അവള്‍ ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചിട്ടില്ലെന്നും താന്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതായിട്ടും സല്‍മാന്‍ ഖാന്‍ പറയുന്നു. ശ്രീശാന്തിന്റെ വാക്ക് കേട്ട് സുര്‍ബിയെ കുറ്റം പറഞ്ഞ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഇത് ശരിക്കുമൊരു ഷോക്ക് ആയിരുന്നു. റോമില്‍ മാത്രമായിരുന്നു സുര്‍ബിയ്‌ക്കൊപ്പം അന്ന് മുതല്‍ നിന്നിരുന്നത്. ഇന്ത്യയെ പ്രതിനിധികരിക്കുന്ന ഒരു കായികതാരമായ ശ്രീശാന്തില്‍ നിന്നും ഇത്രയും മോശമായൊരു പ്രതികരണം ഉണ്ടാവുമെന്ന് കരുതിയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X