For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീശാന്തിന് കിട്ടിയ പണി കടുത്തു പോയി! പൊട്ടിക്കരഞ്ഞ് താരം, തീഹാര്‍ ജയിലിലെ ഓര്‍മ്മ വേട്ടയാടുകയാണ്!!

  |

  ചില പരിപാടികള്‍ താരങ്ങളെ കുറിച്ചുള്ള മുന്‍വിധി മാറ്റുന്നതിന് സഹായിക്കാറുണ്ട്. മലയാളി ഹൗസില്‍ പങ്കെടുക്കാന്‍ എത്തിയതോടെ സന്തോഷ് പണ്ഡിറ്റ് ആരാണെന്നും അദ്ദേഹത്തിന്റെ സ്വഭാവം എന്താണെന്നും എല്ലാവരും മനസിലാക്കി. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ പങ്കെടുത്തതോടെ തരികിട സാബു എന്നറിയപ്പെട്ടിരുന്ന സാബുമോന്‍ അബ്ദുസമദിനെ കുറിച്ചുള്ള പല ധാരണകളും മാറിയിരുന്നു.

  മമ്മൂട്ടിയല്ല മോഹന്‍ലാലാണ് കര്‍ണന്റെ കഥ കേട്ടത്! കഥയൊരുക്കാന്‍ 18 വര്‍ഷമെടുത്തു,ഒടുവില്‍ സംഭവിച്ചതോ?

  മോഹന്‍ലാലിന്റെ റൂമില്‍ നിന്നും നോക്കിയാല്‍ കാണുന്നതെന്താണെന്ന് അറിയാമോ? സസ്പെൻസ് പുറത്ത് വിട്ട് താരം

  എന്നാല്‍ അതുപോലൊരു അവസരം കിട്ടിയിട്ട് അതെല്ലാം കളഞ്ഞ് കുളിച്ചിരിക്കുകയാണ് ശ്രീശാന്ത്. ക്രിക്കറ്റ് താരമായി കേരളത്തിന് അഭിമാനമായിരുന്ന ശ്രീശാന്ത് വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെ കരിയര്‍ അവസാനിക്കുക മാത്രമല്ല ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് ഹിന്ദി സീസണ്‍ 12 ലെ മത്സരാര്‍ത്ഥയായ ശ്രീശാന്ത് ഉള്ള പേരുദോഷം വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് വേണം പറയാന്‍.

  ദളപതിയുടെ സര്‍ക്കാര്‍ മുന്നേറുന്നു! തരംഗമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ! കാണൂ

   ശ്രീശാന്തിന്റെ ബിഗ് ബോസ് എന്‍ട്രി

  ശ്രീശാന്തിന്റെ ബിഗ് ബോസ് എന്‍ട്രി

  ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ശ്രീശാന്തുമെത്തിയതോടെ കേരളത്തിലും വാര്‍ത്തയായിരുന്നു. ക്രിക്കറ്റ് താരമായി ശ്രദ്ധേയനായ ശ്രീശാന്ത് മലയാള സിനിമയില്‍ നായകനായും അരങ്ങേറ്റം നടത്തിയിരുന്നു. സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും ബിഗ് ബോസില്‍ എത്തിയതോടെ നിരന്തരം ശ്രീശാന്ത് വാര്‍ത്തയില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ശ്രീശാന്ത് ഉന്നയിച്ചത്. പലപ്പോഴായി അമിത ദേഷ്യം പ്രകടിപ്പിച്ചും കരഞ്ഞും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

   ക്യാപ്റ്റനായി

  ക്യാപ്റ്റനായി

  കഴിഞ്ഞ ആഴ്ചകളില്‍ ബിഗ് ബോസിലെ ക്യാപ്റ്റനായി ശ്രീശാന്തിനെ തിരഞ്ഞെടുത്തിരുന്നു. ബിഗ് ബോസില്‍ നിന്നും ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായതിനാല്‍ ഗെയിം പ്ലാനിന്റെ ഭാഗമായി ശ്രീശാന്ത് ഓരോ അടവുകള്‍ പുറത്ത് എടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനകം ഒരുപാട് പ്രശ്നങ്ങള്‍ ശ്രീ കാരണം ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചതിന് ശേഷം ശ്രീശാന്ത് തന്റെ തനിനിറം പുറത്ത് കാണിച്ചിരുന്നു. നിലവില്‍ 58-ാം എപ്പിസോഡിലെത്തിയിരിക്കുകയാണ് ബിഗ് ബോസ് ഹിന്ദി സീസണ്‍ 12.

   വീട്ടില്‍ പോവണം

  വീട്ടില്‍ പോവണം

  ബിഗ് ബോസിലെത്തിയതിന് ശേഷം ആദ്യം നല്‍കിയ ടാസ്‌കില്‍ ശ്രീശാന്ത് പരാജയപ്പെട്ടിരുന്നു. ഇതോടെ ആ ടാസ്‌ക് തന്നെ ക്യാന്‍സല്‍ ചെയ്തിരുന്നു. ടാസ്‌കില്‍ തോറ്റതിന്റെ വിഷമത്തില്‍ രണ്ടാം ദിവസം തന്നെ പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ശ്രീശാന്ത് ഉയര്‍ത്തിയത്. കഴിഞ്ഞ എപ്പിസോഡിലും ഇതുപോലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. പണിഷ്‌മെന്റ് കിട്ടിയതിന് ശേഷം ഹൃദയം നുറുങ്ങിയ വേദനയോടെ ശ്രീശാന്ത് കരയുകയായിരുന്നു. ദീപക്, രോഹിത് എന്നിങ്ങനെ മറ്റ് മത്സരാര്‍ത്ഥികളോട് തനിക്ക് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് പോവണമെന്നും ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ശ്രീശാന്തിന്റെ ഡ്രസ് അവരുടെ കൈയില്‍ ഏല്‍പ്പിച്ചിട്ട് പുറത്ത് പോയിരുന്ന കരയുകയായിരുന്നു.

  ബിഗ് ബോസ് വിളിപ്പിച്ചു..

  ബിഗ് ബോസ് വിളിപ്പിച്ചു..

  കരയുന്നത് കണ്ടതോടെ ശ്രീശാന്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചിരുന്നു. ശേഷം സമാധാനിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. താന്‍ ആ പാത്രങ്ങള്‍ കഴുകിയപ്പോള്‍ ജയിലില്‍ കിടന്ന ഓര്‍മ്മകളായിരുന്നു വന്നത്. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് ഇതുപോലെയായിരുന്നെന്നും ശ്രീ പറയുന്നു. ശ്രീശാന്ത് ഒരു കായികതാരമാണെന്ന് ബിഗ് ബോസ് പറഞ്ഞു. ഇതോടെ ശ്രീശാന്ത് തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെ കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്ന കാര്യം മറ്റ് മത്സരാര്‍ത്ഥിയായ കരണ്‍വീര്‍ തിരിച്ചറിഞ്ഞിരുന്നു. ശേഷം കരണ്‍വീര്‍, ശ്രീശാന്ത്, ശിവാശിഷ് എന്നിവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചിരുന്നു.

  English summary
  BiggBossHindi: Sreesanth breaks down as he talks to BB about his Tihar jail days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X