ശ്രീശാന്ത് കാരണം ബിഗ് ബോസ് മത്സരാര്‍ത്ഥി ജയിലിലേക്ക്! ശ്രീയുടെ തീരുമാനം തെറ്റി പോയെന്ന് മറ്റുള്ളവർ!!

Recommended Video

ശ്രീശാന്തിനെതിരെ ദീപിക രംഗത്ത് | Filmibeat malayalam

കേരളത്തില്‍ നിന്നും ബിഗ് ബോസ് ഹിന്ദി പന്ത്രണ്ടാം സീസണില്‍ മത്സരിക്കാന്‍ ശ്രീശാന്തുമുണ്ട്. ശ്രീശാന്ത് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളത്തിലായിരിക്കുമെന്ന് കരുതിയെങ്കിലും ഹിന്ദിയിലേക്കായിരുന്നു താരം പോയത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ശ്രീശാന്ത് ഉന്നയിച്ചത്.

ബിഗ് ബോസില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയായതിനാല്‍ ഗെയിം പ്ലാനിന്റെ ഭാഗമായി ശ്രീശാന്ത് ഓരോ അടവുകള്‍ പുറത്ത് എടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനകം ഒരുപാട് പ്രശ്‌നങ്ങള്‍ ശ്രീ കാരണം ഹൗസിനുള്ളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചിരിക്കുന്നത് ശ്രീശാന്തിനാണ്. തൊട്ട് പിന്നാലെ ഓരോരുത്തരെ ജയിലിലേക്ക് അയച്ചിരിക്കുകയാണ് താരം.

 ബിഗ് ബോസിലെ ശ്രീശാന്ത്

ബിഗ് ബോസിലെ ശ്രീശാന്ത്

ഒരു കാലത്ത് കേരളത്തിന് അഭിമാനമായി മാറിയ ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത്. വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെ ശ്രീയുടെ ക്രിക്കറ്റ് ജീവിതം അവസാനിച്ചു. ശേഷം സിനിമയില്‍ നായകനായിട്ടും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ബിഗ് ബോസിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ശ്രീശാന്ത്. ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം സീസണിലാണ് ശ്രീശാന്ത് മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. നൂറ് ദിവസങ്ങളായി നടക്കുന്ന റിയാലിറ്റി ഷോ ഇതിനകം പകുതി ദിവസങ്ങള്‍ പിന്നീട്ടിരിക്കുകയാണ്.

പ്രതിഫലം കൂടുതല്‍

പ്രതിഫലം കൂടുതല്‍

ബിഗ് ബോസില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം ശ്രീശാന്തിനാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഒരു ടാസ്‌കിനിടെ ശ്രീശാന്ത് തന്നെ തനിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറഞ്ഞിരുന്നു. തനിക്ക് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും 2.5 കോടി പ്രതിഫലം ലഭിക്കുന്നുണ്ടെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. ബിഗ് ബോസ് നല്‍കിയിരിക്കുന്ന പ്രധാനപ്പെട്ട രഹസ്യമായിരുന്നു താരത്തിന്റെ അശ്രദ്ധ മൂലം പുറത്ത് വന്നത്. ഇതിന്റെ പേരില്‍ ശ്രീയെ പുറത്താക്കാന്‍ വരെ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കൂടുതല്‍ നടപടികളിലേക്ക് പോയിരുന്നില്ല.

മാറ്റങ്ങള്‍ വരുന്നതിങ്ങനെ..

മാറ്റങ്ങള്‍ വരുന്നതിങ്ങനെ..

ബിഗ് ബോസിലെത്തിയതിന് ശേഷം ഓരോരുത്തരും മാറി തുടങ്ങിയിരിക്കുകയാണ്. ദീപിക കാക്കറിന്റെയും ശ്രീശാന്തിന്റെയും ബന്ധത്തെ കുറിച്ച് നോക്കിയാല്‍ തന്നെ അത് മനസിലാവും. ശ്രീശാന്തും ദീപികയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാലിപ്പോള്‍ ഇരുവരും ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ ക്യാപ്റ്റനായി ശ്രീശാന്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ട് പിന്നാലെ തന്നെ കര്‍ണ്‍വീര്‍ ബെഹ്‌റയെ ജയിലിലേക്കായിരുന്നു ശ്രീശാന്ത് അയച്ചത്. ടാസ്‌കിനിടെ ശാരീരികമായി വേദനിപ്പിച്ചു എന്നതാണ് അതിന് കാരണമായി ശ്രീശാന്ത് പറഞ്ഞത്.

ശ്രീശാന്തിനെതിരെ ദീപിക രംഗത്ത്

ശ്രീശാന്തിനെതിരെ ദീപിക രംഗത്ത്

ശ്രീശാന്തിന്റെ തീരുമാനം ശരിയല്ലെന്ന് ചൂണ്ടി കാണിച്ച് ദീപിക കാക്കറും മറ്റുള്ളവരുമെത്തിയിരുന്നു. ടാസ്‌കില്‍ ഏര്‍പ്പെടുമ്പോള്‍ മുറിവുണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് എല്ലാവരും പറഞ്ഞത്. അതേ സമയം നിങ്ങളൊരു ക്രിക്കറ്റ് താരമായതില്‍ അത് ഏറ്റവും നന്നായി അറിയുന്നത് നിങ്ങള്‍ക്ക് തന്നെയല്ലേന്ന് കരണ്‍വീറും ചോദിച്ചിരുന്നു. ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ജസ്ലീനും ശ്രീശാന്ത് ചെയ്തത് ശരിയായിട്ടില്ലെന്നാണ് പറഞ്ഞത്. അതേ സമയം സൃഷ്ടി റോഡും ജസ്ലീനും തമ്മില്‍ ഉപയോഗിച്ചതിന് ശേഷം സിങ്ക് വൃത്തിയാക്കിയില്ലെന്ന പേരില്‍ തര്‍ക്കം നടന്നിരുന്നു.

 ചീത്തപേരുണ്ടാക്കുന്നു..

ചീത്തപേരുണ്ടാക്കുന്നു..

മലയാളം ബിഗ് ബോസ് സീസൺ വൺ വിജയ് സാബുമോൻ അബ്ദുസമദ് ആയിരുന്നു. ബിഗ് ബോസിലെത്തുന്നതിന് മുൻപ് ചീത്തപ്പേര് മാത്രമുണ്ടായിരുന്ന താരം ബിഗ് ബോസ് വീട്ടിലെത്തിയതിന് ശേഷം അത് മാറ്റുകയായിരുന്നു. നല്ല പെരുമാറ്റം, പക്വതയോടെയുള്ള തീരുമാനമെടുക്കൽ എന്നിങ്ങനെ സാബുമോൻ താനെന്താണെന്ന് തെളിയിച്ചിരുന്നു. ഇതോടെ സാബു ആർമി എന്ന പേരിൽ നിരവധി ആരാധകർ സാബുവിന് ലഭിച്ചിരുന്നു. ശ്രീശാന്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ ഇത്രയും ദിവസം ബിഗ് ബോസിൽ നിന്നിട്ടും ചീത്തപ്പേര് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X