5 അല്ല 50 ലക്ഷം! ബിഗ് ബോസിലെ രാജാവ് ശ്രീശാന്തായിരുന്നു, പ്രതിഫലത്തില്‍ ഏറ്റവും വലിയ തുക ശ്രീയ്ക്ക്!
Recommended Video

ബിഗ് ബോസ് മലയാളം സീസണ്‍ ആദ്യഘട്ടം അവസാനിച്ചിരിക്കുകയാണ്. സാബു മോന്‍ അബ്ദുസമദ് ആണ് മത്സരത്തില്‍ വിജയി. ഉടന്‍ തന്നെ മലയാളത്തില്‍ ഒരു സീസണ്‍ ഉണ്ടാവില്ലെന്നാണ് സൂചന. മലയാളത്തില്‍ ഒന്നാം സീസണ്‍ കഴിയുമ്പോള്‍ ഹിന്ദി ബിഗ് ബോസ് പന്ത്രണ്ടാം സീസണിലെത്തി നില്‍ക്കുകയാണ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് ബിഗ് ബോസില്‍ ഉള്ളതാണ് അതിന് കാരണം. ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കി ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നാലെ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഗ് ബോസ്
ഇന്ത്യയില്‍ ആദ്യമായി ബിഗ് ബോസ് ആരംഭിച്ചത് ഹിന്ദിയിലായിരുന്നു. നിലവില്‍ പന്ത്രണ്ടാം ഘട്ടത്തിലെത്തി നില്‍ക്കുന്ന ഷോ വര്‍ഷങ്ങളായി നയിക്കുന്നത് സല്‍മാന്‍ ഖാന്‍ ആണ്. ഇടയ്ക്ക് വിവാദങ്ങളിലൂടെ റിയാലിറ്റി ഷോ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ ഹിന്ദി പതിപ്പ് കാണാനിരിക്കുന്നതിന്റെ പ്രധാന കാരണം ശ്രീശാന്ത് ഉണ്ടെന്നുള്ളതാണ്. ഹൗസിലെത്തിയ ആദ്യ ദിവസങ്ങളില്‍ പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ശ്രീശാന്ത് ഉന്നയിച്ചത്. പിന്നാലെ മത്സരാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

പ്രതിഫലത്തെ കുറിച്ച് വന്ന വാര്‍ത്ത
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. തുടക്കത്തില്‍ രണ്ടരക്കോടി രൂപയായിരുന്നു അവതാരകനായ സല്‍മാന്‍ ഖാന് ലഭിച്ചിരുന്നത്. പിന്നീട് അത് 14 കോടിയിലെത്തിയെന്നാണ് കണക്കുകള്‍. പ്രതിഫലത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാനാണ് മുന്നില്‍. ഏറ്റവും പുറകില്‍ ശ്രീശാന്ത് ആണെന്നുമായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ശ്രീശാന്തിന് അഞ്ച് ലക്ഷമാണ് ആഴ്ചയില്‍ ലഭിക്കുന്നതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

കണക്കുകള്‍ ശരിയല്ല
ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്രീശാന്ത് ആണ്. ആഴ്ചയില്‍ 50 ലക്ഷം വീതമാണ് ശ്രീയ്ക്ക് ലഭിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇടയ്ക്ക് ഷോ നിര്‍ത്തി പോവുകയാണെന്ന് ശ്രീശാന്ത് പറഞ്ഞത് ഗെയിമിന്റെ ഭാഗമാണെന്നും എല്ലാവരെയും ഞെട്ടിക്കാന്‍ വേണ്ടി അദ്ദേഹം കാണിച്ചൊരു തമാശയാണെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്.

മറ്റുള്ളവരുടെ പ്രതിഫലം
ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്‌റയ്ക്കും നടി നോഹ പെന്‍ഡേയ്ക്കും 20 ലക്ഷം. ദീപിക കക്കാറിന് 15 ലക്ഷം രൂപ വീതമാണ് ആഴ്ചയില്‍ ലഭിക്കുന്നത്. ഇവരിലൊക്കെ മികച്ച് നില്‍ക്കുന്നത് ശ്രീശാന്ത് ആണെന്നാണ് പ്രതിഫലം സൂചിക്കുന്നത്.

തുടക്കത്തിലെ വിവാദം
ബിഗ് ബോസ് ആരംഭിച്ചതിന് ശേഷം നല്‍കിയ ആദ്യ ടാസ്‌ക് തന്നെ ശ്രീശാന്ത് കാരണം റദ്ദാക്കിയിരുന്നു. ടാസ്‌കിന്റെ ഭാഗമായി നല്‍കിയ സംവാദത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാതെ പെരുമാറിയെ ശ്രീശാന്തിനെ പ്രോത്സാഹിപ്പിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീ പിന്മാറുകയായിരുന്നു. ഇതോടെ ടാസ്‌ക് റദ്ദാക്കിയതായി ബിഗ് ബോസ് അറിയിച്ചു. ശ്രീശാന്ത് കാരണം ആദ്യ ടാസ്‌ക് ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശയും ദേഷ്യവും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഉണ്ടായിരുന്നു. അവരെല്ലാം ശ്രീശാന്തിനെ കൂടുതല്‍ അസ്വസ്ഥനാക്കിയിരുന്നു.

പുറത്ത് പോവണം
മത്സരാര്‍ത്ഥികളായ സബ, സോമി എന്നീ സഹോദരിമാരായിരുന്നു വിഷയത്തില്‍ ശ്രീശാന്തുമായി കയര്‍ത്ത് സംസാരിച്ചത്. വീട്ടില്‍ നിന്ന് മാറി നിന്നതും പുതിയ സ്ഥലത്ത് നിന്ന് ആദ്യം തന്നെയുണ്ടായ പ്രശ്‌നങ്ങളും കൂടി അസ്വസ്ഥമാക്കിയതോടെ പുറത്ത് പോവണമെന്ന ആവശ്യവുമായിരുന്നു ശ്രീശാന്ത് ഉയര്‍ത്തിയത്. ഹൗസില്‍ വലിയ ബഹളമായിരുന്നു ശേഷം ഉണ്ടായത്.

എലിമിനേഷില്‍ ശ്രീശാന്തും
ഈ ആഴ്ച പുറത്ത് പോവുന്നവരുടെ നോമിനേഷനില്‍ ശ്രീശാന്തും ഉണ്ട്. നേഹ, ശ്രീശാന്ത്, കരണ്‍വീര്‍ എന്നിവരാണ് ഈ ആഴ്ച നോമിനികളായിരിക്കുന്നത്. മൂന്ന് സെലിബ്രിറ്റികളാണ് ഇത്തവണ എലിമിനേഷനില്‍ വന്നിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ആരായിരിക്കും പുറത്ത് പോവുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.


Click it and Unblock the Notifications