ശ്രീശാന്തിന് വലിയ അബദ്ധം പറ്റി! പ്രതിഫലം കോടികളാണെന്ന് പറഞ്ഞു, ഭാര്യ വന്നതിന് പിന്നാലെ പുറത്തേക്ക്?
Recommended Video

സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ കേരളത്തിലും ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് മലയാളിയായ ശ്രീശാന്തിന്റെ സാന്നിധ്യത്തിലായിരുന്നു. ബിഗ് ബോസ് ഹിന്ദിയിലുള്ള ഏക മലയാളിയാണ് ശ്രീശാന്ത്. ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ വിവാദങ്ങളുണ്ടാക്കി ശ്രീശാന്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും അങ്ങനെയൊക്കെ തന്നെയാണ്.
രസകരവും സംഭവബഹുലവുമായ ദിവസങ്ങളിലൂടെയാണ് ബിഗ് ബോസ് ഹിന്ദിയുടെ യാത്ര. മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുന്ന വ്യത്യസ്ത ടാസ്‌കുകളെക്കാള്‍ അവിടെയുണ്ടാവുന്ന പ്രശ്‌നങ്ങളാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീശാന്ത് സുര്‍ബിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലുണ്ടായ വലിയ കലഹത്തിന് കാരണം.

ഹിന്ദി ബിഗ് ബോസ്
മലയാളത്തില്‍ ബിഗ് ബോസ് വന്നത് ഈ വര്‍ഷമാണെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഷോ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായി ബിഗ് ബോസ് ആരംഭിച്ചത് ഹിന്ദിയിലായിരുന്നു. നിലവില്‍ പന്ത്രണ്ടാം നടക്കുന്നത്. പതിനാറ് മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു ഷോ ആരംഭിച്ചത്. ഇതിനകം ഷോ തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ബിഗ് ബോസ് ഹൗസിലെത്തിയതിന് പിന്നാലെ ബിഗ് ബോസ് മത്സരാര്‍ത്ഥികളുടെ പ്രതിഫലത്തെ കുറിച്ചും വാര്‍ത്ത വന്നിരുന്നു. ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ശ്രീശാന്തിനെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയത്.

ശ്രീശാന്തിന്റെ പ്രതിഫലം
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. തുടക്കത്തില്‍ രണ്ടരക്കോടി രൂപയായിരുന്നു അവതാരകനായ സല്‍മാന്‍ ഖാന് ലഭിച്ചിരുന്നത്. പിന്നീട് അത് 14 കോടിയിലെത്തിയെന്നാണ് കണക്കുകള്‍. പ്രതിഫലത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാനാണ് മുന്നില്‍. ആഴ്ചയില്‍ അഞ്ച് ലക്ഷം വീതം കിട്ടുന്ന ശ്രീശാന്ത് ആണ് ഏറ്റവും പുറകിലെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ പ്രതിഫലം ശ്രീശാന്തിന് കിട്ടുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

കണക്കുകള്‍ ശരിയല്ല
ഈ കണക്കുകള്‍ ശരിയല്ലെന്നാണ് ശ്രീശാന്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തുക ലഭിക്കുന്ന മത്സരാര്‍ത്ഥി ശ്രീശാന്ത് ആണെന്നും ആഴ്ചയില്‍ 50 ലക്ഷം വീതമാണ് ശ്രീയ്ക്ക് ലഭിക്കുന്നതെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്. ഇടയ്ക്ക് ഷോ നിര്‍ത്തി പോവുകയാണെന്ന് ശ്രീശാന്ത് പറഞ്ഞത് ഗെയിമിന്റെ ഭാഗമാണെന്നും എല്ലാവരെയും ഞെട്ടിക്കാന്‍ വേണ്ടി അദ്ദേഹം കാണിച്ചൊരു തമാശയാണെന്നും ചിലര്‍ ആരോപിച്ചിരുന്നു.

കോടികളാണ് പ്രതിഫലം
വീണ്ടും ശ്രീശാന്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ ബിഗ് ബോസിന്റെ നിയമങ്ങള്‍ തെറ്റിച്ച് ശ്രീശാന്ത് തന്നെയാണ് തന്റെ പ്രതിഫലം തുറന്ന് പറഞ്ഞത്. ദിവസങ്ങളായി ശ്രീശാന്തും ബിഗ് ബോസിലെ സുര്‍ബിയും തമ്മില്‍ ഹൗസിനുള്ളില്‍ പ്രശ്‌നം നടക്കുകയായിരുന്നു. സുര്‍ബി റാണ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചെന്ന് ശ്രീശാന്ത് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞിരുന്നു. തന്നെ കുറിച്ച് ശ്രീശാന്ത് മറ്റുള്ളവരോട് പറഞ്ഞ കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. ഇതോടെ പലരും സുര്‍ബിയ്ക്കെതിരെ തിരിഞ്ഞിരുന്നു. വിഷമസന്ധിയിലായ സുര്‍ബി ഹൗസില്‍ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ സുര്‍ബി അങ്ങനെ ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞത് കള്ളമാണെന്നും സല്‍മാന്‍ ഖാന്‍ കണ്ടെത്തിയിരുന്നു.

നിയമം തെറ്റിച്ച് ശ്രീശാന്ത്
ബിഗ് ബോസില്‍ മത്സരിക്കുന്നവര്‍ക്ക് ഒരുപാട് നിയമങ്ങളും നിബന്ധനകളുമുണ്ട്. അത് തെറ്റിക്കുന്നവര്‍ പുറത്തേക്ക് പോവേണ്ടി വരും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് ശ്രീശാന്ത് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീശാന്തും സുര്‍ബിയും ഗെയിമിന്റെ ഭാഗമായി പൂട്ടിയിട്ടിരുന്നു. ആ സമയത്ത് തനിക്ക് ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും 2.5 കോടി പ്രതിഫലം ലഭിക്കുന്നുണ്ടെന്ന്് ശ്രീശാന്ത് പറയുകയായിരുന്നു. ബിഗ് ബോസ് നല്‍കിയിരിക്കുന്ന പ്രധാനപ്പെട്ട രഹസ്യമായിരുന്നു താരത്തിന്റെ അശ്രദ്ധ മൂലം പുറത്ത് വന്നത്. ഇതിന്റെ പേരില്‍ ബിഗ് ബോസില്‍ നിന്നും ശ്രീ പുറത്ത് പോവാനുള്ള സാധ്യതകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.


Click it and Unblock the Notifications











