ശ്രീശാന്തിന് ഇതിന്റെ വല്ലോ കാര്യമുണ്ടോ? കേരളത്തിനും നാണക്കേടാണ്! കൊന്ന് കൊലവിളിച്ചു കളഞ്ഞു!!
ബിഗ് ബോസ് ഹിന്ദി നാല്‍പത്തി അഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ക്രിക്കറ്റ് താരം ശ്രീശാന്ത് ഹിന്ദി വേര്‍ഷനില്‍ മത്സരിക്കുന്നുണ്ടെന്നുള്ളതാണ് കേരളത്തിലും വാര്‍ത്ത ആവാനുള്ള കാരണം. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ഷോ യില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതും ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. എന്നാല്‍ ഹൗസിനുള്ളിലെ കാര്യങ്ങള്‍ അത്ര രസകരമല്ലെന്നാണ് ഓരോ ദിവസം കഴിയുംതോറും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബിഗ് ബോസ് വീട്ടിലെത്തിയ ആദ്യ ദിവസം മുതല്‍ ശ്രീശാന്ത് വലിയ പ്രശ്‌നങ്ങളായിരുന്നു സൃഷ്ടിച്ച് കൊണ്ടിരുന്നത്. ടാസ്‌കുകള്‍ മര്യാദയ്ക്ക് ചെയ്യാറില്ല. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും അടിപിടി ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെ അവതാരകന്‍ സല്‍മാന്‍ ഖാനും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ എപ്പിസോഡിലും ശ്രീശാന്ത് തനിക്ക് വാങ്ങി കൂട്ടാന്‍ പറ്റുന്ന അത്രയും ചീത്തപ്പേര് സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.

ശ്രീശാന്തിന്റെ വരവ്
ഒരു കാലത്ത് കേരളത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ താരമെന്ന നിലയില്‍ ശ്രീശാന്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെ ശ്രീശാന്ത് വലിയ വിവാദങ്ങളിലായിരുന്നു കുടുങ്ങിയത്. ബിഗ് ബോസ് ഹിന്ദിയിലേക്ക് എത്തിയതോടെ ശ്രീശാന്ത് എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ആദ്യ ടാസ്‌ക് തന്നെ പരാജയപ്പെട്ടതോടെ എനിക്ക് പുറത്ത് പോവണമെന്ന ആവശ്യമായിരുന്നു ഉന്നയിച്ചത്. പിന്നീട് ശ്രീശാന്തിന്റെ പേരില്‍ മറ്റ് മത്സരാര്‍ത്ഥികളെല്ലാം പരാതി പറയാന്‍ തുടങ്ങിയിരുന്നു.

സുര്‍ബിയുമായിട്ടുള്ള പ്രശ്‌നം
കഴിഞ്ഞ ആഴ്ചയായിരുന്നു സുര്‍ബി റാണ ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും സിഗരറ്റ് വലിച്ചെന്ന് ശ്രീശാന്ത് മറ്റ് മത്സരാര്‍ത്ഥികളോട് പറഞ്ഞത്. ഇത് എല്ലാവരും വലിയ പ്രശ്‌നമാക്കിയിരുന്നു. മത്സരാര്‍ത്ഥികളില്‍ പലരും സുര്‍ബിയ്ക്കെതിരെ തിരിഞ്ഞിരുന്നു. തന്നെ കുറിച്ച് ശ്രീശാന്ത് മറ്റുള്ളവരോട് പറഞ്ഞ കാര്യം സുര്‍ബിയുടെ ചെവിയിലുമെത്തിയിരുന്നു. വിഷമസന്ധിയിലായ സുര്‍ബി സ്വയം വേദനിപ്പിച്ചും അല്ലാതെയും ഹൗസില്‍ വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ സുര്‍ബി അങ്ങനെ ചെയ്തിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞത് കള്ളമാണെന്നും സല്‍മാന്‍ ഖാന്‍ കണ്ടെത്തിയിരുന്നു. പ്രശ്‌നത്തില്‍ സല്‍മാന്റെ കൈയില്‍ നിന്നും ശ്രീശാന്തിന് പരിഹാസം നേരിടേണ്ടി വന്നിരുന്നു.

സല്‍മാന്‍ ഖാന്റെ പരിഹാസം
ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതിനിധികരിച്ചിരുന്ന ഒരാള്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് സല്‍മാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ദീപക് ഠാക്കുറുമായി ശ്രീശാന്ത് നടത്തിയ വഴക്കിനെ കുറിച്ച് ചോദിച്ചതിന് ശേഷവും സല്‍മാന്‍ ഖാന്റെ വക വിമര്‍ശനവും ശ്രീശാന്തിന് ലഭിച്ചിരുന്നു. ഈ ആഴ്ച ബിഗ് ബോസ് ഹൗസിലെ വില്ലനായി ദീപക്കിനെ മറ്റ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്നായിരുന്നു സല്‍മാന്‍ ഖാന്റെ പരാമര്‍ശം.

ഇതില്‍ കൂടുതല്‍ എന്ത് പറയും?
എന്ത് കൊണ്ടാണ് ശ്രീശാന്ത് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ വക പരിഹാസമെത്തിയത്. ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക്കും കുറ്റപ്പെടുത്തിയിരുന്നു. ഓരോ ദിവസം കഴിയുംതോറും ഓരോ പ്രശ്‌നങ്ങളാണ് ശ്രീശാന്ത് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

പുതിയ പ്രശ്‌നം
അടുത്ത ദിവസത്തേക്കുള്ള പ്രമോ വീഡിയോയിലാണ് വികാസും ശ്രീശാന്തും തമ്മിലുള്ള പ്രശ്‌നം കാണിച്ചിരിക്കുന്നത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ വികാസും ശില്‍പ്പയും സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വികാസ് ഗെയിമില്‍ വിജയിച്ചതിനെ കുറിച്ചായിരുന്നു പറഞ്ഞത്. ശരിക്കും ഒരു മത്സരത്തില്‍ വിജയിക്കുന്നത് മാത്രമല്ല വലിയ കാര്യം. എങ്ങനെ കളിക്കുന്നു എന്നതാണ്. എന്നാല്‍ ഈ വീട്ടിലുള്ള എത്ര ശത്രുക്കള്‍ അത്തരത്തില്‍ കളിച്ച് ജയിക്കുമെന്ന് ശില്‍പ്പ ചോദിക്കുന്നു.
അടിയോടടി..
അടുത്തതായി വികാസും ശ്രീശാന്തും അടിയുണ്ടാക്കുന്നതാണ് കാണുന്നത്. ഒരു ടാസ്‌കിനിടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുന്നത്. ശ്രീശാന്തിനെ മര്യാദയില്ലാത്തവനെന്നും വികാസ് അഭിസംബോധന ചെയ്യുന്നുണ്ട്. ഇതില്‍ പ്രകോപിതനായ ശ്രീ വൈലന്റായി പെരുമാറിയിരുന്നു. മറ്റുള്ളവര്‍ പിടിച്ച് വെക്കുന്നതും മറ്റുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അടുത്ത ആഴ്ച സല്‍മാന്‍ ഖാന്റെ കൈയില്‍ നിന്നും വിമര്‍ശനം നേരിടാനുള്ള പ്രശ്‌നമാണ് ശ്രീ ഉണ്ടാക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications