സുരേഷിന് പൊസസീവ്നസ്!! പേളിയ്ക്ക് ഒന്നു അറിയില്ല....അരിസ്റ്റോയെ ലക്ഷ്യംവെച്ച് ആത്മ മിത്രങ്ങൾ

സുരേഷേട്ടന് പേളിയോട് പൊസസീവ്നസ്സാണെന്നും ഇത് അപകടമാണെന്നും സാബുവു

Recommended Video

സുരേഷിന് പൊസസീവ്നസ്, പേളിയ്ക്ക് ഒന്നും അറിയില്ല | filmibeat Malayalam

തുടക്കത്തിൽ വ്യാജ പ്രചരണം മലയാളം ബിഗ് ബോസ് റിയാലിറ്റിയെ കൂപ്പ്കുത്തിച്ചെങ്കിലും ഇപ്പോൾ ഷോയെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് ഉയരുന്നത്. 100 ദിവസം ദൈർഘ്യമുളള ഷോ ഇപ്പോൾ 46 ദിവസം പിന്നിടുകയാണ്. വ്യത്യസ്ത സ്വഭാവക്കാരായ കുറെ പേരെ ഒരു വീട്ടിൽ അടച്ചിട്ടിരുന്നാൽ ഇത്രയധികം പ്രശ്നം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ അത്ഭുതത്തോടെയാണ് നോക്കുന്നത്. നിരവധി സംഭവ ബഹുലമായ സംഭവ വികാസങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് വേദിയാകുന്നത്. എപ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ് വീട്ടിനുള്ളിൽ.

ബിഗ് ബോസ് വീട്ടിലെത്തിയ 16 മത്സരാർഥികളില് അധികം പേരും പരസ്പരം അറിയാവുന്നവരും സുഹൃത്തുക്കളുമാണ്. അതിൽ രണ്ട് മൂന്ന് പേർ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ വന്നതിനു ശേഷം സുഹൃത്തുക്കളാകുന്നത്. തുടക്കത്തിൽ ഉണ്ടായിരുന്ന സൗഹൃദം ഇപ്പോൾ കുറഞ്ഞ് വരുന്ന അവസ്ഥയാണ് ബിഗ് ബോസ് ഹൗസിൽ കാണുന്നത്. ആദ്യം മുതലെ അരിസ്റ്റോ സുരേഷും പേളിയും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ ഇവരെ കുറിച്ചുളള കഥകളാണ് ബിഗ് ബോസ് ഹൗസിലെ സംസാര വിഷയം.

അടുത്ത സുഹൃത്തുക്കൾ

അടുത്ത സുഹൃത്തുക്കൾ

കളിയിൽ സൗഹൃദമില്ലെന്ന് പറയുന്നതു പോലെയാണ് ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ സ്ഥിതികൾ. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്ന പലരും ഇപ്പോൾ അധികം സംസാരിക്കുകയോ പഴയതു പോലെ അടുത്ത് ഇടപെടുകയോ ചെയ്യുന്നില്ല. സുരേഷ് , സാബു, അനൂപ് അതു പോലെ പേളിയും രഞ്ജിനിയും ഇപ്പോൾ സൗഹൃദത്തിന് ചെറിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടുണ്ട്.

പേളിയ്ക്കൊപ്പം

പേളിയ്ക്കൊപ്പം

ആദ്യ മുതലെ സുരേഷും പേളിയും നല്ല സുഹൃത്തുക്കളായിരുന്നു. പേളിയെ സംരക്ഷിക്കുന്ന രീതിയിലായിരുന്നു സുരേഷിന്റെ പല സമയത്തെ പെരുമാറ്റങ്ങൾ. ബിഗ് ബോസ് ഹൗസിൽ പേളിയുമായി ഒരു പ്രശ്നം വരുമ്പോൾ സുരേഷ് പേളി സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇത് മത്സരാർഥികൾക്കിടയിൽ പല തവണ സംസാര വിഷയമായിരുന്നു. ഇത് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ഇവർ പ്രകടിപ്പിക്കുന്നുമുണ്ട്.

ഷിയാസും പേളിയും തമ്മിലുള്ള പ്രശ്നം

ഷിയാസും പേളിയും തമ്മിലുള്ള പ്രശ്നം

ബിഗ് ബോസിലെ നല്ല സുഹൃത്തുക്കളായിരുന്നു ഷിയാസും പേളിയും. ഇവിടെ വരുന്നതിനും മുൻപ് തന്നെ ഇവർ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം(46ാം ദിവസം ) ഇവർക്കിടയിൽ പ്രശ്നം നടന്നു. മത്സരാർഥികൾ സംസാരിക്കുന്നതിനിടയിൽ ഷിയാസ് ആക്ഷൻ കാണിക്കുന്നു എന്ന് പരാതി പറഞ്ഞാണ്ഇരുവരും തമ്മിൽ പ്രശ്നം ആരംഭിച്ചത്. എന്നാൽ വഴക്ക് മറ്റൊരു തലത്തിലേയ്ക്ക് പോകുകയായിരുന്നു. തന്നെ പേളി പുറകെ നടന്ന് പരിഹസിക്കുന്നു കളിയാക്കുന്നു എന്ന് പറഞ്ഞാണ് ഷിയാസ് പേളിയെ കുറിച്ച് പറഞ്ഞത്. എന്നാൽ ഷിയാസാണ് തന്നെ മർദ്ദിക്കുമെന്ന് പറഞ്ഞുവെന്നും പേളി പറഞ്ഞു.

 ഷിയാസിനോട്  തട്ടികയറി സുരേഷ്

ഷിയാസിനോട് തട്ടികയറി സുരേഷ്

ഇതിനെ തുടർന്ന് ഷിയാസിനോട് സുരേഷ് ദേഷ്യപ്പെടുകയായിരുന്നു. പെൺകുട്ടികളെ മർദ്ദിക്കാറായോ ദൈര്യമുണ്ടെങ്കിൽ ചെയ്തു നോക്കൂ എന്ന് പറഞ്ഞ് അരിസ്റ്റോ ഷിയാസിനോട് ദേഷ്യപ്പെട്ടു. എന്നാൽ വിട്ട കൊടുക്കാൻ ഷിയാസും തയ്യാറായില്ല. സുരേഷിനെ മുൻനിർത്തി പേളി കളിക്കുകയാണെന്നും ഷിയാസ് വിളിച്ചു പറഞ്ഞു.

  സുരേഷിന്റെ പെരുമാറ്റം

സുരേഷിന്റെ പെരുമാറ്റം

പേളിയോടുള്ള സുരേഷിന്റെ പെരുമാറ്റം വീട് അംഗങ്ങൾക്കിടയിൽ അസ്വസ്തത സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ അടുപ്പം നല്ലതു ചെയ്യില്ലെന്നായിരുന്നു ഇവരുടെ കണ്ടുപിടുത്തം. അർച്ചന, രഞ്ജിനി, അനൂപ്, സാബു എന്നിവരുടെ ഇടയിലാണ് ഇത്തരത്തിലുളള സംഭാഷണം ഉണ്ടായിരിക്കുന്നത്. ഇതിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കണമെന്നും ഇവർ പറയുന്നുണ്ട്. സുരേഷിന്റെ പാട്ടുകളിൽ നിന്ന് തന്നെ അത്തരത്തിലുള്ള സൂചനകൾ ലഭിക്കുന്നുണ്ടെന്ന് സാബു പറഞ്ഞു.

അമ്മയുടെ സ്നേഹം

അമ്മയുടെ സ്നേഹം

സുരേഷിന് ഏറ്റവും പ്രിയപ്പെട്ടത് അമ്മയാണ്. അമ്മയുടെ സ്നേഹത്തിനെക്കാൾ വലുത് അദ്ദേഹത്തിന് മറ്റൊന്നുമില്ലെന്ന്അർച്ചന പറഞ്ഞു. അമ്മയുടെ സ്നേഹം കൊണ്ടാണ് അദ്ദേഹം വിവാഹത്തിനെ കുറിച്ച് ചിന്തിക്കാത്തതെന്നും പറയുന്നുണ്ട്. ഈ സ്നേഹമാണ് അദ്ദേഹം പേളിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അർച്ചന പറയുന്നു. സുരേഷേട്ടന് പേളിയോട് പൊസസീവ്നസ്സാണെന്നും ഇത് അപകടമാണെന്നും സാബുവു പറ‍ഞ്ഞു.

 പേളിയ്ക്കറിയില്ല

പേളിയ്ക്കറിയില്ല

വീട്ടിലുളളവർ മുഴുവൻ ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഈ വിവരങ്ങൾ ഒന്നും തന്നെ പേളിയ്ക്ക് അറിയില്ലെന്ന് സാബു പറഞ്ഞു. എന്നാൽ താൻ ഇത് പേളിയോട് സംസാരിക്കാമെന്ന് രഞ്ജിനി പറയുന്നുയ രഞ്ജിനിയ്ക്ക് മാത്രമേ പേളിയോട് ഇതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയുളളുവെന്നും സാബു വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X