സാബുവിന്റെ ഊഴം തുടങ്ങി!! ബിഗ് ബോസിൽ നിന്ന് പണി വാരിക്കൂട്ടി സാബു, ആദ്യ അടി പേളിയിൽ നിന്ന്
അടിമ പണി ഗംഭീരമായിരുന്നു. പേളി ഗെയിമിന്റെ ഭാഗമായി സാബുവിനെ കൊണ്ട് ചായ ഉണ്ടാക്കിച്ചു
Recommended Video

പ്രേക്ഷകർ വിചാരിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ് ബിഗ് ബോസിൽ നടക്കുന്ന ഓരോ സംഭവ വികാസങ്ങളും. ആർക്ക് എപ്പോൾ എന്ത് പണി കിട്ടും എന്ന് ഒരിക്കലും പ്രപചിക്കാൻ കഴിയില്ല. ഇതു തന്നെയാണ് ഇവിടെ സംഭവിച്ചതും. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് നൂറ് ശതമാനം ശരിയാണ് എന്ന് തെളിയിക്കും വിധത്തിലുള്ളതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്(3/8/18).
അങ്ങേയറ്റം പൊട്ടിത്തെറികൾ നടന്നൊരു ദിവസമായിരുന്നു 39ാം ദിവസം. ഒരുപാട് സംഭവം ബഹുലമായ സംഭവ വികാസങ്ങൾ ബിഗ്ബോസ് ഹൗസിൽ അരങ്ങേറിയിരുന്നു. എന്നാൽ 40ാം ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത കുറെ സംഭവങ്ങളാണ് ബിഗ് ബോസ് ഹൗസിൽ നടന്നത്. സാബുവിനും ടീമിനും എല്ലാ സൈഡിൽ നിന്നും ഉഗ്രൻ പണിയാണ് ലഭിച്ചത്.

ബിഗ് ബോസ് ഹൗസിലെ കാരണവർ
ബിഗ് ബോസിൽ പഴയ ചില നിയമങ്ങൾ മാറ്റി പുതിയ നിയമങ്ങൾ കൊണ്ടു വന്നു.. ഇനി മുതൽ ക്യാപ്റ്റനില്ല പകരം കാരണവരാണെന്ന് ബിഗ് ബോസ് പറഞ്ഞു. അടുത്ത ആഴ്ചത്തെ കാരണവർ തിരഞ്ഞെടുപ്പിലെ നടപടികളും ആരംഭിച്ചിരുന്നു. പുതിയ രീതിയിലുള്ള മത്സരമാണ് ഇത്തവണ കാരണവർ തിരഞ്ഞെടുപ്പിൽ നടന്നത്.

കാരണവർ തിരഞ്ഞെടുപ്പ്
അർച്ചന, ശ്രീനീഷ്, ബഷീർ എന്നിവരാണ് അടുത്ത് ആഴ്ചത്തെ കാരണവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിത്. ഇവർക്ക് മൂവർക്കുമുള്ള ടാസ്ക്ക് ബിഗ് ബോസ് കൊടുത്തു. ബിഗ്ബോസ് ഹൗസിന്റെ കാരണവരായാൽ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ധതികൾ എന്തൊക്കെയായിരിക്കുമെന്നായിരുന്നു ടാസ്ക്ക്. തങ്ങളുടെ പദ്ധതികൾ മൂന്ന് മിനിട്ടിനുള്ളിൽ വിവരിക്കണമെന്നും ഇവർക്ക് നിർദേശവും നൽകിയിരുന്നു. ഇവരോട് ചോദ്യം ചോദിക്കാനുള്ള അധികാരം മത്സരാർഥികൾക്കുണ്ട്. പിന്നീട് മത്സരാർഥികൾ ഇവർക്കായി വോട്ടു ചെയ്യും. മിച്ച പ്രസംഗം കാഴ്ചവെച്ച ആളായിരിക്കും കാരണവർ സ്ഥാനത്തേയ്ക്ക് തിരിഞ്ഞെടുക്കുക.

പുതിയ പദ്ധതികൾ
പുതിയ കാരണവർമാരുടെ കർമ പദ്ധതികൾ വളരെ വ്യത്യസ്തമായിരുന്നു. ആദ്യ ചാൻസ് അർച്ചനയ്ക്കായിരുന്നു. മുൻകാല ക്യാപ്റ്റന്മാരോക്കാൾ നല്ല പ്രവർത്തിയായിരിക്കും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്ന് അർച്ചന വാഗ്ദാനം ചെയ്തു. താൻ എപ്പോഴും സത്യത്തിന്റെ ഭാഗത്തായിരിക്കുമെന്ന് ശ്രീനീഷും ബിഗ് ബോസിൽ നിന്ന് പുറത്താകുന്നതിനും മുൻപ് ഒരു തവണയെങ്കിലും ക്യാപ്റ്റനാകണമെന്ന് ബഷീറും പറഞ്ഞു.

പുതിയ കാരണവർ
ക്യാപ്റ്റൻ മത്സരാർഥികളുടെ 3 മിനിട്ടുള്ള പ്രസംഗത്തിനു ശേഷം ബാക്കി അംഗങ്ങൾ ഇവർക്ക് വോട്ട ചെയ്തു. ബിഗ് ബോസ് കാരണവർ മത്സരത്തിൽ വിജയിച്ചത് അർച്ചനയായിരുന്നു . പുതിയ കാരണവരാകാൻ പോകുന്ന അർച്ചനയെ മത്സരാർഥികൾ ചേർന്ന് അഭിനന്ദിച്ചു.

ബിഗ് ബോസിലെ അടിമ കണ്ണ്
മത്സരാർഥികൾക്ക് പുതിയൊരു ടാസ്ക്കുമായി ബിഗ് ബോസ്. അടിമകണ്ണ് എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച നോമിനേഷനിൽ ഉള്ളവർ ജോലി ഒന്നും ചെയ്യണ്ട. ഇവർ ബിഗ് ബോസിലെ യജമാന്മാരാണെന്നും ഇവർക്ക് ബാക്കിയുള്ളവരിൽ നിന്ന് ഒരാളെ അടിമയായി സ്വീകരിക്കാം. അവരായിരിക്കും യജമാനന് വേണ്ട ജോലി ചെയ്യാനുള്ളത്. ഇവരെ അടിമ കണ്ണുുകൾ എന്നായിരിക്കും അറിയപ്പെടുന്നത്.

സാബു പേളിയുടെ അടിമ
സാബുവിനെയാണ് അടിമ കണ്ണായി പേളി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം(39ാം ദിവസം) പേളിയും സാബുവുമായി വാക്ക് തർക്കുമണ്ടായിരുന്നു. പേളിയുടെ കയ്യിൽ നിന്ന് ഒരു അഹാരം പോലും വാങ്ങി കഴിക്കില്ലെന്ന് സാബു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യം നില നിൽക്കുമ്പോഴായിരുന്നു സാബുവിനെ അടിമയായി പേളി തിരഞ്ഞെടുത്തത്.

ബഷീറിന്റേത് രഞ്ജിനി
ബഷീർ അടിമ കണ്ണായി തിരഞ്ഞെടുത്തത് രഞ്ജിനിയെയായിരുന്നു. ബഷീറും രഞ്ജിനിയും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസം ബിഗ്ബോസ് ഹൗസിലുണ്ടായിരുന്നു. അർച്ചന അഞ്ജലിയെ തിരഞ്ഞെടുത്തു. ശ്രീനീഷ് ഷിയാസിനെയായിരുന്നു അടിമയായി തിരഞ്ഞെടുത്തത്. ദിയ അനൂപിനെയാണ് അടിമ കണ്ണാക്കിയത്.

അടിമ പണി കലക്കി
ബിഗ്ബോസിലെ അടിമ പണി ഗംഭീരമായിരുന്നു. പേളി ഗെയിമിന്റെ ഭാഗമായി സാബുവിനെ കൊണ്ട് ചായ ഉണ്ടാക്കിച്ചു. രഞ്ജിനിയെ കൊണ്ട് തല മസാജ് ചെയ്യിപ്പിച്ച് ബഷീർ. കൂടാതെ പേളി സാബുവിനെ കൊണ്ട് പാട്ടും പാടിപ്പിച്ചു. ഷിയാസിനെ കൊണ്ട് ശ്രീനീ നൃത്തവും ചെയ്യിപ്പിച്ചു. ഈ നൃത്തത്തിൽ സാബുവും രഞ്ജിനിയും പങ്കാളികളായിരുന്നു. പേളി പറഞ്ഞ എല്ല ജോലികളും സാബു മനോഹരമായി തന്നെ ചെയ്തു കൊടുത്തു. ഇപ്പോൾ സാബുവും താനും നല്ല സുഹൃത്തുക്കളാണെന്ന് പേളി അരിസ്റ്റോ സുരേഷിനോട് പറഞ്ഞു.


Click it and Unblock the Notifications