പ്രേക്ഷകരുടെ വിധിയെ മാനിക്കുന്നു! ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നു! ദീപന്‍
ബിഗ് ബോസിന്റെ മലയാളം പതിപ്പ് ഓരോ ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. ആദ്യ ആഴ്ചകളില്‍ ലഭിച്ച അതേ സ്വീകാര്യത ബിഗ് ബോസ് ഷോയ്ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്നായുളള പ്രേക്ഷകര്‍ക്ക് സുപരിചിതരായ മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ ഉളളത്. പുറം ലോകവുമായി ബന്ധമില്ലാതെ നൂറ് ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിയണമെന്ന വെല്ലുവിളി ആവേശത്തോടെയാണ് എല്ലാവരും എറ്റെടുത്തിരുന്നത്.
പതിനാറ് പേരുമായി തുടങ്ങിയ ഷോയില്‍ നിന്നും അഞ്ച് പേരാണ് ഇതുവരെ പുറത്തുപോയിരിക്കുന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ പുറത്തായിരുന്നത് ദീപന്‍ മുരളിയായിരുന്നു. ദീപന്‍ മുരളിയുടെ പുറത്താവല്‍ മല്‍സരാര്‍ത്ഥികളെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ഷോയില്‍ നിന്ന് ദീപന്‍ പുറത്തായിരുന്നത്. ഷോയില്‍ നിന്നും പുറത്തായ ശേഷം ബിഗ് ബോസിലെ അനുഭവം ദീപന്‍ പങ്കുവെച്ചിരുന്നു.

ബിഗ് ബോസിലെ 27 ദിവസങ്ങള്‍
27 ദിവസങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം നൂറ് ദിവസങ്ങള്‍ തന്നെയായിരുന്നു. നമ്മള്‍ എല്ലാം ജീവിതത്തില്‍ സേഫായിട്ടുളള കംഫര്‍ട്ട് സോണ്‍ കണ്ടുപിടിക്കാനും അവിടെ ജീവിക്കാനും ആഗ്രഹിക്കുന്ന വ്യക്തികളാണ്. ഫ്രണ്ട്‌സ്, വീട്ടുകാര്‍, പുറത്തുളവര്‍ ഇവരുടെ കൂടെയാണ് നമ്മള്‍ അധിക സമയങ്ങളിലും ഉണ്ടാവുക. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു ബിഗ് ബോസ് ഹൗസ്. വലിയ പരിചയമില്ലാത്ത പതിനാറ് പേരൊടൊപ്പം താമസിക്കുന്നതും അവരോട് ഇടപെട്ടതെല്ലാം വ്യത്യസ്ഥ അനുഭവങ്ങളായിരുന്നു ലഭിച്ചിരുന്നത്.ദീപന്‍ മുരളി പറയുന്നു

നമ്മുടെ നിലപാടുകള്‍
നമ്മുടെ ഉറച്ച നിലപാടുകള്‍ക്ക് ബിഗ് ബോസില്‍ വളരെയധികം പ്രാധാന്യമുണ്ടെന്ന് ദീപന്‍ മുരളി പറയുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ നല്ലതായാലും മോശമായാലും നമ്മുടെ നിലപാട് എന്താണോ അതാശ്രയിച്ചിരിക്കും ബാക്കിയുളള കാര്യങ്ങള്‍. നമ്മള്‍ പറയുന്ന അഭിപ്രായങ്ങള്‍ ശരിയാണെങ്കില്‍ അത് പറയാനുളള ഒരു ബോള്‍ഡ്‌നെസ് എപ്പോഴും ഉണ്ടാവണം.അത് നമ്മുടെ വ്യക്തിത്വത്തില്‍ കീപ്പ് ചെയ്യണം.

ഈയൊരനുഭവം ഗുണം ചെയ്യും
ജീവിതത്തില്‍ ഇനിയുളള യാത്രയില്‍ ബിഗ് ബോസിലെ അനുഭവം തനിക്ക് ഗുണം ചെയ്യുമെന്നും ദീപന്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് അതിന് കാരണം. മുന്‍പ് ചില സമയങ്ങളില്‍ പെട്ടെന്ന് ദേഷ്യം വരുന്നൊരു വ്യക്തിയായിരുന്നു ഞാന്‍.എന്നാല്‍ ബിഗ് ബോസില്‍ വന്ന ശേഷം ഒറ്റ തവണ മാത്രമാണ് എനിക്കത് പുറത്തുവന്നത്. അപ്പോള്‍ ഇത്രയും ദിവസം എനിക്കത് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയെന്നതു തന്നെ വലിയ കാര്യമാണ്. ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ഈയൊരു പ്രശ്‌നത്തെ മറികടക്കാന്‍ എനിക്ക് സാധിക്കുമെന്ന് ,ദീപന്‍ പറയുന്നു.

ബിഗ് ബോസ് സ്‌ക്രിപറ്റഡല്ല
ബിഗ് ബോസ് ഷോ ഒരിക്കലും സ്‌ക്രിപ്റ്റഡല്ലായിരുന്നുവെന്നും ദീപന്‍ പറയുന്നു. മനസ് മൊത്തം ബ്ലാങ്ക് ആയിട്ടാണ് ഞാന്‍ ഷോയില്‍ എത്തിയിരുന്നത്. അവിടെയുളള ആളുകള്‍ സംസാരിക്കുന്നത് സാധാരണ ജീവിതത്തില്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഇടപൊടാറുളളത് പോലെ തന്നെയാണ്. പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും തോന്നിക്കാണും ഇത് വെറും അഭിനയമാണെന്നൊക്കെ. എന്നാല്‍ ഇത് അഭിനയമൊന്നുമല്ല. ഓരോ വ്യക്തികളുടെയും ഇമോഷന്‍സും ഫീലിംഗ്‌സും ശരിക്കും അവിടെ തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്.

മറക്കാനാവാത്ത അനുഭവം
തന്റെ ബെര്‍ത്ത്‌ഡേ ബിഗ് ബോസില്‍ എല്ലാരും ചേര്‍ന്ന് ആഘോഷിച്ചതാണ് മറക്കാനാവാത്ത അനുഭവമെന്നും ദീപന്‍ പറയുന്നു. വീട്ടുകാര്‍ കൂടെയില്ലാത്തതിന്റെ സങ്കടം അവര്‍ എനിക്ക് വലിയൊരു ട്രീറ്റ് തന്നപ്പോഴും ഗിഫ്റ്റ് തന്നപ്പോഴും എനിക്ക് മാറിയിരുന്നു. കൂടാതെ ആ ദിവസം ഭാര്യ മായയുടെ സര്‍പ്രൈസ് ഗിഫ്റ്റും എത്തിയിരുന്നു. അന്നത്തെ ആ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ എനിക്ക് സാധിക്കുകയില്ല. ബിഗ് ബോസിലുളള പതിനാറ് പേരും സ്വന്തം കുടുംബത്തെപ്പോലെയായിരുന്നു ഇടപെട്ടത്. ബിഗ് ബോസിലുളള എല്ലാവരും എനിക്ക് കുടംബത്തെപ്പോലെയാണ്.ഞാനാരോടും മറയിട്ട് അതിനകത്ത് സംസാരിച്ചിരുന്നില്ല.

പ്രേക്ഷകരുടെ വിധി മാനിക്കുന്നു
ബിഗ് ബോസില്‍ നിന്ന് താന്‍ പുറത്തുപോയതിന്റെ കാരണവും ദീപന്‍ പറഞ്ഞിരുന്നു. അവസാന ആഴ്ചയില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. അക്കാരണത്താല്‍ അവിടെ നടന്ന പല കാര്യങ്ങളിലും സജീവമായി പങ്കെടുക്കാന്‍ സാധിച്ചില്ല. പല സമയത്തും വിശ്രമിക്കുകയായിരുന്നു താന്‍. പ്രേക്ഷകര്‍ നല്‍കിയ വോട്ടില്‍ ഇത് കാര്യമായി ബാധിച്ചിരുന്നു. പല സാഹചര്യങ്ങളിലും എന്റെ ഇടപെടല്‍ ബിഗ് ബോസ് ഹൗസില്‍ പ്രേകക്ഷകര്‍ ആഗ്രഹിച്ചിട്ടുണ്ടാവാം. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. പ്രേക്ഷകരുടെ വിധിയെ അങ്ങേയറ്റം ഇപ്പോള്‍ മാനിക്കുന്നു ദീപന്‍ പറയുന്നു.

അര്‍ച്ചനയെന്ന സുഹൃത്ത്
ബിഗ് ബോസ് ഹൗസില്‍ എറ്റവുമധികം മിസ് ചെയ്യുന്നത് അര്‍ച്ചനയെ ആണെന്നും ദീപന്‍ പറഞ്ഞിരുന്നു. എട്ട് വര്‍ഷത്തെ സൗഹൃദമുണ്ട് ഞങ്ങള്‍ തമ്മില്‍. ബിഗ് ബോസ് ഹൗസില്‍ അര്‍ച്ചനയും ഉണ്ടെന്ന കാര്യം അവിടെയെത്തിയപ്പോള്‍ ആണ് അറിഞ്ഞത്. ബെസ്‌റ് ഫ്രണ്ടായ അര്‍ച്ചനയോടാണ് താന്‍ പല കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നത്. അര്‍ച്ചനയോട് സംസാരിക്കുമ്പോള്‍ ഒരു കംഫര്‍ട്ട്‌നെസ് ഫീല്‍ ചെയ്യുമായിരുന്നു. ദീപന്‍ പറഞ്ഞു
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications