ബിഗ് ബോസിലെ പെണ്‍കോന്തന്‍ ഷിയാസ്! സത്യം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്.. സംഭവബഹുലമായ നിമിഷങ്ങള്‍..
Recommended Video

പതിനാറ് മത്സരാര്‍ത്ഥികളുമായിട്ടായിരുന്നു മലയാളം ബിഗ് ബോസ് ആരംഭിച്ചത്. ആദ്യ ആഴ്ച പിന്നിടുമ്പോള്‍ മനോജ് വര്‍മ്മ ശാരീരിക പ്രശ്‌നങ്ങള്‍ മൂലം പുറത്തേക്ക് പോയിരുന്നു. തൊട്ട് പിന്നാലെ മറ്റൊരു മത്സരാര്‍ത്ഥി എലിമിനേഷനിലൂടെയും പുറത്ത് പോയിരുന്നു. കഴിഞ്ഞ ആഴ്ച എലിമിനേഷന്‍ പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ് പുതിയൊരു മത്സരാര്‍ത്ഥി ബിഗ് ബോസിലേക്ക് എത്തുന്നത്.
ഷിയാസ് വന്നപ്പോള്‍ എല്ലാവരും അവന്‍ പേടിച്ചൊടുമെന്ന് കരുതിയെങ്കിലും ഇപ്പോള്‍ ബിഗ് ബോസില്‍ തരംഗമായി മാറിയിരിക്കുന്നത് ഷിയാസാണ്. അടുത്തിടെ ദിയ സനയെ ഉമ്മ വെപ്പിക്കുന്ന ടാസ്‌ക് മുതല്‍ എല്ലാം മനോഹരമായി ചെയ്യാന്‍ ഷിയാസിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഷിയാസ് പെണ്ണ് കോന്തനാണെന്ന ആരോപണം ബിഗ് ബോസ് ഹൗസില്‍ ഉയര്‍ന്നിരിക്കുകയാണ്.

ഷിയാസ് കരീം
ബിഗ് ബോസ് മലയാളത്തിലേക്ക് പുതിയതായി എത്തിയ മത്സരാര്‍ത്ഥിയാണ് ഷിയാസ് കരീം. ഇന്ത്യന്‍ മോഡലായ തിളങ്ങിയ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എങ്ങനെയുള്ള അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ നേടിയ താരമാണ് ഷിയാസ്. ബിഗ് ബോസിലേക്കുള്ള ഷിയാസിന്റെ എന്‍ട്രി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഷിയാസിനെ വന്ന വഴി ഓടിക്കുമെന്നുള്ള തരത്തിലോക്കെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ സംസാരിച്ചിരുന്നു.

ബിഗ് ബോസിലെ റോമിയോ
ദിവസങ്ങള്‍ക്ക് മുന്‍പ് രഞ്ജിനി ഹരിദാസിന് ബിഗ് ബോസ് ഒരു രഹസ്യ ടാസ്‌ക് കൊടുത്തിരുന്നു. ഷിയാസിനെ കൊണ്ട് ദിയ സനയുടെ കൈയില്‍ ഒരു ഉമ്മ കൊടുപ്പിക്കുക എന്നതായിരുന്നു അത്. അതും രഹസ്യമായി തന്നെ രഞ്ജിനിക്ക് ചെയ്യണമായിരുന്നു. ഒടുവില്‍ നീ ഞങ്ങളുടെ റോമിയോ ആണെന്നും പെണ്‍കുട്ടികള്‍ക്ക് നിന്നെ ഇഷ്ടമാമെന്നും രഞ്ജിനി ഷിയാസിനോട് പറഞ്ഞിരുന്നു. രഞ്ജിനിയുടെ വാക്കുകളില്‍ വീണ ഷിയാസ് രഹസ്യമായി തന്നെ ദിയയെ കൊണ്ട് ഉമ്മ വെപ്പിച്ചിരുന്നു.

ഷിയാസിന് ഫുഡില്ല..
ബിഗ് ബോസിന്റെ കോടതിയിലെത്തിയ ഷിയാസ് തനിക്ക് പരാതികളൊന്നുമില്ലെന്ന വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഷിയാസിനെ തന്നെയായിരുന്നു അടുത്ത ദിവസം ആദ്യം വിളിച്ചത്. പ്രതിക്കൂട്ടിലെത്തിയ ഷിയാസ് തനിക്ക് ഫുഡ് കിട്ടുന്നില്ലെന്നുള്ള പരാതിയായിരുന്നു ഉന്നയിച്ചിരുന്നത്. തൊട്ട് പിന്നാലെ ഷിയാസിന് എന്ത് കൊണ്ട് ഫുഡ് കിട്ടുന്നില്ലെന്ന എന്ന കാര്യം ദിയ സന മുന്നോട്ട് വന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദിയ നുണ പറയുകയാണെന്നാണ് ഷിയാസ് ആരോപിച്ചത്. വളരെ വൈകാരികമായിട്ടായിരുന്നു ഷിയാസ് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്. ഷിയാസിനെ അനൂപ് ശകാരിക്കുകയും ചെയ്തിരുന്നു. ശേഷം കോടതി വിടുന്നത് വരെ ഷിയാസിനോട് അവിടെ നില്‍ക്കാനുള്ള ശിഷ വിധിക്കുകയായിരുന്നു.

ഷിയാസിനെ കുറിച്ചുള്ള സംസാരം..
അതേ ദിവസം വൈകുന്നേരം ബഷീര്‍, ശ്രീനിഷ്, സുരേഷ് എന്നിവര്‍ ചേര്‍ന്ന് സംസാരിക്കുകയായിരുന്നു. മൂന്ന് പേര്‍ക്കും ഷിയാസിനെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. ഷിയാസ് ഒരു പെണ്‍കോന്തന്‍ ആണെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഷിയാസ് സ്വന്തം വില കളയുകയാണെന്നാണ് ബഷീര്‍ പറയുന്നത്. ഒപ്പം ഷിയാസിന് മിസ്റ്റര്‍ ഇന്ത്യ കൊടുത്തവനെ അടിക്കണമെന്നും സുരേഷ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ അവിടെയും ഇവിടെയും കുഞ്ഞ് കൂട്ടങ്ങളായി മത്സരാര്‍ത്ഥികള്‍ പരസ്പരം കുറ്റം പറയുന്നതും ആരോപണങ്ങള്‍ ഉന്നയിക്കുന്നതും പതിവാണ്.

ഷിയാസിന്റെ നാടകം
വ്യത്യസ്തങ്ങളായ നിരവധി ടാസ്‌കുകളാണ് ഓരോ ദിവസവം ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. ഷിയാസിന്റെ നാടകങ്ങളും അന്നേ ദിവസം അരങ്ങേറിയിരുന്നു. ശ്വേതയ്‌ക്കൊപ്പവും ദിയയ്ക്കും അര്‍ച്ചനയ്ക്കുമൊപ്പമായിരുന്നു ഷിയാസ് നാടകം അവതരിപ്പിച്ചത്. ദിയയുടെ തിരുവന്തപുരം ഭാഷയിലുള്ള സംഭാഷണങ്ങള്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്നു. രാത്രിയായിട്ടും രഞ്ജിനിയും ബഷീറുമായിരുന്നു ടാസ്‌കില്‍ നിന്നും പിന്മാറാതെ കട്ടയ്ക്ക് നിന്നത്. രഞ്ജിനിയായിരുന്നു ടാസ്‌ക് ജയിച്ചത്.

ബിഗ് ബോസ് മുന്നോട്ട്
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവില്‍ ഏഷ്യാനെറ്റിലൂടെ ജൂണ്‍ 24 മുതല്‍ ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. കര്‍ശന നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുള്ള ബിഗ് ബോസില്‍ സംഭവ ബഹുലമായ നിമിഷങ്ങളുമായിട്ടാണ് ഓരോ ദിവസം കടന്ന് പോവുന്നത്. ശ്വേത മേനോനെ പോലെ പ്രമുഖ താരങ്ങള്‍ മുതലുള്ള മത്സരാര്‍ത്ഥികള്‍ നല്ല പ്രകടനമാണ് നടത്തുന്നത്.

തകര്‍ക്കങ്ങള്‍, വിവാദം
ഹൗസിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ തമ്മില്‍ പല കാര്യങ്ങള്‍ക്കും വാക്കേറ്റവും തര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. ഭക്ഷണത്തിന്റെ പേരിലും ടാസ്‌കുകളുടെ പേരിലുമെല്ലാം അടിയും പിടിയും വഴക്കുമാണ്. ചിലര്‍ തരംതാണ പ്രവര്‍ത്തികളിലൂടെ അവര്‍ക്കുണ്ടായിരുന്ന നല്ല പേര് കളയുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതേ സമയം സാബുവിനെ പോലെയുള്ളവര്‍ക്ക് ചീത്ത പേര് മാറുന്നതിനുള്ള നല്ലൊരു പോംവഴിയാണിത്. കുടുംബനാഥനെ പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും പക്വതയോടെ സംസാരിക്കാന്‍ കഴിയുന്ന ആള്‍ സാബുവാണ്. സാബുവിനും പേര്‍ളി മാണിക്കുമാണ് ഏറ്റവുമധികം ആരാധകരുള്ളത്.


Click it and Unblock the Notifications











