കറിയില്‍ വെള്ളം കോരി ഒഴിച്ച് സുരേഷ്! ദേഷ്യം വന്നാല്‍ ഇങ്ങനെ ചെയ്യാമോ? ബിഗ് ബോസില്‍ വീണ്ടും സംഘര്‍ഷം!
Recommended Video

ബിഗ് ബോസില്‍ സുരേഷ്, അതിഥി, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍. ഈ ആഴ്ച നടക്കുന്ന എലിമിനേഷനില്‍ സാബു, അര്‍ച്ചന, ഷിയാസ്, പേളി എന്നിവരാണ് നോമിനികളായിട്ടുള്ളത്. ഇവരില്‍ ആരെങ്കിലും പുറത്ത് പോവുന്നതോടെയാണ് ഇത്തവണത്തെ ബിഗ് ബോസിന്റെ അവസാനഘട്ടത്തില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യം അറിയു.
ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ വിജയ് ആരായിരിക്കുമെന്ന് അറിയാനുള്ള നീണ്ട കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ രസകരവും കടുപ്പമേറിയതുമായ മത്സരങ്ങളാണ് ബിഗ് ബോസ് കൊടുത്ത് കൊണ്ടിരിക്കുന്നത്. ചിലര്‍ നന്നായി കളിക്കുമ്പോള്‍ മറ്റ് പലര്‍ വിചിത്രമായ പ്രവര്‍ത്തിയിലൂടെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.

പലപ്പോഴും ബിഗ് ബോസില്‍ നിന്നും ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ത്തുമായിരുന്നെങ്കിലും ഭക്ഷണത്തിനോട് അനാദരവ് കാണിക്കുന്ന സുരേഷിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സാബു, അര്‍ച്ചന എന്നിവര്‍ ചേര്‍ന്ന് പാചകം ചെയ്യുകയായിരുന്നു. കുറച്ച് കൂടി വെള്ളം കറിയിലേക്ക് ചേര്‍ക്കാമെന്ന് സാബു പറഞ്ഞു. വെള്ളം ഒഴിക്കണ്ടെന്നും ഇതിന് മാത്രം വെള്ളമെന്തിനാണ് ഒഴിക്കുന്നതെന്നുമായിരുന്നു സുരേഷ് ചോദിച്ചത്. ഞാന്‍ വെള്ളമൊഴിച്ചിട്ടുള്ള കറിയാണ് ഉണ്ടാക്കുകയെന്ന് സാബു മറുപടിയും കൊടുത്തു.
ഇതില്‍ ദേഷ്യം വന്ന സുരേഷ് ഒരു പാത്രം നിറയെ വെള്ളം കൊണ്ടു വന്ന് കുക്ക് ചെയ്‌തോണ്ടിരുന്ന കറിയിലേക്ക് ഒഴിക്കുകയായിരുന്നു. കറി തെറിച്ച് വീണ് ഗ്യാസ് വരെ ഓഫായി പോയിരുന്നു. നിങ്ങള്‍ ഇതെന്ത് പരിപാടിയാണ് കാണിക്കുന്നതെന്നും ഇത് സുരേഷേട്ടന്റെ സ്ഥിരം പരിപാടിയാണെന്നും സാബു പറഞ്ഞു. സുരേഷ് ദേഷ്യത്തിലായിരുന്നു. നീ മാത്രമേ പാചകം ചെയ്യുകയുള്ളു? ഇവിടെ ഉണ്ടാക്കുന്നവര്‍ ഉണ്ടാക്കട്ടെയെന്നും സുരേഷ് പറയുന്നു. ഫുഡിനോട് ഇങ്ങനെ കാണിക്കരുതെന്ന് അര്‍ച്ചന പറഞ്ഞെങ്കിലും അങ്ങനെ തന്നെ കാണിക്കുമെന്നായിരുന്നു സുരേഷിന്റെ മറുപടി.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications