സിനിമക്കാര്‍ ശത്രുക്കള്‍ ആയിട്ടുണ്ടാവുമെന്ന് അരിസ്‌റ്റോ സുരേഷ്! പേളിയോട് സത്യം വെളിപ്പെടുത്തി താരം
ജൂണ്‍ 24 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം ഒരു മാസം ആവാന്‍ പോവുകയാണ്. രസകരമായ ടാസ്‌കുകളും കുറ്റം പറച്ചിലും തകര്‍ക്കങ്ങളുമായി ബിഗ് ബോസിന്റെ ഓരോ ദിവസങ്ങളും സംഭവബഹുലമാണ്. ഓരോ ആഴ്ച ഓരോ ക്യാപ്റ്റന്മാരാണ്. നിലവില്‍ പേളി മാണിയാണ് ബിഗ് ബോസ് ഹൗസിലെ പുതിയ ക്യാപ്റ്റന്‍.
100 ദിവസങ്ങളിലായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ബിഗ് ബോസ് നടത്തുന്നത്. ഇത്രയും ദിവസങ്ങള്‍ അടച്ചിട്ടൊരു വീട്ടില്‍ തമാസിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞിരുന്നു. പുറം ലോകവുമായി ബന്ധമില്ലാതെ ബിഗ് ബോസില്‍ ഇനിയും തുടരാന്‍ കഴിയില്ലെന്ന് അരിസ്‌റ്റോ സുരേഷ് ബിഗ് ബോസായ മോഹന്‍ലാലിനോട് തന്നെ തുറന്ന് പറഞ്ഞിരുന്നു. അത് മാത്രമല്ല തനിക്ക് മാനസിക പ്രശ്‌നമുണ്ടാക്കുന്ന കാര്യത്തെ കുറിച്ച് പേളി മാണിയോടും സുരേഷ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ബിഗ് ബോസിലെത്തിയപ്പോള്‍ സുരേഷ് പറഞ്ഞിരുന്നത്
ബിഗ് ബോസിന്റെ തുടക്ക ദിവസത്തില്‍ അരിസ്‌റ്റോ സുരേഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു... ഇനിയുള്ള നൂറ് ദിവസം ഫോണ്‍, പത്രം, ടിവി, ഇതൊന്നും ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. പുതിയ കാര്യങ്ങളും പുതിയ കൂട്ടുകാരുമൊക്കെയാണ് വരുന്ന നൂറ് ദിവസങ്ങളില്‍ കാത്തിരിക്കുന്നത്. പ്രധാനമായും നഷ്ടപ്പെടുന്നത് ചില സിനിമകളാണ്. ആ സിനിമകളൊക്കെ നേരത്തെ ചെയ്യാമെന്നേറ്റതാണ്. മദ്യമടക്കം ഒരുപാട് കാര്യങ്ങള്‍ കുറേ ദിവസത്തേക്ക് നഷ്ടപ്പെടുമെന്ന് കരുതുന്നു. വായനയും എഴുത്തുമെല്ലാം അക്കൂട്ടത്തില്‍പ്പെടും.

സിനിമക്കാരുടെ ശത്രുവാകും
ബിഗ് ബോസിലെത്തിയപ്പോള്‍ കുറച്ച് നിരാശയൊക്കെയുണ്ടെങ്കിലും എന്താണ് ബിഗ് ബോസ് എന്നറിയാനുള്ള ആകാംഷയിലാണ് ഞാനിപ്പോള്‍. പേരും പെരുമയുമൊക്കെ കിട്ടുമെന്ന് ഉറപ്പുണ്ട്. എങ്കിലും കുറച്ച് സിനിമാക്കാര്‍ക്കെങ്കിലും ഞാന്‍ ശത്രുവാകുമെന്ന് ഉറപ്പുണ്ട്. കാരണം അടുത്തിടെ വിളിച്ച സിനിമക്കാരോടൊക്കെ ബിഗ് ബോസിന്റെ കാര്യമാണ് പറഞ്ഞത്.

ക്യാമറ ഒരു പ്രശ്‌നമല്ല
ബിഗ് ബോസ് ഹൗസില്‍ 100 ദിവസം ക്യാമറകളുടെ മുന്നിലാണല്ലോ ജീവിക്കേണ്ടത് എന്നൊന്നും ഞാന്‍ ആലോചിക്കുന്നില്ല. സാധാരണ റോഡിലൂടെ നടക്കുമ്പോള്‍ നമ്മളെ എത്രയോ പേര്‍ കാണുന്നും ശ്രദ്ധിക്കുന്നുമുണ്ട്. അതുപോലെ കുറച്ച് പേര്‍ നമ്മളെ ശ്രദ്ധിക്കുന്നതായേ തോന്നുന്നുള്ളു. എവിടെ ആയിരുന്നാലും മാന്യമായിട്ടാണ് പെരുമാറുന്നത്. മാന്യത വിട്ട് പെരുമാറുന്നവര്‍ക്കാണ് ക്യാമറയെ ഭയക്കേണ്ടത്. കിട്ടിയിട്ടുള്ള സംസ്‌കാരം വിട്ടുള്ള ഒരു പ്രവര്‍ത്തിയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും ക്യാമറ എനിക്ക് ഒരു പ്രശ്‌നമല്ലെന്നും നേരത്തെ സുരേഷ് പറഞ്ഞിരുന്നു.

ഇപ്പോള്‍ സുരേഷ് പറയുന്നത്..
ഇനിയും പിന്നിടാനുള്ള ദിനങ്ങളല്ല തന്നെ മാനസിക പ്രയാസത്തിലാക്കുന്നതെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്. മറിച്ച് താന്‍ കാരമം പുറത്ത് ചിലര്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടാവും എന്ന ചിന്തയാണ് തനിക്ക് പ്രയാസമുണ്ടാക്കുന്നതെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്. അല്ലെങ്കില്‍ താന്‍ ഷോ യില്‍ രസകരമായി പങ്കെടുത്തേനെയെന്നുമാണ് സുരേഷ് പേളിയോട് പറയുന്നത്.

അവസരങ്ങള്‍ നഷ്ടപ്പെടുത്തി
ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനാല്‍ തനിക്ക് ചില സിനിമാ അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നെന്ന് സുരേഷ് നേരത്തെ പറഞ്ഞിരുന്നു. ഗാനരചനയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തനിക്ക് തിരിച്ച് കൊടുക്കേണ്ടതായിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് അദ്ദേഹം വീണ്ടും ഓര്‍മ്മിക്കുന്നത്.
ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനാല്‍ തനിക്ക് ചില സിനിമാ അവസരങ്ങള്‍ നഷ്ടപ്പെടുത്തേണ്ടി വന്നിരുന്നെന്ന് സുരേഷ് നേരത്തെ പറഞ്ഞിരുന്നു. ഗാനരചനയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുക തനിക്ക് തിരിച്ച് കൊടുക്കേണ്ടതായിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് അദ്ദേഹം വീണ്ടും ഓര്‍മ്മിക്കുന്നത്.

രഞ്ജിനിയുടെ ദേഷ്യം
പലപ്പോഴും രഞ്ജിനി ഹരിദാസിന്റെ ദേഷ്യത്തിന് മുന്നില്‍ പെട്ട് പോവുന്ന ആള്‍ സുരേഷാണ്. ബിഗ് ബോസില്‍ ചില സമയങ്ങളില്‍ സിംഹത്തിന് മുന്നില്‍ പെടുന്ന ആട്ടിന്‍ക്കുട്ടിയുടെ അവസ്ഥയാണ് അരിസ്റ്റോ സുരേഷിന്. കാരണം എന്തെങ്കിലും കാര്യത്തിന് രഞ്ജിനിയുമായി തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടോ അപ്പോഴൊക്കെ രഞ്ജിനി അദ്ദേഹത്ത കടിച്ച് കീറി കൊന്നില്ല എന്ന അവസ്ഥയിലെത്തിക്കുമെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. അതേ സമയം പേളി മാണിയും സുരേഷും നല്ല സൗഹൃദത്തിലുമായിരുന്നു.


Click it and Unblock the Notifications











